അടൂർ ഗോപാലകൃഷ്ണൻ ഉണ്ണിത്താനും യേശുദാസും ഒറ്റ സെറ്റപ്പാണ് എന്ന ഒറ്റ വരി ഒഴിച്ചാൽ തെറിയല്ലാതെ വേറൊന്നുമില്ല; തെറിയെന്ന് പറഞ്ഞാൽ പോരാ പൂരപാട്ടാണ്; വിനായകൻ നന്നാവൂലാ
ഉമ്മൻ ചാണ്ടിയെയും വിഎസ് അച്യുതാനന്ദനെയും അവരുടെ മരണത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ അപമാനിച്ച നടൻ വിനായകൻ ഇത്തവണ വാളെടുത്തിരിക്കുന്നത് സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെതിരെ. മുൻ സംഭവങ്ങളിൽ നിന്ന് വ്യത്യസ്തമാണ് ഇത്തവണ പോസ്റ്റ്. തലസ്ഥാനത്ത് നടന്ന സിനിമാ കോൺക്ലേവിൽ ജാതിപറഞ്ഞ് പ്രസംഗിച്ച അടൂരിൻ്റെ നിലപാടിനെതിരെ ആണ് വിനായകന്റെൻ്റെ പുതിയ പ്രതിഷേധം.
അടൂരിനൊപ്പം ഗായകൻ യേശുദാസും വിനായകൻ്റെ ദേഷ്യത്തിന് ഇരയായിട്ടുണ്ട്. പെൺകുട്ടികൾ ജീൻസ് ധരിക്കുന്നത് ശരിയല്ലെന്ന് ഗായകൻ മുൻപ് പ്രസംഗിച്ചത് ചൂണ്ടിക്കാട്ടിയാണ് അശ്ലീലവും തെറിയും കലർത്തി വിനായകൻ എഴുതുന്നത്. അടൂരിൻ്റെയും യേശുദാസിൻ്റെയും ചിന്തകൾ ഇത്തരം കാര്യങ്ങളെക്കുറിച്ച് മാത്രമാണ് എന്നാണ് നടൻ പറയാൻ ശ്രമിക്കുന്നതെന്ന് വ്യക്തമാണ്.
എന്നാൽ കാമ്പുള്ള വിമർശനവും തിരിച്ചടിക്കുന്നത് വിനായകൻ്റെ കാര്യത്തിൽ ഇതാദ്യമല്ല. ഉപയോഗിക്കുന്ന ഭാഷയാണ് വിവാദം ക്ഷണിച്ചു വരുത്തുന്നത്. പലവട്ടം അറസ്റ്റും കേസും ഉണ്ടായിട്ടും സ്ഥിരം ശൈലി വിട്ടുപിടിക്കാൻ നടൻ തയാറില്ല. പുതിയ ഫെയ്സ്ബുക്ക് പോസ്റ്റാകട്ടെ, ഒറ്റ വരി പോലും അതിൽ നിന്ന് എടുത്ത് എഴുതാൻ കഴിയാത്ത വിധം മോശം ആണ്.
അടൂർ ഗോപാലകൃഷ്ണൻ ഉണ്ണിത്താനുംയേശുദാസും ഒറ്റ സെറ്റപ്പാണ്. എന്ന ഒറ്റ വരി ഒഴിച്ചാൽ തെറിയല്ലാതെ വേറൊന്നുമില്ല.
ചത്ത ഈ ശവങ്ങളെ പൊതുവേദിയിൽ കൊണ്ടുവന്ന് ഇരുത്തല്ലേ… ചാകാറായാൽ വീട്ടിൽ പോയിരുന്ന് ചത്തോളണം; നീയൊക്കെയല്ലേടാ യഥാർത്ഥ ഡ്രഗ് അഡിക്ട്; വിനായകൻ
ലഹരിക്കെതിരെ സംസാരിക്കുന്നവരെ ഫേസ്ബുക്ക് പോസ്റ്റിലൂടെ കടുത്തഭാഷയിൽ പ്രതികരിച്ച് നടൻ വിനായകൻ.
മദ്യപിച്ച് സ്വന്തം ആരോഗ്യംപോലും നഷ്ടപ്പെട്ട്, എഴുന്നേറ്റുനിൽക്കാൻ പരസഹായം വേണ്ടവരാണ് പൊതുവേദിയിൽ വന്നിരുന്ന് ലഹരിയെ പറ്റി സംസാരിക്കുന്നതെന്ന് അദ്ദേഹം പരിഹസിച്ചു.
ഇത് കോമഡിയാണെന്നും ദുരന്തമാണെന്നും വിനായകൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.
“കള്ളടിച്ച് മൂത്ത് പഴുത്ത് സകലതും അടിച്ചു പോയ, എഴുന്നേറ്റ് നിൽക്കാൻ നാലാളുടെ സഹായം വേണ്ടി വരുന്നവന്മാർ പൊതു വേദിയിൽ വന്നിരുന്ന് ഡ്രഗിനെപ്പറ്റി പറയുന്നത് കോമഡിയാണ്. ദുരന്തവും.
