കൽപ്പറ്റ: വയനാട് ലോക്സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ ലീഡ് അരലക്ഷം കടന്നു. പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ തന്നെ മികച്ച ലീഡിലാണ് പ്രിയങ്ക മുന്നേറുന്നത്. 57144 വോട്ടുകൾക്കാണ് പ്രിയങ്ക മുന്നോട്ടു നിൽക്കുന്നത്.(Wayanad byelection; priyanka lead)
അതേസമയം പാലക്കാട് ബിജെപി സ്ഥാനാർഥി കൃഷ്ണകുമാറിനെ പിന്തള്ളി കൊണ്ട് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ മുന്നിലെത്തിയിട്ടുണ്ട്. 1228 വോട്ടുകൾക്കാണ് രാഹുൽ ലീഡ് ഉയർത്തിയത്. പാലക്കാട് ബിജെപി സ്വാധീന നഗരമേഖലയിലെ വോട്ടെണ്ണുമ്പോൾ ബിജെപി മുന്നിലായിരുന്നു. എന്നാൽ കഴിഞ്ഞ തവണത്തേക്കാൾ നഗരസഭയിൽ ഇത്തവണ ബിജെപിക്ക് വോട്ടുകൾ കുറയുകയാണ് ചെയ്തത്.
ചേലക്കരയിൽ യു ആർ പ്രദീപിന്റെ ലീഡ് 4498 ആയി ഉയർന്നു.
പാലക്കാട് കൃഷ്ണകുമാർ, ചേലക്കരയിൽ യുആർ പ്രദീപ്, വയനാട്ടിൽ പ്രിയങ്ക; പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ ഫലം ഇങ്ങനെ