web analytics

പ്രതീക്ഷകൾ തകിടം മറിച്ച് സ്വർണം; ഒറ്റയടിക്ക് കൂടിയത് 2,160 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ അപ്രതീക്ഷിത കുതിപ്പ്. ഒരു പവൻ സ്വർണത്തിന് 2,160 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണവില 68480 രൂപയിലെത്തി. ഒരു ഗ്രാമിന് 270 കൂടി 8,560 രൂപയായി.

ചരിത്രത്തിൽ ആദ്യമായാണ് ഒരു പവൻ സ്വർണത്തിന് ഒറ്റ ദിവസം കൊണ്ട് 2000ത്തിലധികം രൂപയുടെ വർധനവ് രേഖപ്പെടുത്തുന്നത്. തുടർച്ചയായ ഇടിവിന് ശേഷം ഇന്നലെ സ്വർണം പവന് 520 രൂപ ഉയർന്ന് 66,320 രൂപയിലെത്തിയിരുന്നു. രണ്ട് ദിവസംകൊണ്ട് സ്വർണത്തിനു വർധിച്ചത് 2,680 രൂപയാണ്.

കുത്തനെ ഉയർന്ന സ്വർണവില കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇടിഞ്ഞിരുന്നു. ഇതോടെ ആശ്വാസത്തിലാണ്‌ ആഭരണപ്രേമികളെയും വിവാഹപാർട്ടികളെയും നിരാശരാക്കിക്കൊണ്ടാണ് സ്വർണവില വീണ്ടും കുതിച്ചുയരുന്നത്.

ഏപ്രിലിലെ സ്വർണവില ഒറ്റനോട്ടത്തിൽ

ഏപ്രിൽ 1 – ഒരു പവൻ സ്വർണത്തിന് 680 രൂപ ഉയർന്നു. വിപണി വില 68,080 രൂപ
ഏപ്രിൽ 2 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 68,080 രൂപ
ഏപ്രിൽ 3 – ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്നു. വിപണി വില 68,480 രൂപ
ഏപ്രിൽ 4 – ഒരു പവൻ സ്വർണത്തിന് 1280 രൂപ കുറഞ്ഞു. വിപണി വില 67,200 രൂപ
ഏപ്രിൽ 5 – ഒരു പവൻ സ്വർണത്തിന് 720 രൂപ കുറഞ്ഞു. വിപണി വില 66,480 രൂപ
ഏപ്രിൽ 6 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 66,480 രൂപ
ഏപ്രിൽ 7 – ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞു. വിപണി വില 66,280 രൂപ
ഏപ്രിൽ 8 – ഒരു പവൻ സ്വർണത്തിന് 480 രൂപ കുറഞ്ഞു. വിപണി വില 65,800 രൂപ
ഏപ്രിൽ 9 – ഒരു പവൻ സ്വർണത്തിന് 520 രൂപ ഉയർന്നു. വിപണി വില 66,320 രൂപ
ഏപ്രിൽ 10 – ഒരു പവൻ സ്വർണത്തിന് 2160 രൂപ ഉയർന്നു. വിപണി വില 68,480 രൂപ

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img