web analytics

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൊച്ചിയിൽ

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൊച്ചിയിൽ

കൊച്ചി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൊച്ചിയിലെത്തി. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് അദ്ദേഹം എത്തിയത്. ഇന്ന് എറണാകുളത്ത് ബിജെപി സംസ്ഥാന നേതൃയോഗം ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും.

രാവിലെ പത്ത് മണിക്ക് പാലാരിവട്ടത്ത് നടക്കുന്ന പരിപാടിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അധ്യക്ഷത വഹിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ വിലയിരുത്തലാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സന്ദര്‍ശനത്തിലൂടെ ലക്ഷ്യമിടുന്നത്.

യോഗത്തില്‍ കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍, മുന്‍ സംസ്ഥാന അധ്യക്ഷന്മാരായ കുമ്മനം രാജശേഖരന്‍, പി കെ കൃഷ്ണദാസ്, വി മുരളീധരന്‍, കെ സുരേന്ദ്രന്‍, ബിജെപി സംസ്ഥാന ഭാരവാഹികള്‍, ജില്ലാ അധ്യക്ഷന്മാര്‍ എന്നിവര്‍ പങ്കെടുക്കും. നേതൃയോഗത്തിന്റെ തുടര്‍ച്ചയായി ശനിയാഴ്ച രാവിലെ മുതല്‍ തൃശൂരില്‍ ബിജെപി സംസ്ഥാന ശില്‍പ്പശാലയും നടത്താനുമാണ്‌ തീരുമാനം.

അതേസമയം അമിത് ഷായുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഇന്ന് കൊച്ചിയില്‍ ഗതാഗത നിയന്ത്രണമുണ്ടാകും. രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് 2 മണിവരെ ബോള്‍ഗാട്ടി ജംഗ്ഷന്‍, ഗോശ്രീ പാലം, ഹൈക്കോടതി ജംഗ്ഷന്‍, ബാനര്‍ജി റോഡ്, കലൂര്‍, പാലാരിവട്ടം, ഇടപ്പള്ളി, കളമശ്ശേരി, മുട്ടം എന്നിവിടങ്ങളില്‍ ആണ് ഗതാഗത നിയന്ത്രണം.

വെള്ളിയാഴ്ച നേതൃയോഗത്തില്‍ പങ്കെടുക്കുന്ന അമിത് ഷാ പിന്നീട് ചെന്നൈയിലേക്ക് പോകും.

Summary: Union Home Minister Amit Shah arrived in Kochi for a two-day visit. Today, he will inaugurate the BJP state leadership meeting in Ernakulam.

spot_imgspot_img
spot_imgspot_img

Latest news

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ സാധാരണക്കാരും നടത്തിപ്പുകാരും

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ...

ഇൻസ്റ്റഗ്രാമിൽ ‘പൂക്കി സിഎം’ തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച് വി.ഡി. സതീശൻ

ഇൻസ്റ്റഗ്രാമിൽ 'പൂക്കി സിഎം' തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച്...

Other news

​ഇന്ന് നാല് ജില്ലകളിൽ, നാളെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്! 24 മണിക്കൂറിൽ കനത്ത മഴ പെയ്യാൻ സാധ്യതയെന്ന് ഐഎംഡി

​ഇന്ന് നാല് ജില്ലകളിൽ, നാളെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്! 24 മണിക്കൂറിൽ...

ഓട്ടോ തകർത്തതിന് പിന്നാലെ പോത്തിനെ ചത്ത നിലയിൽ കണ്ടെത്തി! തലയ്ക്ക് പരിക്കേറ്റ് ഓട്ടോ ഡ്രൈവർ ആശുപത്രിയിൽ!

ഓട്ടോ തകർത്തതിന് പിന്നാലെ പോത്തിനെ ചത്ത നിലയിൽ കണ്ടെത്തി! തലയ്ക്ക് പരിക്കേറ്റ് ഓട്ടോ...

ചോരചിന്തുന്ന കോഴിപ്പോരും പന്തയക്കളിയും; കൊഴിഞ്ഞാമ്പാറയിൽ എട്ടുപേർ പിടിയിലായ കേസിന്റെ പൂർണ്ണവിവരങ്ങൾ

ചോരചിന്തുന്ന കോഴിപ്പോരും പന്തയക്കളിയും; കൊഴിഞ്ഞാമ്പാറയിൽ എട്ടുപേർ പിടിയിലായ കേസിന്റെ പൂർണ്ണവിവരങ്ങൾ പാലക്കാട്: പണം...

വയോധികയെ ആക്രമിച്ച കേസിൽ പ്രതി  പൂവൻകോഴി! മുഖത്ത് 12 തുന്നലുകളുമായി വീട്ടമ്മ; കൊല്ലത്തെ ഞെട്ടിച്ച സംഭവം

വയോധികയെ ആക്രമിച്ച കേസിൽ പ്രതി  പൂവൻകോഴി! മുഖത്ത് 12 തുന്നലുകളുമായി വീട്ടമ്മ; കൊല്ലത്തെ...

Related Articles

Popular Categories

spot_imgspot_img