കോഴിക്കോട്: വാഹനങ്ങൾ ഉരഞ്ഞതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് നടുറോഡിൽ ഏറ്റുമുട്ടൽ. കോഴിക്കോട് താഴെ തിരുവമ്പാടിയിലാണ് സംഭവം. വിവാഹ പാർട്ടിയിൽ പങ്കെടുക്കാൻ പോകുകയായിരുന്ന സംഘവും മറ്റൊരു സംഘവും തമ്മിലാണ് സംഘർഷം ഉണ്ടായത്.(wedding party clash with another gang at kozhikode)
വാഹനങ്ങൾ തമ്മിൽ ഉരഞ്ഞതുമായി ബന്ധപ്പെട്ട തർക്കം കൂട്ടയാടിയിൽ കലാശിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലടക്കം പ്രചരിച്ചിട്ടുണ്ട്. ഏറെ നേരം ഇരു സംഘങ്ങളും തമ്മിലടിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.
അതേസമയം പരാതി കിട്ടാത്തതിനാൽ സംഭവത്തിൽ കേസ് എടുത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.