കുവൈത്തിൽ താപനില 52 ഡിഗ്രിയിലേക്ക്
കുവൈത്ത് സിറ്റി: രാജ്യത്ത് വരും ദിവസങ്ങളിൽ കനത്ത ചൂട് അനുഭവപ്പെടുമെന്ന മുന്നറിയിപ്പുമായി അധികൃതർ. താപനില 52 ഡിഗ്രി സെൽഷ്യസ് ഉയരാനും, മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ ഉഷ്ണക്കാറ്റ് വീശാന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നീരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്. തുറന്ന പ്രദേശങ്ങളിൽ പൊടിക്കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ കാഴ്ച പരിധി കുറഞ്ഞേക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
ഈ ആഴ്ച ഉയർന്ന താപനില 49 മുതൽ 52 ഡിഗ്രി സെൽഷ്യസ് വരെയും, കുറഞ്ഞത് 32 മുതൽ 35 ഡിഗ്രി സെൽഷ്യസ് വരെയുമായിരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പിൽ പറയുന്നു. ഈ ആഴ്ചയുടെ അവസാനം താപനില വീണ്ടും ഉയരും. ജനങ്ങൾ മതിയായ മുൻ കരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ അറിയിച്ചു.
പൊടിക്കാറ്റ് വീശുന്നതോടെ കാഴ്ചാ പരിധി 1,000 മീറ്ററിൽ താഴെയാകുമെന്നും അറിയിപ്പുണ്ട്. അത് കൊണ്ട് വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്നും, കാലാവസ്ഥ മുന്നറിയിപ്പുകൾ പരിശോധിച്ച ശേഷം മാത്രം യാത്രകൾ ആരംഭിക്കണമെന്നും കുവൈത്ത് ട്രാഫിക് വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു.
ശക്തിയായായ ഉഷ്ണക്കാറ്റ് വീശുന്ന സാഹചര്യത്തിൽ കടലിൽ പോകുന്നവർക്കും പ്രത്യേക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരമാലകൾ ആറ് അടിക്ക് മുകളിൽ ഉയരുമെന്നാണ് റിപ്പോർട്ടുകൾ. വിനോദ സഞ്ചാരികൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ നിർദേശം അനുസരിച്ചു മാത്രമേ കടലിൽ ഇറങ്ങാൻ പാടുള്ളു എന്നും കാലവസ്ഥ വകുപ്പ് ആക്ടിങ് ഡയറക്ടർ ധരാർ അൽ അലി പറഞ്ഞു.
പെർഫ്യൂം കുടിച്ച യുവാക്കൾ പിടിയിൽ; പബ്ലിക് പ്രോസിക്യൂഷന് കൈമാറി കുവൈത്ത് പോലീസ്
കുവൈത്ത് സിറ്റി: കുവൈത്തിലെ ഹവല്ലിയിൽ റോഡരികിൽ അബോധാവസ്ഥയിൽ കിടക്കുന്ന നിലയിൽ രണ്ട് പ്രവാസികളെ കണ്ടെത്തി.
അമിതമായി മദ്യപിച്ച നിലയിലായിരുന്നു ഇവർ. പൊതുസ്ഥലത്ത് മദ്യപിച്ചതിന് പോലീസ്കേസ് ഫയൽ ചെയ്യുകയും 33ഉം 27ഉം വയസ്സുള്ള ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു.
സുരക്ഷാ വൃത്തങ്ങൾ പറയുന്നതനുസരിച്ച് മൈദാൻ ഹവല്ലിയിൽ രണ്ട് പേർ ചലനമറ്റ് അബോധാവസ്ഥയിൽ കിടക്കുന്നതായി ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപറേഷൻസ് റൂമിലേക്ക് വിവരം അറിയിക്കുകയായിരുന്നു.
തിരക്കേറിയ നടപ്പാതയാണ് മൈദാൻ ഹവല്ലിയിലേത്. ഇവിടെ പൊതു മധ്യത്തിലാണ് ഇരുവരെയും അബോധാവസ്ഥയിൽ അധികൃതർ കണ്ടെത്തിയത്.
വിവരം ലഭിച്ചയുടൻ തന്നെ പോലീസ് പട്രോളിങ് സംഘം സംഭവ സ്ഥലത്തെത്തുകയായിരുന്നു. ഇരുവരും നിലത്ത് കിടക്കുകയായിരുന്നെന്നും ചുറ്റും കാൽനടയാത്രക്കാർ പരിഭ്രാന്തരായി നോക്കി നിൽപ്പുണ്ടായിരുന്നെന്നും കുവൈത്ത് പോലീസ് പറഞ്ഞു.
രണ്ടു പേരേയും അടിയന്തിര മെഡിക്കൽ ഉദ്യോഗസ്ഥരുടെ സംഘം പരിശോധിക്കുകയും അവരുടെ അവസ്ഥ വിലയിരുത്തുകയും ചെയ്തു.
പെർഫ്യൂം ആൽക്കഹോൾ കുടിച്ചതിനെ തുടർന്നാണ് ഇരുവരും അബോധാവസ്ഥയിലായതെന്ന് ഒടുവിൽ പരിശോധനയിൽ കണ്ടെത്തി. ബോധം തിരിച്ചുകിട്ടിയ ശേഷം ഇരുവരെയും ചോദ്യം ചെയ്തു.
പ്രമുഖ ബ്രാൻറിൻറെ പെർഫ്യൂം കുടിച്ചതായും ശേഷം ബോധം നഷ്ടപ്പെടുകയായിരുന്നെന്നും എങ്ങനെ റോഡിലെത്തി എന്നത് സംബന്ധിച്ച് യാതൊരു ഓർമയും ഇല്ലെന്നും ഇരുവരും ചോദ്യം ചെയ്യലിൽ പോലീസിനോട് പറഞ്ഞു.
ENGLISH SUMMARY:
Authorities have issued a warning about intense heat conditions expected in the coming days. The temperature may rise up to 52°C, and hot winds could blow at speeds of up to 50 km/h, according to the Meteorological Department. There is also a possibility of dust storms in open areas, which may significantly reduce visibility, officials added.