web analytics

ഇന്ത്യയുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്ന് ലോകരാജ്യങ്ങളും നേതാക്കളും

ന്യൂഡൽഹി: പഹല്‍ഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്ന് ലോകരാജ്യങ്ങളും നേതാക്കളും.

യു.എസിൻ്റെ എല്ലാവിധ പിന്തുണയും ഇന്ത്യയ്ക്കുണ്ടാകുമെന്ന് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് അറിയിച്ചു.

‘പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രധാനമന്ത്രി മോദിയെ നേരിട്ട് വിളിച്ച് കശ്മീര്‍ ഭീകരാക്രമണത്തില്‍ നിരപരാധികളുടെ ജീവന്‍ നഷ്ടപ്പെട്ടതില്‍ അനുശോചനമറിയിച്ചു.

സംഭവത്തെ അപലപിച്ച ട്രംപ്, ക്രൂരകൃത്യത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് നീതി ഉറപ്പിക്കാനായി അമേരിക്ക എല്ലാ പിന്തുണയും നല്‍കുമെന്ന് അറിയിച്ചു.

ഭീകരതക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യയും യുഎസും ഒന്നിച്ച് നില്‍ക്കുമെന്ന് വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ എക്‌സില്‍ കുറിച്ചു.

ട്രംപ്, ട്രൂത്ത് സോഷ്യലിലും പോസ്റ്റ് പങ്കുവെച്ചിരുന്നു. ‘കശ്മീരില്‍നിന്ന് ഏറെ അസ്വസ്ഥപ്പെടുത്തുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്.

ഭീകരതക്കെതിരായ പോരാട്ടത്തില്‍ യു.എസ് ഇന്ത്യക്കൊപ്പം നില്‍ക്കും മരിച്ചവരുടെ ആത്മാവിനു വേണ്ടി പ്രാര്‍ഥിക്കുന്നു, പരിക്കേറ്റവര്‍ വേഗം തിരിച്ചെത്തട്ടെ. പ്രധാനമന്ത്രി മോദിക്കും ഇന്ത്യന്‍ ജനതക്കും എല്ലാ പിന്തുണയും ഉറപ്പുനല്‍കുന്നു. ഞങ്ങളുടെ ഹൃദയം നിങ്ങള്‍ക്കൊപ്പമാണെന്നും ട്രംപ് കുറിച്ചു.

അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സും ആക്രമണത്തെ ശക്തമായി അപലപിച്ചു. അക്രമികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ പറഞ്ഞു.

ഇന്ത്യയ്ക്കൊപ്പം ഉണ്ടാകുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവും പ്രതികരിച്ചു. ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയും അപലപിച്ചു. സൗദി കിരീടാവകാശിയും ഇന്ത്യയിലെ ഇസ്രയേല്‍, സിംഗപ്പൂര്‍ എംബസികളും ആക്രമണത്തില്‍ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img