ബംഗ്ലാദേശിൽ ദിനാജ്പൂരിലെ നവാബ്ഗഞ്ചിൽ ഒരു തടാകം നിർമ്മിക്കുന്നതിനിടെ ഭൂമിക്കടിയിൽ നിന്നും പുരാതന വിഷ്ണു വിഗ്രഹം കണ്ടെത്തി.
വിഷ്ണുവിനൊപ്പം ദേവി ലക്ഷ്മിയുടെ ചിത്രവും വിഗ്രഹത്തിൽ കൊത്തിവെച്ചിട്ടുണ്ട്.
കഴിഞ്ഞ നാല് വർഷത്തിനിടെ ബംഗ്ലാദേശിലെ മണ്ണിലും തടാകങ്ങളിലും വിഷ്ണു വിഗ്രഹം കണ്ടെത്തിയ നാലാമത്തെ സംഭവമാണിത്.
ബുൾഡോസർ ഉപയോഗിച്ച് കുഴിയെടുക്കുന്നതിനിടെയാണ് വിഗ്രഹം ആളുകളുടെ ശ്രദ്ധയിൽപെട്ടത്. 27 കിലോഗ്രാം ഭാരമുള്ളതാണ് പുതുതായി കണ്ടെടുത്ത വിഗ്രഹം.
വിഗ്രഹം പിന്നീട് ട്രഷറിയിലേക്ക് അയച്ചു. അവിടെ നിന്ന് പുരാവസ്തു വകുപ്പിന് അയയ്‌ക്കും. പുരാവസ്തു വകുപ്പ് അത് പരിശോധിച്ച് വിഗ്രഹം എപ്പോൾ നിർമ്മിച്ചുവെന്ന് പറയുമെന്നാണ് വിവരം.
നേരത്തെ വിഗ്രഹത്തിന് 32 കിലോ ഭാരം ഉണ്ടായിരുന്നു. 2021 ഓഗസ്റ്റിൽ ബംഗ്ലാദേശിൽ 1000 വർഷം പഴക്കമുള്ള മറ്റൊരു വിഷ്ണു വിഗ്രഹവും കണ്ടെത്തിയിരുന്നു. 2023-ൽ ഫരീദ്പൂരിലും വിഷ്ണുവിന്റെ വിഗ്രഹം കണ്ടെത്തിയിരുന്നു.
ഹൈദരാബാദ് സ്ഫോടനം: പ്രതികളുടെ വധശിക്ഷ ശരിവെച്ച് തെലങ്കാന ഹൈക്കോടതി
ദിൽസുഖ് നഗർ സ്‌ഫോടന കേസിലെ പ്രതികളുടെ വധശിക്ഷ തെലങ്കാന ഹൈക്കോടതി ശരിവെച്ചു. യാസീൻ ഭട്കൽ, സിയാവുർ റഹ്‌മാൻ, അസദുള്ള അക്തർ, തെഹ്‌സീൻ അക്തർ, ഐജാസ് ഷെയ്ഖ് എന്നിവരുടെ വധശിക്ഷയാണ് ഹൈക്കോടതി ശരിവെച്ചത്.
മുഖ്യപ്രതിയായ റിയാസ് ഭട്കല്‍ എന്ന ഷാ റിയാസ് അഹമ്മദ് മുഹമ്മദ് ഇസ്മായില്‍ ഷഹ്ബന്ധരി ഇപ്പോഴും ഒളിവിലാണ്.
2013-ൽ നടന്ന ദിൽസുഖ് നഗർ സ്‌ഫോടന കേസിൽ എൻഐഎ കോടതിയുടെ വിധി ശരിവച്ചുകൊണ്ടാണ് പ്രതികളുടെ അപ്പീലുകൾ തള്ളിയത്. തീവ്രവാദ സംഘടനയായ ഇന്ത്യൻ മുജാഹിദ്ദീൻ അംഗങ്ങളാണ് ഇവർ.
