web analytics

അത് ഹാക്കിം​ഗ് അല്ല, കള്ളൻ കപ്പലിൽ തന്നെ; രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വീഡിയോ സിപിഎമ്മിന്റെ ഫേസ്‌ബുക്ക് പേജിൽ അപ്‌ലോഡ് ചെയ്‌തത് അഡ്‌മിൻ തന്നെ

പത്തനംതിട്ട: പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വീഡിയോ പത്തനംതിട്ട സിപിഎമ്മിന്റെ ഫേസ്‌ബുക്ക് പേജിൽ വന്ന സംഭവം ഹാക്കിംഗ് അല്ലെന്ന് കണ്ടെത്തി. പേജിന്റെ അഡ്‌മിൻമാരിൽ ഒരാൾ തന്നെയാണ് വീഡിയോ അപ്‌ലോഡ് ചെയ്‌തതെന്നാണ് വ്യക്തമായിരിക്കുന്നത്.

തുടർന്ന് അഡ്‌മിൻ പാനൽ ജില്ലാ കമ്മിറ്റി ഉടൻ അഴിച്ചുപണിതിരുന്നു. പാലക്കാട് എന്ന സ്‌നേഹവിസ്‌മയം എന്നുള്ള തലവാചകത്തോടെയാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രമോഷൻ വീഡിയോ സിപിഎം പത്തനംതിട്ട നേതൃത്വത്തിന്റെ പേരിലെന്ന് സൂചനയുള്ള പേജിൽ വന്നത്.

സിപിഎമ്മിന്റെ പേജ് വഴി വീഡിയോ പുറത്ത് വന്നതോടെ ജില്ലാ കമ്മിറ്റി അഡ്മിൻ പാനൽ അഴിച്ചു പണിതു. വീഡിയോ പുറത്ത് വന്നതിന് പിന്നിൽ എസ്പിക്ക് പരാതി നൽകുമെന്നും, അക്കൗണ്ട് ഹാക്ക് ചെയ്തതാണെന്നും സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു പറഞ്ഞിരുന്നു. ഈ മേഖലയിൽ വൈദഗ്ധ്യം ഉള്ളവരെ ഉപയോഗിച്ച് നുഴഞ്ഞുകയറിയതാണെന്നും ഉദയഭാനു ആരോപിച്ചിരുന്നു.

എന്നാൽ സംഭവത്തിന് പിന്നിൽ പാർട്ടിയെ ആളുകൾ തന്നെയാണെന്ന് തെളിഞ്ഞതോടെ പരാതിയില്ലെന്നാണ് സിപിഎമ്മിന്റെ നിലപാട്. പരാതി നൽകുമെന്ന് ജില്ല അദ്ധ്യക്ഷൻ പറഞ്ഞെങ്കിലും, പരാതി നൽകില്ലെന്ന് പാർട്ടി നേതാക്കൾ തന്നെ അറിയിച്ചിട്ടുണ്ട്. സംസ്ഥാന നേതൃത്വവും ജില്ലാ നേതൃത്വത്തിൽ നിന്ന് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ജില്ലാ കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വീഡിയോ പ്രത്യക്ഷപ്പെട്ടത്. സംഭവത്തിന് പിന്നാലെ വീഡിയോ നീക്കം ചെയ്യുകയും ചെയ്തിരുന്നു. പാലക്കാട് എന്ന സ്‌നേഹവിസ്മയം എന്ന ക്യാപ്ഷനോട് കൂടിയുള്ള രാഹുലിന്റെ വീഡിയോയാണ് പേജിൽ പ്രത്യക്ഷപ്പെട്ടത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img