web analytics

കാലാവസ്ഥാ വ്യതിയാനവും അജ്ഞാത രോഗങ്ങളും; അപ്രത്യക്ഷമാകുമോ ഇടുക്കിയിലെ ഏലകൃഷി ?

ഉഷ്ണ തരംഗത്തിൽ ഏലച്ചെടികൾ ഉണങ്ങി നശിച്ചതിന് പിന്നാലെ ഇടുക്കിയിൽ മഴക്കാല രോഗങ്ങളും കൃഷിയിടത്തിൽ ബാധിച്ചതോടെ ഏലം കൃഷി തകർച്ചയുടെ വക്കിൽ. Will the cardamom cultivation in Idukki disappear?

ഏലച്ചെടികൾക്ക് വ്യാപകമായി കണ്ടിരുന്ന മഴക്കാല രോഗങ്ങളായ അഴുകൽ, തട്ടമറിച്ചിൽ രോഗങ്ങൾ കൂടാതെ മൊസൈക്ക് രോഗം , പൂവ് കൊഴിച്ചിൽ , കൂമ്പ് വാടൽ തുടങ്ങി പേരും ചികിത്സയും അറിയാത്ത അജ്ഞാത രോഗങ്ങളും ഏലം മേഖലയെ പിടികൂടിത്തുടങ്ങി.

വേനലിൽ ഉണ്ടായ നഷ്ടം നികത്താൻ മഴക്കാലത്ത് ഉത്പാദനം വർധിപ്പിക്കാൻ കർഷകർ പദ്ധതിയിട്ടിരുന്നു. എന്നാൽ ഇടുക്കിയിലെ നൂൽ മഴയ്ക്ക് പകരം ശക്തമായ കാലവർഷം എത്തിയതോടെ പൂവ് കൊഴിച്ചിലും , കൂമ്പ് ചീയലും , മൊസൈക്ക് രോഗവും വ്യാപകമായി.

ഇഇതോടെ വിവിധയിടങ്ങളിൽ കൃഷി നഷ്ടത്തിലായി. കാട്ടുപന്നിയും , കുരങ്ങും മുള്ളൻപന്നിയും ഏലത്തോട്ടങ്ങളിൽ നാശം വിതയ്ക്കാൻ തുടങ്ങിയതും കർഷകർക്ക് തിരിച്ചടിയായിട്ടുണ്ട്.

ഉത്പാദനം കുത്തനെയിടിഞ്ഞിട്ടും വില വർധിയ്ക്കാത്തതും ഏലം മേഖലയെ തകർച്ചയുടെ വക്കിലെത്തിച്ചിരിക്കുകയാണ്. പ്രതിസന്ധികൾ നീങ്ങിയില്ലെങ്കിൽ വരും വർഷങ്ങളിൽ ഇടുക്കിയിൽ നിന്നും ഏലം കൃഷി അപ്രത്യക്ഷമായേക്കും.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img