web analytics

എഡിജിപി എം.ആർ.അജിത് കുമാറിനെതിരേ വിജിലൻസ് അന്വേഷണം; പ്രത്യേക അന്വേഷണ സംഘത്തെ ഇന്ന് പ്രഖ്യാപിക്കും; സുജിത്ത് ദാസിനെതിരേയും അന്വേഷണമുണ്ടാകും

എഡിജിപി എം.ആർ.അജിത് കുമാറിനെതിരേ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്. പോലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ് നൽകിയ ശുപാർശ അംഗീകരിച്ചു കൊണ്ടാണ് സർക്കാർ ഉത്തരവ്.Vigilance inquiry ordered against ADGP MR Ajith Kumar

ഒന്നരയാഴ്ച മുമ്പ് നൽകിയ ഡിജിപിയുടെ ശുപാര്ശയിൽ സർക്കാർ നടപടിയെടുക്കാത്തതിൽ സിപിഐ ഇന്നലെയും വിമർശനം ഉന്നയിച്ചു. പോലീസ് മേധാവിയുടെ ശുപാർശയിൽ നടപടിയെടുക്കാത്തതിനെ തുടർന്ന് വ്യാപകമായ വിമർശനം സർക്കാരിനെതിരെ മുന്നണി യോഗത്തിലും ഉയർന്നിരുന്നു.

ഭരണമുന്നണിയിലെ രണ്ടാം കക്ഷിയായ സിപിഐ അജിത് കുമാറിനെതിരെ നടപടി വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുമ്പോഴാണ് പുതിയ തീരുമാനം.

ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബിന്റെ നേതൃത്വത്തിൽ വിവിധ ആരോപണങ്ങളിൽ എം.ആർ.അജിത് കുമാറിനെതിരെ നിലവിൽ അന്വേഷണം പുരോഗമിക്കുകയാണ്.

അനധികൃത സ്വത്ത് സമ്പാദനവും കെട്ടിട നിർമാണവും ഉൾപ്പെടെയുള്ള കാര്യങ്ങളാണ് അജിത് കുമാറിനെതിരായ വിജിലൻസ് അന്വേഷണത്തിന്റെ പരിധിയിൽ ഉൾപ്പെട്ടിട്ടുള്ളത്.

സസ്പെൻഷനിൽ തുടരുന്ന പത്തനംതിട്ട മുൻ എസ്.പി. സുജിത്ത് ദാസിനെതിരേയും അന്വേഷണമുണ്ടാകും. പുതിയ അന്വേഷണസംഘത്തെ വെള്ളിയാഴ്ച തീരുമാനിക്കും എന്നാണ് പുതിയ നിലപാട്.

രാഷ്ട്രീയ നയവ്യതിയാനം ഉദ്യോഗസ്ഥരുടെ അന്വേഷണ റിപ്പോർട്ടിൽക്കൂടി കണ്ടുപിടിക്കേണ്ട ഒന്നല്ല എന്നായിരുന്നു സിപിഐയുടെ കേരളത്തിലെ മുതിർന്ന നേതാക്കളിൽ ഒരാളായ പ്രകാശ് ബാബു ചുണ്ടിക്കാട്ടിയത്.

എഡിജിപിയുടെ കൂടിക്കാഴ്ചയിൽ അന്വേഷണം നടത്തിയല്ല നടപടി സ്വീകരിക്കേണ്ടത് എന്നും പാർട്ടി മുഖപത്രമായ ജനയുഗത്തിൽ എഴുതിയ ലേഖനത്തിൽ അദ്ദേഹം വ്യക്തമാക്കിയിരുന്നു.

രാഷ്ട്രീയ ബോധ്യമാണിവിടെ ആവശ്യം. വൈകിയ നീതി, നിഷേധിക്കപ്പെട്ട നീതിയാണെന്ന ആപ്തവാക്യം ജുഡീഷ്യറിക്ക് മാത്രമല്ല സർക്കാരിനും മുന്നണിക്കും ബാധകമാണ്. ഇടതുപക്ഷ നയസമീപനങ്ങൾ ജനങ്ങളിൽ സംശയങ്ങൾ ജനിപ്പിക്കുന്നതാകരുത് എന്ന് ഓർമിപ്പിച്ചുകൊണ്ടാണ് സിപിഐ മുഖപത്രത്തിലെ ലേഖനവും കഴിഞ്ഞ ദിവസം സർക്കാരിനെ കുറ്റപ്പെടുത്തിയത്

spot_imgspot_img
spot_imgspot_img

Latest news

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

Other news

ആവശ്യാനുസരണം ഏതു രൂപത്തിലേക്കും മാറ്റാം; ഗതാഗതരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് വേദിയൊരുക്കി മോഡുലാര്‍ വാഹനത്തിന് അംഗീകാരം നല്‍കി അബുദാബി

മോഡുലാര്‍ വാഹനത്തിന് അംഗീകാരം നല്‍കി അബുദാബി അബുദാബി: ഗതാഗതരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക്...

കേരളത്തില്‍ മഴ മുന്നറിയിപ്പ്: ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; തീരങ്ങളില്‍ കള്ളക്കടല്‍ ഭീഷണിയും

തിരുവനന്തപുരം: അടുത്ത നാല് മുതല്‍ അഞ്ച് ദിവസം കേരളത്തില്‍ ശക്തമായ മഴയ്ക്ക്...

കുടിവെള്ള പൈപ്പ് പൊട്ടി; വീടുകളിൽ വെള്ളം കയറി, റോഡ് അടച്ചു

കോഴിക്കോട്: മലാപ്പറമ്പിൽ പുലർച്ചെയോടെ കുടിവെള്ള പൈപ്പ് പൊട്ടിയതോടെ നിരവധി വീടുകളിൽ വെള്ളവും...

മഴ മുന്നറിയിപ്പിൽ മാറ്റം; ഏഴ് ജില്ലകൾക്ക് യെല്ലോ അലർട്ട്

മഴ മുന്നറിയിപ്പിൽ മാറ്റം; ഏഴ് ജില്ലകൾക്ക് യെല്ലോ അലർട്ട് തിരുവനന്തപുരം: സംസ്ഥാനത്ത് മഴ...

മുണ്ടക്കയത്ത് അമരാവതിയിൽ ശബരിമല തീർത്ഥാടകരുടെ വാഹനം മതിലിൽ ഇടിച്ച് അപകടം; തീർത്ഥാടകർക്ക് പരിക്ക്

മുണ്ടക്കയത്ത് ശബരിമല തീർത്ഥാടകരുടെ വാഹനം മതിലിൽ ഇടിച്ച് അപകടം കോട്ടയം ജില്ലയിലെ...

Related Articles

Popular Categories

spot_imgspot_img