web analytics

വിഴിഞ്ഞം തീരക്കടലിൽ അപൂർവ ജലസ്തംഭം; ​പ്രതിഭാസം ദൃശ്യമായത് അരമണിക്കൂറോളം, കാരണം ഇതാണ്

തിരുവനന്തപുരം: വിഴിഞ്ഞത്തെ തീരക്കടലിൽ അപൂർവ ജലസ്തംഭം (വാട്ടർസ്പൗട്ട്) അനുഭവപ്പെട്ടു. ഇന്ന് വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. വിഴിഞ്ഞം തുറമുഖത്തിനടുത്ത് തീരക്കടലിനോട് ചേർന്ന് അരമണിക്കൂറോളം ജലസ്തംഭമുണ്ടായി.(Waterspout in vizhinjam coastal area)

ചുഴലിക്കാറ്റിനോട് സമാനമായ ഒരു പ്രതിഭാസമാണിത്. അതേസമയം വിഴിഞ്ഞം പ്രദേശത്ത് നേരത്തെ തന്നെ മഴ മുന്നറിയിപ്പും കടലാക്രമണ സാധ്യതാ മുന്നറിയിപ്പും നൽകിയതിനാൽ വൻ അപകടം ഒഴിവായി. ജാ​ഗ്രതാ നിർദേശമുണ്ടായിരുന്നതിനാൽ മത്സ്യത്തൊഴിലാളികൾ ഇന്ന് കടലിൽ പോയത് കുറവായിരുന്നു. മുൻപ് ഈ പ്രതിഭാസത്തിന് ശേഷമായിരുന്നു ഓഖിയുൾപ്പെടെയുള്ള ചുഴലിക്കാറ്റുകൾ നാശം വിതച്ചത്.

ക്യമുലോനിംബസ് എന്ന മഴമേഘം കടലിലേക്ക് ചോർപ്പിന്റെ ആകൃതിയിൽ ഇറങ്ങി വരുന്നതാണ് ജലസ്‌തംഭം. മേഘത്തിന്റെ ശക്‌തിയേറുമ്പോൾ ഉയരത്തിലേക്ക് ജലം വലിച്ചെടുക്കും. അന്തരീക്ഷത്തിലെ നീരാവി, പൊടിപടലം, കാറ്റ് എന്നിവ കൂടിക്കലരുന്നതിനാൽ ഈ സമയം ഇരുട്ട് പരക്കും. അന്തരീക്ഷത്തിലെ ചൂടാണ് ഇതിന്റെ പ്രധാന കാരണമെന്നും ശാസ്‌ത്ര ഗവേഷകർ പറയുന്നു. സാധാരണ പത്ത് മുതൽ ഇരുപത് മിനുറ്റ് വരെയാണ് വാട്ടർ സ്‌പൗട്ട് കാഴ്‌ച ദൃശ്യമാകുക.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img