web analytics

എന്തുവിലകൊടുത്തും വഖഫ് നിയമ ഭേദഗതി ബിൽ പാസാക്കും; നാളെ 12 മണിക്ക് ബിൽ സഭയിൽ അവതരിപ്പിക്കും

ന്യൂഡൽഹി: വഖഫ് നിയമ ഭേദഗതി ബിൽ നാളെ ലോക്സഭയിൽ അവതരിപ്പിക്കും. നാളെ ഉച്ചയ്ക്ക് 12 മണിക്ക് ബിൽ സഭയിൽ അവതരിപ്പിച്ചതിന് ശേഷം ഇതിൻമേൽ എട്ട് മണിക്കൂർ ചർച്ച നടക്കും.

ചർച്ച 12 മണിക്കൂർ വേണമെന്നും അതിനോടൊപ്പം മണിപ്പൂർ ഉൾപ്പടെയുള്ള വിഷയങ്ങൾ സഭയ്ക്കുള്ളിൽ ചർച്ചചെയ്യണമെന്നുമുള്ള പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളി. പിന്നാലെ പ്രതിപക്ഷം കാര്യോപദേശക സമിതി യോഗം പ്രതിപക്ഷം ബഹിഷ്‌കരിക്കുകയും ചെയ്തു.

ഇക്കാര്യത്തിൽ ബിജെപി എല്ലാ എംപിമാർക്കും വിപ്പ് നൽകാൻ തീരുമാനിച്ചിട്ടുണ്ട്. പ്രകോപനപരമായ ഒരു മറുപടിയും ഉണ്ടാകരുതെന്നും ഭരണപക്ഷം ഇതിനോടകം കടുത്ത നിർദേശം നൽകിയിട്ടുണ്ട്.

അതേസമയം വഖഫ് ബിൽ ചർച്ചയിൽ സിപിഎം എംപിമാർ പങ്കെടുക്കില്ല. ബിസിനസ് അഡ്വൈസറി കമ്മിറ്റിയുടെ യോഗത്തിലാണ് തീരുമാനം. ഇതിന്റെ ഭാഗമായുള്ള തുടർ നീക്കങ്ങൾ കേന്ദ്രസർക്കാർ തുടങ്ങി.

ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു എൻഡിഎ ചീഫ് വിപ്പുമാരുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. വഖഫ് ബില്ലിൽ സഖ്യകക്ഷികളായ ജെഡിയുവും ടിഡിപിയും എതിർപ്പുകൾ അറിയിച്ചിട്ടുണ്ട്. പ്രതിപക്ഷ എതിർപ്പിനെ ശക്തമായി മറികടക്കാനാണ് ഭരണപക്ഷത്തിന്റെ നീക്കം.

അതേസമയം, ബില്ലിന്മേൽ പ്രതിഷേധിക്കുകയല്ലാതെ പ്രതിപക്ഷത്തിന് മറ്റൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപിപറഞ്ഞു. രാജ്യത്തിനും പൗരന്മാർക്കും പ്രയോജനമായതെല്ലാം തങ്ങൾ ചെയ്യുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

  • 【Compact and Portable Design】: Our small fan for desks or emergency fan are thoughtfully designed to fit snugly in any s…
  • 【Integrated Light for Added Utility】: This 12v dc fan small can Illuminate your workspace with built-in LED light with t…
  • 【High-Speed Performance】: Despite the small size of 12 volt dc fan , this rechargeable battery fan boasts high-speed ope…
spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img