web analytics

നടൻ രാംചരണിന്റെ ഭാര്യ ഉപാസനയുടെ ‘അണ്ഡശീതീകരണ’ ഉപദേശം; ചെഗുവേരയുടെ മറുപടി

നടൻ രാംചരണിന്റെ ഭാര്യ ഉപാസനയുടെ ‘അണ്ഡശീതീകരണ’ ഉപദേശം; ചെഗുവേരയുടെ മറുപടി

യുവതികളോട് അണ്ഡങ്ങൾ മരവിപ്പിക്കാൻ നടൻ രാംചരണിന്റെ ഭാര്യ ഉപാസന കാമിനേനി കൊനിഡേല നിർദ്ദേശം നൽകിയത് വലിയ ചർച്ചയായിരുന്നു.

ഹെെദരാബാദിൽ ഐഐടി വിദ്യാർത്ഥികൾക്കായുള്ള കരിയർ കൗൺസിലിം​ഗിലാണ് ഉപാസന ഇങ്ങനെയൊരു പരാമർശം നടത്തിയത്.

അണ്ഡങ്ങൾ മരവിപ്പിക്കലിന് പ്രോത്സാഹിപ്പിച്ചതിനും കരിയറിനായി വൈകിയുള്ള വിവാഹങ്ങൾ നിർദ്ദേശിച്ചതിനും ഉപാസന വിമർശിക്കപ്പെട്ടു.

ഇപ്പോഴും സമൂഹ മാധ്യമത്തിൽ നിരവധി പേരാണ് ഇക്കാര്യത്തിൽ ചർച്ച തുടരുന്നത്.

പിന്നീട് വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായ വിമർശനങ്ങൾ ഉയർന്നു.

കോടികളുടെ ആസ്തിയുള്ള ഉപാസനയുടെ ജീവിത നിലവാരവും അവരുടെ സാമ്പത്തിക ശേഷിയും സാധാരണക്കാരുമായി താരതമ്യം ചെയ്യാനാകില്ലെന്നും അണ്ഡശീതീകരണത്തിന് ചെലവേറിയ പ്രക്രിയയായതിനാൽ യഥാർത്ഥ്യബോധം കൂടിയ ഉപദേശങ്ങളാണ് നൽകേണ്ടതെന്നും വിമർശകർ ചൂണ്ടിക്കാട്ടി.

ഇതിനിടെ, തമിഴ് ഫിലിം ജേണലിസ്റ്റ് ചെഗുവേര നടത്തിയ പ്രതികരണമാണ് കൂടുതൽ ശ്രദ്ധ നേടുന്നത്.

“എത്ര സ്വത്തുക്കൾ മക്കൾക്ക് വേണ്ടി എഴുതി വെച്ചാലും പ്രായം എന്നൊരു യാഥാർത്ഥ്യം ഉണ്ടെന്ന് ഉപാസന മനസ്സിലാക്കണം.

വിവാഹത്തിന് പത്ത് വർഷങ്ങൾക്ക് ശേഷമാണ് അവർ അമ്മയായത്. അവരുടെ മകൾക്ക് 20 വയസാകുമ്പോഴേക്കും മാതാപിതാക്കൾക്ക് 60 വയസ് തികയും.

ജീവിതത്തിൽ ഓരോ ഘട്ടത്തിലും ചെയ്യേണ്ട കാര്യങ്ങൾക്ക് ഒരു സമയം നിശ്ചിതമാണ്. 35 വയസിൽ കുട്ടിയെ എൽകെജിയിൽ കൊണ്ടുപോകാനും, കുട്ടിയെ നോക്കാനും, ജോലിയും കൈകാര്യം ചെയ്യാനും സാധാരണക്കാർക്ക് ബുദ്ധിമുട്ടാണ്.

ഉപാസനയുടെ ജീവിതം സാധാരണക്കാരുടേതല്ല; അതിനാൽ ഇത്തരത്തിലുള്ള ഉപദേശം എല്ലാവർക്കും നൽകാൻ പാടില്ല,” എന്നാണ് ചെഗുവേര പറഞ്ഞത്.

വിമർശനങ്ങളെ ആരോഗ്യകരമായ ചർച്ചയായി കാണുന്നതായും ലഭിക്കുന്ന എല്ലാ അഭിപ്രായങ്ങളും താൻ ശ്രദ്ധാപൂർവ്വം വിലയിരുത്തുന്നുവെന്നും ഉപാസന പ്രതികരിച്ചു.

