web analytics

അങ്കമാലിയിൽ വാഹന പരിശോധനയ്ക്കിടയിൽ പോലീസുകാരനെ ഇടിച്ചു തെറിപ്പിച്ച കേസ്; മൂന്നു പേർ പിടിയിൽ


അങ്കമാലിയിൽ വാഹന പരിശോധനയ്ക്കിടയിൽ പോലീസുകാരനെ ഇടിച്ചു തെറിപ്പിച്ച ശേഷം കടന്നു കളഞ്ഞ കേസിൽ മൂന്നു പേർ പിടിയിൽ. Three persons have been arrested in the case of running away after hitting a policeman during a vehicle inspection in Angamaly

തൊടുപുഴ കലയന്താനി ആനക്കല്ലുങ്കൽ വീട്ടിൽ അരുൺ സിബി (24), ഇയാളെ രക്ഷപ്പെടാനും,ഒളിവിൽ കഴിയനും സഹായിച്ച കോടികുളം കാറ്റു പാടത്ത് അമൽ (24), കലയന്താനി ഇലവും ചുവട്ടിൽ ജോഫിൻ ജോൺ (25) എന്നിവരെയാണ് അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തത്. 

സംഭവവുമായി ബന്ധപ്പെട്ട് തൊടുപുഴ കാരിക്കോട് കിഴക്കൻ പറമ്പിൽ അജ്മൽ സുബൈർ (29), ചൂരവേലിൽ റിൻഷാദ് (30) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ടി.ബി ജംഗ്ഷനിൽ വാഹന പരിശോധന നടത്തുകയായിരുന്ന പോലീസിനെ ഇടിച്ചു തെറിപ്പിച്ചാണ് നമ്പർ പ്ലേറ്റില്ലാത്ത കാർ കടന്നു കളഞ്ഞത്. റിൻഷാദ്, അജ്മൽ സുബൈർ, അരുൺ സിബി എന്നിവരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. 

പോലീസ് പിന്തുടർന്ന് ഒരാളെ കാരമറ്റത്തു നിന്നും രണ്ടാമനെ ഒക്കലിൽ നിന്നും പിടി കുടി’. അരുൺ സിബി രക്ഷപ്പെട്ടു . ഇയാൾ അമലിനെ വിളിച്ചു വരുത്തി വാഹനത്തിലാണ് രാത്രി കടന്നു കളഞ്ഞത്. 

ജോഫിൻ ജോണിൻ്റെ സംരക്ഷണത്തിലായിരുന്നു ഒളിവു താമസം.ഡി വൈ എസ് പി ടി.ആർ രാജേഷ്, ഇൻസ്പെക്ടർ ആർ.വി അരുൺ കുമാർ, എസ്.ഐമാരായ കെ. പ്രദീപ് കുമാർ, ജയപ്രസാദ്,, സീനിയർ സി പി ഒ മാരായ അജിതാ തിലക് , പി.കെ.ഷിഹാബ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

Related Articles

Popular Categories

spot_imgspot_img