web analytics

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല

കൊച്ചി: തൊണ്ടിമുതൽ തിരിമറി കേസിൽ മുൻ മന്ത്രിയും എംഎൽഎയുമായ ആന്റണി രാജുവിന് വലിയ തിരിച്ചടി. ശിക്ഷാവിധി മരവിപ്പിക്കണമെന്ന ഹർജി ഹൈക്കോടതി തള്ളിയതോടെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അദ്ദേഹത്തിന് സാധിക്കില്ല.

നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വിധിച്ച മൂന്ന് വർഷം തടവുശിക്ഷയും 10,000 രൂപ പിഴയും റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആന്റണി രാജു ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും കോടതി ഹർജി തള്ളുകയായിരുന്നു.

ലഹരിമരുന്ന് കേസിലെ പ്രതിയെ രക്ഷപ്പെടുത്താൻ തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം കാട്ടിയെന്നതാണ് കേസ്.

1990ൽ കേരളത്തിലെത്തിയ ഓസ്‌ട്രേലിയൻ പൗരൻ സാൽവദോർ സാർലിയെ രക്ഷപ്പെടുത്താൻ തെളിവ് നശിപ്പിച്ചതും കള്ളത്തെളിവ് സൃഷ്ടിച്ചതുമാണ് ആരോപണം.

കേസിൽ രണ്ടാം പ്രതിയായ ആന്റണി രാജുവിനൊപ്പം കോടതി ജീവനക്കാരനായ ജോസിനും മൂന്ന് വർഷം തടവുശിക്ഷ വിധിച്ചിരുന്നു.

രണ്ട് വർഷത്തിൽ കൂടുതൽ ശിക്ഷ ലഭിച്ചതിനെ തുടർന്ന് ആന്റണി രാജുവിന് എംഎൽഎ പദവി നഷ്ടമായിരുന്നു.

ശിക്ഷ ഏഴ് വർഷത്തിൽ താഴെയായതിനാൽ അപ്പീൽ പരിഗണനയിൽ കഴിയുമ്പോൾ മജിസ്‌ട്രേറ്റ് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നുവെങ്കിലും, ശിക്ഷ സ്റ്റേ ചെയ്യാൻ ഹൈക്കോടതി വിസമ്മതിച്ചതോടെ തെരഞ്ഞെടുപ്പ് മത്സരത്തിന് തടസ്സമായി.

English Summary

The Kerala High Court has rejected the plea of former minister Antony Raju seeking a stay on his conviction in the evidence tampering case, dealing him a major setback. As a result, he will not be able to contest elections.

A magistrate court in Nedumangad had sentenced him to three years in prison and a fine of ₹10,000 for allegedly tampering with key evidence in a drug case to help an accused escape punishment.

The case dates back to 1990, involving an Australian national. Raju, along with a court clerk, was found guilty of destroying evidence, fabricating records, and conspiracy.

Though he was granted bail pending appeal, the High Court’s refusal to stay the conviction prevents him from contesting elections.

spot_imgspot_img
spot_imgspot_img

Latest news

രാഹുലും പ്രിയങ്കയും ഖാർഗെയും തിരുവനന്തപുരത്തേക്ക്! യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് വിവിഐപി നിര

രാഹുലും പ്രിയങ്കയും ഖാർഗെയും തിരുവനന്തപുരത്തേക്ക്! യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് വിവിഐപി നിര തിരുവനന്തപുരം:...

ചാണ്ടി ഉമ്മനും ബൽറാമും പട്ടികയ്ക്ക് പുറത്ത്! സതീശൻ മന്ത്രിസഭയിലെ ആ 21 പ്രമുഖർ ആരൊക്കെ? പൂർണ്ണരൂപം ഇതാ

ചാണ്ടി ഉമ്മനും ബൽറാമും പട്ടികയ്ക്ക് പുറത്ത്! സതീശൻ മന്ത്രിസഭയിലെ ആ 21 പ്രമുഖർ...

തിങ്കളാഴ്ച രാവിലെ 10-ന് സത്യപ്രതിജ്ഞ; ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങളിൽ വന്ന അവസാന ധാരണകൾ പുറത്ത്

തിങ്കളാഴ്ച രാവിലെ 10-ന് സത്യപ്രതിജ്ഞ; ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങളിൽ വന്ന അവസാന ധാരണകൾ...

