web analytics

യുപിഐ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ്; ഏപ്രിൽ 1 മുതൽ ഇത്തരം മൊബൈൽ നമ്പറുകൾ ഉപയോഗിക്കുന്നവർക്ക് പണികിട്ടും !

കുറച്ചു കാലമായി രാജ്യത്ത് സൈബർ കുറ്റകൃത്യങ്ങളുടെ എണ്ണം അതിവേഗം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഇത് കണക്കിലെടുത്ത് ഒരു പുതിയ നിയമം നടപ്പിലാക്കാൻ നാഷണല്‍ പേയ്‌മെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ തയ്യാറെടുക്കുകയാണ്.

ഗൂഗിൾ പേ, ഫോൺപേ, പേടിഎം പോലുള്ള പേയ്‌മെന്‍റ് ആപ്പുകള്‍ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാന വിവരമാണ് പുറത്തു വരുന്നത്. യുപിഐ ഇടപാടുകള്‍ ഉപയോഗിച്ച് നടക്കുന്ന തട്ടിപ്പുകൾ വ്യാപകമാകുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം വരുന്നത്.

യുപിഐയുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈൽ നമ്പറുകൾ സജീവമല്ലെങ്കിൽ ആ നമ്പര്‍ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് നീക്കം ചെയ്യുമെന്നും, യുപിഐ ഇടപാടുകള്‍ സാധ്യമാകില്ലെന്നുമാണ് നാഷണല്‍ പേയ്‌മെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൻ‌പി‌സി‌ഐ) പുതിയ അറിയിപ്പ്. ഏപ്രിൽ 1 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരുമെന്നാണ് വിവരം.

നിങ്ങളുടെ ബാങ്ക് അക്കൗണ്ട് പഴയ നമ്പറുമായോ ഇപ്പോൾ സജീവമല്ലാത്ത ഒരു നമ്പറുമായോ ലിങ്ക് ചെയ്തിട്ടുണ്ടെങ്കിൽ, എത്രയും പെട്ടെന്ന് നിങ്ങളുടെ നമ്പർ അക്കൗണ്ടുമായി അപ്ഡേറ്റ് ചെയ്യണം.

പുതിയ മൊബൈൽ നമ്പർ എടുത്തിട്ടുള്ളവരും, എന്നാൽ ബാങ്ക് അക്കൗണ്ട് ഇപ്പോഴും ഉപയോഗിക്കാത്ത പഴയ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിച്ചിരിക്കുന്ന ഉപയോക്താക്കളെയായിരിക്കും ഈ തീരുമാനം ഏറ്റവും കൂടുതൽ ബാധിക്കുക.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img