2013 ഫെബ്രുവരി 21-ന് സന്ധ്യക്കാണ് ദില്‍സുഖ് നഗറിലെ തിരക്കേറിയ ചായക്കടയിലും തൊട്ടടുത്ത സിനിമാ തിയേറ്ററിനടുത്തും നിമിഷങ്ങളുടെ വ്യത്യാസത്തില്‍ സ്ഫോടനങ്ങളുണ്ടായത്. 19 പേര്‍ സംഭവസ്ഥലത്ത് മരിച്ചു. 130 പേര്‍ക്ക് ഗുരുതര പരിക്കേറ്റു.
സ്ഫോടനം നടത്തിയത് ഇന്ത്യന്‍ മുജാഹിദ്ദീനാണെന്ന് തിരിച്ചറിഞ്ഞ എന്‍ഐഎ ആറുമാസത്തിനകംതന്നെ സൂത്രധാരന്മാരായ യാസീൻ ഭട്കല്‍, അസദുള്ള അക്തര്‍ എന്നിവരെ ബിഹാര്‍-നേപ്പാള്‍ അതിര്‍ത്തിയില്‍നിന്ന് പിടികൂടിയിരുന്നു. തുടര്‍ന്ന്, തഹസീന്‍ അക്തര്‍, പാകിസ്താനിയായ സിയാവുർ റഹ്‌മാൻ, അജാസ് ഷെയ്ഖ് എന്നിവരെയും പിടികൂടി.
ബജറ്റ് ടൂർ ഹിറ്റടിച്ചു; വരുമാനം കണ്ട് കണ്ണുതള്ളി കെ.എസ്.ആർ.ടി.സി
കുറഞ്ഞ ചെലവിൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾ കാണാനായി കെ.എസ്.ആർ.ടി.സി.യ തുടങ്ങിവെച്ച ബജറ്റ് ടൂർ കോർപ്പറേഷന് നേടിക്കൊടുത്തത് റെക്കോഡ് വരുമാനം. വിവിധ ഡിപ്പോകളും ട്രിപ്പുകളും നഷ്ടത്തിന്റെ കഥ റയുമ്പോഴാണ് 64.98 കോടി രൂപയുടെ വരുമാനം ബജറ്റ് ടൂർ വഴി കോർപ്പറേഷന് ലഭിക്കുന്നത്.
സംസ്ഥാനത്തിന് ഉള്ളിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളായിരുന്നു തുടക്കത്തിൽ ബജറ്റ് ടൂറിൽ ഉൾപ്പെട്ടിരുന്നതെങ്കിലും പിന്നീട് സംസ്ഥാനത്തിന് പുറത്തേക്കും യാത്രകൾ വ്യാപിപ്പിച്ചു.
തമിഴ്‌നാട്, കർണാടക ട്രാൻസ്‌പോർട്ട് കോർപ്പറേഷനുകളുടെ സഹകരണത്തോടെ കൂടുതൽ ട്രിപ്പുകൾ ആരംഭിക്കാനും നിലവിൽ കോർപ്പറേഷൻ ലക്ഷ്യമിടുന്നുണ്ട്.
വർഷം 3.50 ലക്ഷം യാത്രക്കാരാണ് ബജറ്റ് ടൂർ സംവിധാനം പ്രയോജനപ്പെടുത്തുന്നത്. ഇന്ത്യൻ റെയിൽവേയുമായി സഹകരിച്ച് ഓൾ ഇന്ത്യാ ടൂർ പാക്കേജും പരിഗണനയിലുണ്ട്.
അനധികൃതമായി വലിച്ച വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് കാട്ടാന ചെരിഞ്ഞു:
ബെംഗളൂരു ബന്ദിപ്പൂർ കടുവ സംരക്ഷണ കേന്ദ്രത്തിന് സമീപം അനധികൃതമായി വലിച്ച വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് കാട്ടാന ചെരിഞ്ഞു. ഓങ്കാർ റേഞ്ചിൽ ആലതൂരു വില്ലേജിൽ ചൊവ്വാഴ്ച പുലർച്ച യായിരുന്നു അപകടം.
40 വയസുള്ള രാജേഷ് എന്ന കൊമ്പനാനയാണ് ചെരിഞ്ഞത്. പ്രദേശത്ത് താമസിക്കുന്നയാളുടെ കൃഷിഭൂമിയിലാണ് ആനയെ വൈദ്യുതാഘാതമേറ്റ് ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
സംഭവമറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. പിന്നിലെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ.