web analytics

യു കെ മലയാളികൾ അറിയാൻ; പുതിയ പാർക്കിംഗ് നിയമങ്ങൾ ഒക്ടോബർ 1 മുതൽ

യുകെയിലെ എല്ലാ ഡ്രൈവർമാർക്കും ബാധകമാകുന്ന പുതിയ പാർക്കിംഗ് നിയമങ്ങൾ ഒക്ടോബർ 1 മുതൽ നിലവിൽ വരും.UK Malayalis to know; New parking rules from October 1

പുതിയ നിയമം അനുസരിച്ച് ഡ്രൈവർമാർക്ക് അവർ അടച്ച പാർക്കിംഗ് കാലയളവ് അവസാനിച്ചതിന് ശേഷം കാർ പാർക്ക് ചെയ്യാനുള്ള 10 മിനിറ്റ് ഗ്രേസ് പിരീഡ് ലഭിക്കും .

പുതിയ മാറ്റങ്ങളിൽ അടുത്തതായി ഉള്ളത് പാർക്കിംഗ് സ്ഥലത്ത് അടയാളം നൽകുന്നത് സംബന്ധിച്ചാണ്. സ്വകാര്യ പാർക്കിംഗ് കമ്പനികൾ കൃത്യമായ സേവനങ്ങൾ നൽകുമെന്ന് ഉറപ്പ് നൽകാനുള്ള നിയമങ്ങൾ മാറ്റങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .

സ്വകാര്യ പാർക്കിംഗ് സെക്‌ടർ ഏകീകൃത പ്രാക്ടീസ് കോഡ് ആരംഭിക്കും.. ഇതിൻറെ ഫലമായി പാർക്കിങ്ങിന് ഡ്രൈവർമാരിൽ നിന്ന് ഈടാക്കുന്ന നിരക്കുകളിലും വ്യത്യാസം വരും.

യുകെയിൽ ഉടനീളം പാർക്കിംഗ് നിയമങ്ങൾ നിരക്കുകളും ഏകീകരിക്കുന്നത് ഡ്രൈവർമാർക്ക് ഗുണകരമാകുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

വാഹനം ഓടിക്കുന്നവർക്ക് മികച്ചതും കൂടുതൽ സ്ഥിരതയുള്ളതുമായ പാർക്കിംഗ് മാനദണ്ഡങ്ങൾ നൽകുന്നതിന് ഇത് ഒരു പ്രധാന നാഴിക കല്ലാണെന്ന് ബ്രിട്ടീഷ് പാർക്കിംഗ് അസോസിയേഷൻ (ബിപിഎ ) ചീഫ് എക്‌സിക്യൂട്ടീവ് ആൻഡ്രൂ പെസ്റ്റർ പറഞ്ഞു .

പാർക്കിംഗ് പിഴവുകൾ ഈടാക്കുന്നതിന്മേൽ ഡ്രൈവർമാർക്ക് അപ്പീലുകൾ നൽകാനുള്ള അവകാശവും ഉൾപ്പെടുത്തിയിട്ടുണ്ട്. ബ്രിട്ടീഷ് പാർക്കിംഗ് അസോസിയേഷൻ്റെയും ഇൻ്റർനാഷണൽ പാർക്കിംഗ് കമ്മ്യൂണിറ്റിയിലെയും അംഗങ്ങളായ എല്ലാ പാർക്കിംഗ് ഓപ്പറേറ്റർമാർക്കും പുതിയ മാറ്റങ്ങൾ ബാധകമാണ്.

spot_imgspot_img
spot_imgspot_img

Latest news

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

കേരളത്തിന് ഭീഷണിയായി ‘വെറ്റ് ബൾബ്’ ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് പഠനം

കേരളത്തിന് ഭീഷണിയായി 'വെറ്റ് ബൾബ്' ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന്...

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ ബില്ലുകൾ തള്ളി

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ...

Other news

Related Articles

Popular Categories

spot_imgspot_img