ഹൈക്കമാൻഡിന് 11 ദിവസം, സതീശന് ഒരു ദിവസം! മധ്യസ്ഥരില്ല, ദൂതന്മാരില്ല; കളി മാറ്റി വി.ഡി. സതീശന്റെ അതിവേഗ നീക്കങ്ങൾ

ഹൈക്കമാൻഡിന് 11 ദിവസം, സതീശന് ഒരു ദിവസം! മധ്യസ്ഥരില്ല, ദൂതന്മാരില്ല; കളി മാറ്റി...

ആഭ്യന്തരമോ ധനകാര്യമോ?വകുപ്പിനെച്ചൊല്ലി തർക്കം; ചെന്നിത്തല മന്ത്രിസഭയിലേക്ക് ഉണ്ടാകുമോ? യുഡിഎഫ് മന്ത്രിമാരുടെ അന്തിമ പട്ടിക ഇന്ന്; ആരൊക്കെ പുറത്താകും?സൂചനകൾ ഇങ്ങനെ: 

ആഭ്യന്തരമോ ധനകാര്യമോ?വകുപ്പിനെച്ചൊല്ലി തർക്കം; ചെന്നിത്തല മന്ത്രിസഭയിലേക്ക് ഉണ്ടാകുമോ? യുഡിഎഫ് മന്ത്രിമാരുടെ അന്തിമ...

Other news

70% യുവ ഡോക്ടർമാരും കേരളം വിടുന്നു! കടുത്ത ജോലിഭാരവും തുച്ഛമായ ശമ്പളവും; ഞെട്ടിക്കുന്ന വിവരങ്ങളുമായി ഐ.എം.എ

70% യുവ ഡോക്ടർമാരും കേരളം വിടുന്നു! കടുത്ത ജോലിഭാരവും തുച്ഛമായ ശമ്പളവും; ഞെട്ടിക്കുന്ന...

എസ്.എസ്.ബി ജവാൻ്റെ മരണം കൊലപാതകമോ ആത്മഹത്യയോ? കണ്ണൂരിലെ ദാരുണ സംഭവത്തിൽ ചക്കരക്കൽ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു

എസ്.എസ്.ബി ജവാൻ്റെ മരണം കൊലപാതകമോ ആത്മഹത്യയോ? കണ്ണൂരിലെ ദാരുണ സംഭവത്തിൽ ചക്കരക്കൽ പൊലീസ്...

ഒരിടത്ത് റെക്കോർഡ് കുതിപ്പ്, മറ്റൊരിടത്ത് വൻ ഇടിവ്! കേരളത്തിലെ കർഷകരെ ബാധിക്കുന്ന പുതിയ വിലവിവരങ്ങൾ

ഒരിടത്ത് റെക്കോർഡ് കുതിപ്പ്, മറ്റൊരിടത്ത് വൻ ഇടിവ്! കേരളത്തിലെ കർഷകരെ ബാധിക്കുന്ന...

രാത്രികളിൽ കടയിലെ പണി തീർത്ത് പഠനം! കശുഅണ്ടി തൊഴിലാളിയുടെ മകൾ മന്ത്രിപദവിയിൽ എത്തിയതിന് പിന്നിലെ കണ്ണീരും പുഞ്ചിരിയും

രാത്രികളിൽ കടയിലെ പണി തീർത്ത് പഠനം! കശുഅണ്ടി തൊഴിലാളിയുടെ മകൾ മന്ത്രിപദവിയിൽ എത്തിയതിന്...

നിങ്ങളുടെ ജില്ലയിൽ ഇന്ന് മഴയുണ്ടോ? കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും പുതിയ അലർട്ടുകളും വിവരങ്ങളും

നിങ്ങളുടെ ജില്ലയിൽ ഇന്ന് മഴയുണ്ടോ? കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും പുതിയ...

സിനിമയിലെ സാമ്പത്തിക പ്രതിസന്ധികൾ തുറന്നുപറഞ്ഞു; ഒടുവിൽ ദാരുണാന്ത്യം; കെ. രാജന്റെ മരണവിവരങ്ങൾ അറിയാം

സിനിമയിലെ സാമ്പത്തിക പ്രതിസന്ധികൾ തുറന്നുപറഞ്ഞു; ഒടുവിൽ ദാരുണാന്ത്യം; കെ. രാജന്റെ മരണവിവരങ്ങൾ അറിയാം ചെന്നൈ:...

Related Articles

Popular Categories

spot_imgspot_img