കൊച്ചി: കൊച്ചിയിൽ ട്രാൻസ് വുമണിന് ക്രൂരമർദനം. വെളളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപമാണ് ആക്രമണം നടന്നത്. സംഭവായത്തിൽ പൊലീസ് കേസെടുത്തു.(Trans woman attacked in kochi)
ട്രാൻസ് ജെൻഡേർസ് ആക്ട് പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. മെട്രോ സ്റ്റേഷന് സമീപം സുഹൃത്തിനെ കാത്തിരുന്ന കാക്കനാട് സ്വദേശിയായ ട്രാൻസ് വുമനാണ് മർദനമേറ്റത്. ഇവരെ ഒരാൾ അസഭ്യം പറയുകയും ഇരുമ്പ് വടി കൊണ്ട് മർദിക്കുകയുമായിരുന്നു. ഇവർ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.
മർദനത്തിൽ ട്രാൻസ് വുമണിന് കാലിനും കൈവിരലിനും പരിക്കേറ്റു. കൈവിരലിന് പൊട്ടലുണ്ട്. തുടർന്ന് ഇവർ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. അതേസമയം ആക്രമിച്ചത് ആരാണെന്ന് വ്യക്തമായിട്ടില്ല.