web analytics

പൊതുജന ശ്രദ്ധയ്ക്ക്; ഈ സ്ഥലങ്ങളിൽ ജലവിതരണം തടസപ്പെടും

തിരുവനന്തപുരം: തലസ്ഥാനത്ത് ഏപ്രിൽ, 22 ന് ജലവിതരണം തടസ്സപ്പെടുമെന്ന അറിയിപ്പ്. കേരള വാട്ടർ അതോറിറ്റിയുടെ വെള്ളയമ്പലത്തുള്ള ശുദ്ധീകരണശാലയിയിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനാലാണ് ജലവിതരണത്തിൽ തടസ്സമുണ്ടാകുന്നത്.

ഏപ്രിൽ, 22 ന് ഉച്ചയ്‌ക്ക് 2 മണി മുതൽ രാത്രി 10 മണി വരെയാണ് തടസ്സം നേരിടുക. കുര്യാത്തി, പാറ്റൂർ സെക്ഷൻ പരിധിയിൽ വരുന്ന തമ്പാനൂർ, ഫോർട്ട്, ശ്രീവരാഹം, ചാല, വലിയശാല, കുര്യാത്തി, മണക്കാട്‌, ആറ്റുകാൽ, വള്ളക്കടവ്‌, മുട്ടത്തറ, കമലേശ്വരം, കളിപ്പാൻകുളം, പെരുന്താന്നി, ശ്രീകണ്ഠേശ്വരം തുടങ്ങിയ വാർഡുകളിലും പാറ്റൂർ സെക്ഷൻ പരിധിയിൽ വരുന്ന കൈതമുക്ക് പാസ്‌പോർട്ട് ഓഫിസിന്റെ ചുറ്റുമുള്ള സ്ഥലങ്ങൾ, ചമ്പക്കട എന്നീ പ്രദേശങ്ങളിലും ശുദ്ധജലവിതരണം ഭാഗികമായി തടസപ്പെടും.

അന്നേ ദിവസം ഉപഭോക്താക്കൾ വേണ്ട മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണെന്ന്‌ വാട്ടർ അതോറിറ്റി അറിയിച്ചു.

ദിവ്യ എസ്. അയ്യർക്കെതിരെ പരാതി നൽകി യൂത്ത് കോൺഗ്രസ്

തിരുവനന്തപുരം: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിനെ പുകഴ്ത്തി സാമൂഹിക മാധ്യമത്തിൽ പോസ്റ്റ് ഇട്ട ദിവ്യ എസ്. അയ്യർ ഐഎഎസിനെതിരേ പരാതി. ദിവ്യ സർവീസ് ചട്ടം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് ആണ് പരാതി നൽകിയത്.

ചീഫ് സെക്രട്ടറിക്കും കേന്ദ്ര പൊതുജന പരാതി പരിഹാര ഡയറക്ടർക്കുമാണ് പരാതി നൽകിയത്. രാഷ്ട്രീയ നിക്ഷ്പക്ഷത പുലർത്തുക എന്ന ചട്ടം ലംഘിക്കപ്പെട്ടിരിക്കുന്നുവെന്നും പരാതിയുമായി മുമ്പോട്ട് പോകാനാണ് തീരുമാനമെന്നും യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ അധ്യക്ഷൻ വിജിൽ മോഹൻ അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img