web analytics

ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ തലവൻ കെട്ടിപ്പിടിച്ചത് ലോകത്തെ ഏറ്റവും വലിയ ക്രിമിനലിനെയാണെന്ന് സെലൻസ്‌കി

കൈവ്: പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിനുമായി മോസ്‌കോയിൽ നടത്തിയ കൂടിക്കാഴ്ച്ചയിൽ ആശങ്ക പ്രകടിപ്പിച്ച് ഉക്രൈൻ പ്രസിഡന്റ് വോലോഡൈമർ സെലൻസ്‌കി. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്റെ നേതാവ് ലോകത്തിലെ ഏറ്റവും രക്തരൂക്ഷിതമായ കുറ്റവാളിയെ മോസ്കോയിൽ വെച്ച് ആലിംഗനം ചെയ്യുന്ന കാഴ്ച്ച സമാധാന ശ്രമങ്ങൾക്ക് മേലുള്ള വിനാശകരമായ പ്രഹരമാണെന്നും ഇന്ത്യയുടെ നിലപാട് തീർത്തും നിരാശാജനകമാണെന്നും സെലൻസ്കി പറഞ്ഞു.Ukrainian President expresses concern over Narendra Modi’s meeting with Russian President Vladimir Putin in Moscow

ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തലവൻ കെട്ടിപ്പിടിച്ചത് ലോകത്തെ ഏറ്റവും വലിയ ക്രിമിനലിനെയാണെന്ന് സെലൻസ്‌കി അഭിപ്രായപ്പെട്ടു. കീവിലെ കുട്ടികളുടെ ആശുപത്രിയിലേക്ക് റഷ്യൻ മിസൈൽ ആക്രമണം നടന്ന അതേ ദിവസം തന്നെയാണ് ഇന്ത്യൻ പ്രധാനമന്ത്രിയുടെ മോസ്‌കോ സന്ദർശനം. ‘വലിയ നിരാശയും സമാധാന ശ്രമങ്ങൾക്കുള്ള കനത്ത പ്രഹരവുമാണ്’. സെലൻസ്‌കി അഭിപ്രായപ്പെട്ടു. കീവിലെ ആശുപത്രിക്ക് നേർക്കുണ്ടായ മിസൈൽ ആക്രമണത്തിൽ 38 പേരാണ് മരിച്ചത്. 190 ലേറെ പേർക്ക് പരിക്കേറ്റു.

യുക്രൈനിൽ റഷ്യൻ അധിനിവേശം ആരംഭിച്ചതിനു ശേഷം ഇതാദ്യമായിട്ടാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി മോസ്‌കോയിലെത്തുന്നത്. പുടിനുമായുള്ള കൂടിക്കാഴ്ചയിൽ യുക്രൈൻ സംഘർഷവും ചർച്ചയായി. ചർച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കണമെന്ന് നരേന്ദ്രമോദി പുടിനോട് ആവശ്യപ്പെട്ടു. പരമാധികാരവും രാജ്യാതിർത്തികളും സംബന്ധിച്ച യുഎൻ ചാർട്ടർ മാനിക്കണമെന്നതാണ് ഇന്ത്യയുടെ നിലപാടെന്നും നരേന്ദ്രമോദി വ്യക്തമാക്കി.

കൂടിക്കാഴ്ചയ്ക്കിടെ മോദിയും പുടിനും പരസ്പരം കെട്ടിപ്പിടിക്കുന്നതും ചായ കുടിക്കുന്നതും ഇലക്ട്രിക് വാഹനത്തിൽ സഞ്ചരിക്കുന്നതും ഒരു കുതിര പ്രദർശനം കാണുന്നതും അടക്കമുള്ള ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമത്തിലൂടെ പ്രചരിച്ചിരുന്നു. റഷ്യയിലെ ഇന്ത്യൻ പ്രവാസി സമൂഹത്തെയും നരേന്ദ്രമോദി അഭിവാദ്യം ചെയ്തിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

എല്ലാ ബസിലും സൗജന്യമില്ല?യാത്രയ്ക്ക് ദൂരപരിധിയും സ്പെഷ്യൽ കാർഡും! സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതിക്ക് കടുത്ത നിയന്ത്രണങ്ങളുമായി മാനേജ്മെന്റ്

എല്ലാ ബസിലും സൗജന്യമില്ല?യാത്രയ്ക്ക് ദൂരപരിധിയും സ്പെഷ്യൽ കാർഡും! സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതിക്ക്...

സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ ഇനി സൗജന്യ യാത്ര! തീയതി പ്രഖ്യാപിച്ച് വി.ഡി. സതീശൻ; ആദ്യ മന്ത്രിസഭാ യോഗത്തിൽ വൻ ട്വിസ്റ്റ്

സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ ഇനി സൗജന്യ യാത്ര! തീയതി പ്രഖ്യാപിച്ച് വി.ഡി. സതീശൻ; ആദ്യ...

രാഹുലും പ്രിയങ്കയും ഖാർഗെയും തിരുവനന്തപുരത്തേക്ക്! യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് വിവിഐപി നിര

രാഹുലും പ്രിയങ്കയും ഖാർഗെയും തിരുവനന്തപുരത്തേക്ക്! യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് വിവിഐപി നിര തിരുവനന്തപുരം:...

Other news

പുല്ലുവഴിയുടെ മണ്ണിൽ നിന്ന് മലയാള സാഹിത്യത്തിന്റെ ഉച്ചിയിലേക്ക്! അക്ഷരങ്ങളുടെ ഏകാന്തയാത്രികൻ എം.പി. നാരായണപിള്ളയുടെ ഓർമ്മകൾക്ക് ഇന്ന് 28 വയസ്സ്

പുല്ലുവഴിയുടെ മണ്ണിൽ നിന്ന് മലയാള സാഹിത്യത്തിന്റെ ഉച്ചിയിലേക്ക്! അക്ഷരങ്ങളുടെ ഏകാന്തയാത്രികൻ എം.പി. നാരായണപിള്ളയുടെ...

തുടക്കത്തിലേ കല്ലുകടി? യുഡിഎഫിൽ വകുപ്പുകളെച്ചൊല്ലി തർക്കം! വിജ്ഞാപനം വൈകാൻ കാരണം മുതിർന്ന നേതാക്കളുടെ അതൃപ്തിയെന്ന് സൂചന

തുടക്കത്തിലേ കല്ലുകടി? യുഡിഎഫിൽ വകുപ്പുകളെച്ചൊല്ലി തർക്കം! വിജ്ഞാപനം വൈകാൻ കാരണം മുതിർന്ന നേതാക്കളുടെ...

ഇരുട്ടടിക്ക് പിന്നാലെ ഇരുട്ടടി; ഇന്ധനവില വീണ്ടും കൂട്ടി! ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണ; ജനങ്ങളുടെ പോക്കറ്റ് ചോർത്തി പുതിയ നിരക്കുകൾ

ഇരുട്ടടിക്ക് പിന്നാലെ ഇരുട്ടടി; ഇന്ധനവില വീണ്ടും കൂട്ടി! ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണ;...

Related Articles

Popular Categories

spot_imgspot_img