web analytics

വിവാഹസംഘങ്ങൾ തമ്മിൽ സംഘർഷം; ഏഴുമാസം പ്രായമുളള കുഞ്ഞിനുള്‍പ്പെടെ പരിക്ക്

കോഴിക്കോട്: വിവാഹസംഘം സഞ്ചരിച്ച കാറിനുനേരെ ആക്രമണം. ഏഴുമാസം പ്രായമുളള കുഞ്ഞുള്‍പ്പെടെ കാറിൽ സഞ്ചരിച്ചിരുന്ന നാലുപേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് നാദാപുരം ജാതിയേരിയിലാണ് സംഭവം. രണ്ട് വിവാഹസംഘത്തില്‍പ്പെട്ട ആളുകള്‍ തമ്മിലാണ് സംഘർഷം നടന്നത്.

മുന്നില്‍ പോയിരുന്ന വിവാഹസംഘത്തിന്റെ കാറിനു പിന്നിൽ മറ്റൊരു വിവാഹസംഘത്തിന്റെ കാര്‍ ഇടിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്തതിന് പിന്നാലെ ഇരുകൂട്ടരും തമ്മിൽ സംഘർഷമുണ്ടായി.

മുന്നിലുണ്ടായിരുന്ന കാറിന്റെ ചില്ല് പിന്നിലെ കാറിലുണ്ടായിരുന്നവര്‍ അടിച്ചുതകര്‍ത്തു. ഇതേ തുടർന്ന് കാറിലുണ്ടായിരുന്ന ഏഴുമാസം പ്രായമുളള കുഞ്ഞിന് ചില്ല് ദേഹത്ത് തെറിച്ച് പരിക്കേറ്റു.

കുഞ്ഞിനെക്കൂടാതെ മൂന്നുപേര്‍ക്ക് കൂടി പരിക്കേറ്റിട്ടുണ്ട്. അബിന്‍, അബിന്റെ സഹോദരി, സഹോദരീ ഭര്‍ത്താവ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ നാദാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img