web analytics

പൂചൂടാൻ നൽകണം പൊന്നുംവില; മധുര മുല്ലയ്ക്ക് വില കിലോഗ്രാമിന് 12,000 രൂപ

പൂചൂടാൻ നൽകണം പൊന്നുംവില; മധുര മുല്ലയ്ക്ക് വില കിലോഗ്രാമിന് 12,000 രൂപ

ചെന്നൈ: പൊങ്കൽ ആഘോഷങ്ങൾക്ക് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ തമിഴ്‌നാട്ടിൽ മുല്ലപ്പൂവിന്റെ വില റെക്കോർഡ് ഉയരത്തിലെത്തി.

മധുര മുല്ലക്ക് കിലോഗ്രാമിന് 12,000 രൂപ വരെ വില ഉയർന്നതോടെ സാധാരണക്കാർക്ക് പൂക്കൾ വാങ്ങുക തന്നെ ബുദ്ധിമുട്ടായിരിക്കുകയാണ്.

മുല്ലപ്പൂവിന്റെ വരവ് ഗണ്യമായി കുറഞ്ഞതും ഉത്സവസീസണിൽ ആവശ്യകത കുത്തനെ ഉയർന്നതുമാണ് വില വർധനയ്ക്ക് കാരണം.

മധുരയിലെ പ്രധാന പുഷ്പ വിപണികളായ ഉസിലംപട്ടി, തിരുമംഗലം എന്നിവിടങ്ങളിലാണ് കിലോഗ്രാമിന് 12,000 രൂപ എന്ന നിരക്കിൽ വ്യാപാരം നടക്കുന്നത്.

കഴിഞ്ഞ ആഴ്ചവരെ കിലോഗ്രാമിന് 2,000 രൂപയായിരുന്ന മുല്ലപ്പൂവിന്റെ വിലയാണ് ഇത്രയും വേഗത്തിൽ കുതിച്ചത്.

മധുര മുല്ലപ്പൂവിന്റെ ഏകദേശം 70 ശതമാനവും ഉസിലംപട്ടിയിലും പരിസര പ്രദേശങ്ങളിലുമാണ് കൃഷി ചെയ്യുന്നത്.

തണുപ്പ് കൂടിയതോടെ ഉൽപാദനം കുറഞ്ഞതും മാർഗഴി മാസത്തിൽ പൂക്കൾക്ക് ആവശ്യകത വർധിച്ചതുമാണ് വില വർധനയ്ക്ക് പ്രധാന കാരണമായി വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നത്.

തമിഴ്‌നാട്ടിൽ മാത്രമല്ല, കേരളത്തിലും മുല്ലപ്പൂവിന് പൊന്നുംവിലയാണ്. കൊച്ചിയിൽ കിലോഗ്രാമിന് 6,000 മുതൽ 7,000 രൂപ വരെയാണ് നിലവിലെ വില. മുല്ലപ്പൂ മാലകളുടെ വിലയും കുത്തനെ ഉയർന്നിട്ടുണ്ട്;

ഒരു ചെറിയ മാലയ്ക്ക് പോലും 100 രൂപയ്ക്ക് മുകളിലാണ് വില. ശനി, ഞായർ ദിവസങ്ങളിൽ ചില്ലറ വില ഇരട്ടിയാകുന്ന സാഹചര്യമാണുള്ളത്.

കോയമ്പത്തൂർ, മധുര, സത്യമംഗലം, മേട്ടുപ്പാളയം തുടങ്ങിയ കേന്ദ്രങ്ങളിൽ നിന്ന് പൂക്കളുടെ വരവ് പകുതിയിലധികം കുറഞ്ഞതായി മൊത്തവ്യാപാരികൾ പറയുന്നു.

വില 6,000 രൂപ കടന്നതോടെ വലിയൊരു വിഭാഗം കച്ചവടക്കാർ മുല്ലപ്പൂ വാങ്ങുന്നത് നിർത്തിയിരിക്കുകയാണ്.

ഉയർന്ന വില നൽകി വാങ്ങിയ പൂക്കൾ അന്നേ ദിവസം വിറ്റുപോയില്ലെങ്കിൽ വൻ നഷ്ടം സംഭവിക്കുമെന്ന ആശങ്കയും വ്യാപാരികൾ പങ്കുവയ്ക്കുന്നു.

ഭൗമസൂചികാ (GI) പദവിയുള്ള മധുര മല്ലിപ്പൂ, ശക്തവും ദീർഘനേരം നിലനിൽക്കുന്ന സുഗന്ധവും നക്ഷത്രാകൃതിയുമാണ് പ്രത്യേകത.

മുല്ലപ്പൂവിനൊപ്പം കനകാംബരം, പിച്ചി തുടങ്ങിയ മറ്റ് പൂവുകളുടെ വിലയും ഗണ്യമായി ഉയർന്നിട്ടുണ്ട്.

English Summary

Ahead of Pongal celebrations, the price of Madurai jasmine in Tamil Nadu has surged to a record ₹12,000 per kilogram. Reduced supply due to colder weather and a sharp rise in festive demand have pushed prices up. The impact is also felt in Kerala, where jasmine prices have crossed ₹6,000–₹7,000 per kg, with garland prices rising steeply.

madurai-jasmine-price-record-pongal

Madurai jasmine, mullapoo price, Pongal festival, flower price hike, Tamil Nadu news, Kerala market, GI tagged products, agriculture, festive season

spot_imgspot_img
spot_imgspot_img

Latest news

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ നെടുങ്കണ്ടം...

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി വർഗീസിന്റെ പോരാട്ടഗാഥ

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി...

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം ഇതാണ്!

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം...

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ…

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ… Pathanamthitta: Sabarimala Templeക്ക് മുകളിലൂടെ...

Other news

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി വർഗീസിന്റെ പോരാട്ടഗാഥ

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി...

ബംഗാളിൽ ആര് വാഴും? അവസാന ഘട്ട പോരാട്ടത്തിന് ഇന്ന് കൊടിയിറക്കം; ചങ്കിടിപ്പോടെ മുന്നണികൾ

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വിധി നിർണ്ണയിക്കുന്ന നിർണ്ണായകമായ രണ്ടാം...

പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ച് കയറി വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; 67-കാരൻ പിടിയിൽ

പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ച് കയറി വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; 67-കാരൻ പിടിയിൽ ഭുവനേശ്വർ: പെൺകുട്ടികളുടെ...

വയനാടിന് ലീഗിന്റെ കൈത്താങ്ങ്: 51 വീടുകളുടെ ഗൃഹപ്രവേശം നടന്നു

കൽപ്പറ്റ: ഉരുൾപൊട്ടൽ കവർന്നെടുത്ത സ്വപ്നങ്ങൾക്ക് മീതെ അതിജീവനത്തിന്റെ പുതുനിറം ചാർത്തി മുസ്ലിം...

ആന്റിവെനം പട്ടിക മാത്രം പോരാ, ജീവൻ രക്ഷിക്കാൻ സൗകര്യങ്ങളും വേണം; ആരോഗ്യവകുപ്പിനോട് ഡോക്ടർമാർ

ആന്റിവെനം പട്ടിക മാത്രം പോരാ, ജീവൻ രക്ഷിക്കാൻ സൗകര്യങ്ങളും വേണം; ആരോഗ്യവകുപ്പിനോട്...

Related Articles

Popular Categories

spot_imgspot_img