മയക്കുന്നതെല്ലാം മയക്കുമരുന്നാണ്. കള്ളാണേലും കഞ്ചാവാണേലും പെണ്ണാണേലും.
സ്വന്തമായി പൊങ്ങാനാവാതെ മറ്റുള്ളവരുടെ തോളിൽ തൂങ്ങി പൊതുവേദിയിൽ വന്നിരുന്ന്, ടെക്നോളജിയെ കുറിച്ച് ഒന്നും അറിയാത്ത നീയാണോ യുവതീ യുവാക്കളെ ഉപദേശിക്കുന്നത്.
ചത്ത ഈ ശവങ്ങളെ പൊതുവേദിയിൽ കൊണ്ടുവന്ന് ഇരുത്തല്ലേ… ചാകാറായാൽ വീട്ടിൽ പോയിരുന്ന് ചത്തോളണം.
സിനിമ നിന്നെയൊക്കെ മയക്കുന്നതു കൊണ്ടല്ലേടാ മക്കളേയും അതിലേക്കു തള്ളി കയറ്റി വിട്ട് കാശുണ്ടാക്കാൻ നോക്കുന്നത്…
നീയൊക്കെയല്ലേടാ യഥാർത്ഥ ഡ്രഗ് അഡിക്ട്?” വിനായകന്റെ വാക്കുകൾ ഇങ്ങനെ
നടൻ വിനായകൻ പൊലീസ് കസ്റ്റഡിയിൽ. കൊല്ലത്ത് വച്ചാണ് നടനെ കസ്റ്റഡിയിലെടുത്തത്. കൊല്ലത്തെ പഞ്ചനക്ഷ ഹോട്ടലിൽ പ്രശ്നമുണ്ടാക്കിയതിനാണ് വിനായകനെ കസ്റ്റഡിയിലെടുത്തത്.
വിനായകനെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കി. പൊലീസ് സ്റ്റേഷനിലും വിനായകൻ ബഹളം തുടർന്നു.
മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ പൊലീസിനോടും ഇദ്ദേഹം ദേഷ്യപ്പെട്ടു സംസാരിച്ചു. അഞ്ചാലുംമൂട് പൊലീസാണ് വിനായകനെ കസ്റ്റഡിയിൽ എടുത്തത്
കേരളത്തെ ഞെട്ടിച്ച നന്തൻകോട് കൂട്ടക്കൊലപാതക കേസ്: വിധിപറയുന്നത് വീണ്ടും മാറ്റി:
കേരളത്തെ ഞെട്ടിച്ച നന്തൻകോട് കൂട്ടക്കൊലപാതക കേസിൽ വീണ്ടും വിധി പറയുന്നത് മാറ്റി. ഈ മാസം 12 ലേക്കാണ് മാറ്റിയത്.
നേരത്തെ മെയ് 6ന് വിധി പ്രഖ്യാപിക്കുമെന്ന് കോടതി അറിയിച്ചിരുന്നുവെങ്കിലും, പിന്നീട് ആ തീയതി മെയ് 8-ലേക്ക് മാറ്റിയിരുന്നു. ഇപ്പോൾ വീണ്ടും മാറ്റി 12ന് വിധി പ്രഖ്യാപിക്കാനാണ് തീരുമാനിച്ചിരിക്കുന്നത് എന്ന വിവരമാണ് പുറത്തുവരുന്നത്.
2017 ഏപ്രിൽ 9നു പുലർച്ചെയാണു ക്ലിഫ് ഹൗസിനു സമീപം ബെയ്ൻസ് കോംപൗണ്ടിലെ 117-ാം നമ്പർ വീട്ടിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെടുത്തത്. നന്തൻകോടുള്ള വീട്ടിൽ മാതാപിതാക്കളെയും സഹോദരിയെയുമടക്കം 4 പേരെ പ്രതി കേഡൽ ജീൻസൺ രാജ കൊലപ്പെടുത്തി എന്നതാണ് കേസ്.
പ്രഫ.രാജ തങ്കം, ഭാര്യ ഡോ.ജീൻ പത്മ, മകൾ കരോലിൻ, ബന്ധു ലളിത എന്നിവരെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൃത്യം നടത്തിയ ശേഷം ഒളിവിൽ പോയ മകൻ കേഡൽ ജീൻസൺ രാജയെ ദിവസങ്ങൾക്കകം പൊലീസ് പിടികൂടി.
അച്ഛൻ, അമ്മ, സഹോദരി എന്നിവരുടെ മൃതദേഹങ്ങൾ പൂർണമായും കത്തിക്കരിഞ്ഞ നിലയിലും ബന്ധുവിന്റെ ശരീരം വെട്ടിനുറുക്കി പുഴുവരിച്ച നിലയിലുമായിരുന്നു കണ്ടെത്തിയിരുന്നത്. കേസിൽ തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക.
ENGLISH SUMMARY:
Actor Vinayakan, previously known for controversial remarks about late leaders Oommen Chandy and V.S. Achuthanandan, has now targeted renowned filmmaker Adoor Gopalakrishnan in a new social media post.