web analytics

ഡൽഹി, മുംബൈ, ബെംഗളൂരു… പ്ലീസ് സ്റ്റെപ് ബാക്ക്; ജീവിക്കാൻ നല്ല സ്ഥലങ്ങൾ ഇനി തൃശൂരും കൊച്ചിയും

ജീവിക്കാൻ അനുകൂലമായ ഏറ്റവും മികച്ച സ്ഥലങ്ങളിൽ ഇടം നേടി കേരളത്തിലെ കൊച്ചിയും തൃശൂരും. വൻകിട മെട്രോ നഗരങ്ങളായ ഡല്‍ഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവയെ പിന്തള്ളിയാണ് ഈ നേട്ടം. ഇവിടങ്ങളെക്കാൾ മെച്ചപ്പെട്ട ജീവിതനിലവാരമാണ് കൊച്ചിയിലും തൃശൂരിലുമെന്ന് ഓക്‌സ്‌ഫോര്‍ഡ് ഇക്കണോമിക്‌സ് ഗ്ലോബല്‍ സിറ്റീസ് ഇന്‍ഡക്‌സ് റിപ്പോർട്ടിൽ പറയുന്നു. സാമ്പത്തികം, മാനവ വിഭവം, ജീവിതനിലവാരം, പരിസ്ഥിതി, ഭരണനിര്‍വഹണം തുടങ്ങിയവയെ അടിസ്ഥാനമാക്കി ലോകനഗരങ്ങളെ റാങ്ക് ചെയ്യുന്നതാണ് ഓക്‌സ്‌ഫോര്‍ഡ് ഇക്കണോമിക്‌സ് ഗ്ലോബല്‍ സിറ്റീസ് ഇന്‍ഡക്‌സ്.

റിപ്പോർട്ട് പ്രകാരം മുംബൈയുടെ റാങ്ക് 915 ആണ്. ഡല്‍ഹി-838, ഐ.ടി. ഹബ്ബായ ബെംഗളൂരു-847, ഹൈദരാബാദ്-882 എന്നിങ്ങനെയാണ് ഇന്ത്യയിലെ മറ്റ് വന്‍കിട നഗരങ്ങളുടെ റാങ്ക്. എന്നാല്‍ ഓക്‌സ്‌ഫോര്‍ഡ് ഇക്കണോമിക്‌സ് ഗ്ലോബല്‍ സിറ്റീസ് ഇന്‍ഡക്‌സ് പ്രകാരം കൊച്ചിയുടെ റാങ്ക് 765 ആണ്. തൃശൂര്‍ 757ാം റാങ്കോടെ കൊച്ചിയ്ക്കും മുന്നിൽ ഇടം നേടുകയും ചെയ്തു. എന്നാൽ ജീവിതനിലവാരത്തിന്റെ കാര്യത്തില്‍ പിന്നിലാണെങ്കിലും സൂചികകളില്‍ മറ്റ് ഇന്ത്യന്‍ നഗരങ്ങളേക്കാള്‍ മുന്നിലാണ് ഡല്‍ഹിയും മുംബൈയും ബെംഗളൂരുവും. മൊത്തം റാങ്കിങ് നോക്കുമ്പോള്‍ മുംബൈ 427-ാം സ്ഥാനത്തും ഡല്‍ഹി 350-ാം സ്ഥാനത്തും ബെംഗളൂരു 411-ാം സ്ഥാനത്തുമാണ് ഉള്ളത്.

ജീവിക്കാന്‍ അനുകൂലമായ സാഹചര്യം, ആകര്‍ഷണീയത എന്നിവ പരിഗണിക്കുമ്പോള്‍ രാജ്യത്തെ പ്രധാന നഗരങ്ങളായ മുംബൈ, ഡല്‍ഹി എന്നിവയെക്കാള്‍ മികച്ച റാങ്കാണ് കൊച്ചിക്കും തൃശ്ശൂരിനും ലഭിച്ചത്. നഗരവാസികളുടെ ക്ഷേമം, സാമ്പത്തികസ്ഥിതി, ആരോഗ്യസ്ഥിതി, സൗകര്യങ്ങളുടെ ലഭ്യത എന്നീ സൂചകങ്ങളെ അടിസ്ഥാനമാക്കിയാണ് നഗരങ്ങളിലെ ജീവിതനിലവാരം ഓക്‌സ്‌ഫോര്‍ഡ് ഇന്‍ഡക്‌സ് റാങ്ക് ചെയ്തത്. ഓക്‌സ്‌ഫോര്‍ഡ് ഇന്‍ഡക്‌സ് പ്രകാരം ലോകത്തെ ഏറ്റവും മികച്ച നഗരം യുഎസ്എയിലെ ന്യൂയോര്‍ക്ക് ആണ്. പിന്നാലെ ലണ്ടന്‍, സാന്‍ ജോസ്, ടോക്കിയോ എന്നീ നഗരങ്ങളും റിപ്പോർട്ടിൽ ഇടംനേടിയിട്ടുണ്ട്.

 

Read Also: സ്വര്‍ണം കവര്‍ന്ന് മൃതദേഹം ഒളിപ്പിച്ചു; മുല്ലൂർ ശാന്തകുമാരി വധക്കേസില്‍ പ്രതികൾക്ക് വധശിക്ഷ

Read Also: കമ്പൈൻഡ് ഡിഫൻസ് സർവീസസ് എക്‌സാമിനേഷൻ, സേനകളില്‍ 1103 ഒഴിവുകള്‍; വനിതകൾക്കും അവസരം, സൗജന്യമായി ഇപ്പോൾ അപേക്ഷിക്കാം

Read Also: ചിക്കൻ്റെ പൈസ നൽകിയില്ല; റിസോർട്ട് ഉടമയ്ക്ക് ആൾക്കൂട്ട മർദ്ദനം

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

വിവാഹവിവരം മറച്ചുവെച്ച് പ്രണയം; ഒടുവിൽ യുവാവ് മുങ്ങി, പരാതിയുമായി ശ്രീലങ്കൻ സ്വദേശിനിയും ഭാര്യയും

വിവാഹവിവരം മറച്ചുവെച്ച് പ്രണയം; ഒടുവിൽ യുവാവ് മുങ്ങി വിവാഹിതനാണെന്ന വസ്തുത മറച്ചുവെച്ച്...

ചമ്പക്കര കനാലിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി: മൃതദേഹം ഒഴുകി വന്നത് വാട്ടർവേ അവന്യൂ ഭാഗത്തുനിന്നെന്ന് സൂചന

ചമ്പക്കര കനാലിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തിഎറണാകുളം ചമ്പക്കര കനാലിൽ ഇന്ന് പുലർച്ചെ...

പീഡനവും മതപരിവർത്തന ശ്രമവും; ടിസിഎസ് ഓഫീസിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്, റിപ്പോർട്ട് മുഖ്യമന്ത്രിക്ക്

പീഡനവും മതപരിവർത്തന ശ്രമവും; ടിസിഎസ് ഓഫീസിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്, റിപ്പോർട്ട്...

വിനോദയാത്ര കഴിഞ്ഞ് മടങ്ങവേ ദുരന്തം: ടയർ മാറ്റാൻ നിർത്തിയ കാറിൽ ലോറിയിടിച്ച് മലയാളി സഹോദരങ്ങൾ മരിച്ചു

ടയർ മാറ്റാൻ നിർത്തിയ കാറിൽ ലോറിയിടിച്ച് മലയാളി സഹോദരങ്ങൾ മരിച്ചു ബെംഗളൂരുവിൽ നിന്നും...

Related Articles

Popular Categories

spot_imgspot_img