മുംബൈ: മഹാരാഷ്ട്രയിൽ വാട്ടർ ടാങ്ക് തകർന്നുവീണുണ്ടായ അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. പാൽഘർ ജില്ലയിലെ ഒരു ഉൾഗ്രാമത്തിലാണ് അപകടം നടന്നത്. 12 വയസ്സ് മാത്രം പ്രായമുള്ള രണ്ട് കുട്ടികൾക്കാണ് ഈ അപ്രതീക്ഷിത അപകടത്തിൽ ജീവൻ നഷ്ടമായത്.
സംഭവത്തിൽ മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റതായും പോലീസ് പറഞ്ഞു. പാൽഘർ ജില്ലയിലെ സുഖ്ദാംബ ഗ്രാമത്തിലെ സ്കൂളിന് സമീപമാണ് സംഭവം നടന്നത്. കളിക്കുന്നതിനിടയിൽ കുട്ടികൾ വാട്ടർ ടാങ്കിൽ കയറിയതോടെ ടാങ്കിന്റെ സ്ലാബ് തകർന്ന് വീഴുകയായിരുന്നു.
രണ്ട് കുട്ടികളും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. ജൽ ജീവൻ മിഷന്റെ ഭാഗമായാണ് ഈ വാട്ടർ ടാങ്ക് നിർമ്മിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. ശുദ്ധമായ കുടിവെള്ളം നൽകേണ്ടവരുടെ അശ്രദ്ധ മൂലമാണ് കുട്ടിയെ നഷ്ട്ടപ്പെട്ടതെന്നും, ഇത് വെറുമൊരു അപകടമല്ല, കുറ്റകൃത്യമാണെന്നും, ഉത്തരവാദികൾ ശിക്ഷിക്കപ്പെടണമെന്നും മരിച്ച കുട്ടിയുടെ സഹോദരൻ പറഞ്ഞു. സംഭവത്തിൽ അപകട മരണത്തിന് കേസെടുത്തതായി കാസ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അവിനാശ് മണ്ടേൽ പറഞ്ഞു.
ഇനിയും കാത്തിരിക്കേണ്ടി വരും; തീരുമാനമാകാതെ അബ്ദുൽ റഹീമിന്റെ ജയിൽ മോചനം
റിയാദ്: റിയാദ് ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനത്തിൽ ഇന്നും തീരുമാനമായില്ല. റിയാദ് കോടതി കേസ് വീണ്ടും മാറ്റിയതായാണ് നിയമ സഹായ സമിതിക്ക് ലഭിച്ച വിവരം. സൗദി ബാലനെ കൊലപ്പെടുത്തിയ കേസിൽ 18 വർഷത്തോളമായി ജയിൽവാസം അനുഭവിക്കുകയാണ് റഹീം.
ഇത് പത്താം തവണയാണ് റിയാദ് കോടതി കേസ് മാറ്റിവയ്ക്കുന്നത്. രാവിലെ 11ന് ആരംഭിച്ച സിറ്റിങ്ങിൽ എന്നത്തെയുംപോലെ ജയിലിൽനിന്ന് അബ്ദുൽ റഹീമും, പ്രതിഭാഗം അഭിഭാഷകരും, ഇന്ത്യൻ എംബസി പ്രതിനിധി സവാദും കുടുംബപ്രതിനിധി സിദ്ദിഖ് തുവ്വൂരും പങ്കെടുത്തു.