രാംചരണുമായുള്ള പ്രണയബന്ധത്തെ തുടർന്ന് 27-ാം വയസ്സിലാണ് താൻ വിവാഹം കഴിച്ചതെന്നും അത് പൂർണ്ണമായും തന്റെ ഇഷ്ടപ്രകാരമായിരുന്നുവെന്നും അവർ വ്യക്തമാക്കി.

29-ാം വയസ്സിലാണ് അണ്ഡങ്ങൾ ശീതീകരിക്കാൻ തീരുമാനിച്ചതെന്നും ഉപാസന കൂട്ടിച്ചേർത്തു.

ഐഐടി വിദ്യാർത്ഥികളോട് നൽകിയ ഉപദേശത്തിന്റെയുടെയും അതിനു പിന്നിലെ ഉദ്ദേശ്യത്തിന്റെയും വിശദീകരണം ഉപാസന എക്സിലൂടെയും പങ്കുവെച്ചിരുന്നു.

അപ്പോളോ ഹോസ്പിറ്റൽസ് സ്ഥാപകൻ പ്രതാപ് സി. റെഡ്ഡിയുടെ ചെറുമകളായ ഉപാസന ഇപ്പോൾ അപ്പോളോ ഹോസ്പിറ്റലിലെ സിഎസ്ആർ വൈസ് ചെയർപേഴ്‌സൺ സ്ഥാനത്ത് പ്രവർത്തിക്കുന്നു.

2012-ലാണ് രാംചരണും ഉപാസനയും വിവാഹിതരായത്. ദമ്പതികൾക്ക് ഒരു മകളുണ്ട്.

വിവാദത്തിൽ; സാധാരണക്കാരുടെ ജീവിതമല്ല അവരുടെത്—ചെഗുവേര


English Summary

Upasana Kamineni Konidela, wife of actor Ram Charan, sparked controversy after advising young women to freeze their eggs and delay marriage for career priorities during a career counseling session for IIT students in Hyderabad. Critics argued that egg freezing is an expensive procedure and unsuitable advice for ordinary women, given Upasana’s privileged background. Tamil film journalist Che Guevara remarked that life has its natural timelines and that Upasana’s choices cannot be generalized to everyone, pointing out the challenges faced by average families. Upasana responded that criticism is a healthy dialogue and clarified she married at 27 and opted for egg freezing at 29. The granddaughter of Apollo Hospitals founder Prathap C. Reddy, Upasana currently serves as CSR Vice Chairperson at Apollo Hospitals. She married Ram Charan in 2012 and the couple has a daughter.


upasana-egg-freezing-controversy-che-guevar

Upasana Kamineni, Ram Charan, Egg Freezing, Controversy, Che Guevara Journalist, IIT Counselling, Apollo Hospitals, Women Empowerment, Social Media Debate, Celebrity News

spot_imgspot_img
spot_imgspot_img

Latest news

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

കേരളത്തിൽ ‘കൈ’ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു

കേരളത്തിൽ 'കൈ'ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു തിരുവനന്തപുരം: നിയമസഭാ...

Other news

പളനിസ്വാമിക്ക് വെല്ലുവിളി; സ്വന്തം എംഎൽഎമാരെ സംരക്ഷിക്കാൻ അണ്ണാ ഡിഎംകെ നെട്ടോട്ടത്തിൽ; എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റി

സ്വന്തം എംഎൽഎമാരെ സംരക്ഷിക്കാൻ അണ്ണാ ഡിഎംകെ നെട്ടോട്ടത്തിൽ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്...

തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ എസ്‌കലേറ്റർ പിന്നോട്ട് കറങ്ങി അപകടം; യാത്രക്കാർക്ക് പരിക്ക്; സംഭവം വഞ്ചിനാട് എക്സ്പ്രസ് എത്തിയപ്പോൾ

തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ എസ്‌കലേറ്റർ പിന്നോട്ട് കറങ്ങി അപകടം തിരുവനന്തപുരം സെൻട്രൽ...

റെയിൽവേ ഗേറ്റ് അടയ്ക്കുമ്പോൾ വാഹനം കയറ്റിയാൽ പണികിട്ടും; ഇനി കാത്തിരിക്കുന്നത് കടുത്ത ശിക്ഷ

റെയിൽവേ ഗേറ്റ് അടയ്ക്കുമ്പോൾ വാഹനം കയറ്റിയാൽ കടുത്ത ശിക്ഷ റെയിൽവേ ലവൽ ക്രോസുകളിൽ...

ബംഗാൾ കത്തുന്നു: സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് വെടിയേറ്റു മരിച്ചു

ബംഗാൾ കത്തുന്നു: സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് വെടിയേറ്റു മരിച്ചു പശ്ചിമ ബംഗാൾ...

Related Articles

Popular Categories

spot_imgspot_img