web analytics

ആലപ്പുഴയിൽ അത്ഭുതം; 15 വർഷമായി സൗജന്യ പ്രകൃതി വാതകത്തിൽ പാചകം ചെയ്യുന്ന വീട്; ഈ ‘ഗ്യാസ് സപ്ലൈ’ ഇതുവരെ തടസ്സപ്പെട്ടിട്ടില്ല

ആലപ്പുഴയിൽ അത്ഭുതം; 15 വർഷമായി സൗജന്യ പ്രകൃതി വാതകത്തിൽ പാചകം ചെയ്യുന്ന വീട്; ഈ ‘ഗ്യാസ് സപ്ലൈ’ ഇതുവരെ തടസ്സപ്പെട്ടിട്ടില്ല

ആലപ്പുഴ: നഗരത്തിലെ ആറാട്ടുവഴി സിഖ് ജംക്‌ഷനു സമീപമുള്ള ഒരു വീട്ടിൽ 15 വർഷമായി പാചകത്തിനായി പ്രകൃതിവാതകം സൗജന്യമായി ലഭിക്കുന്ന അതിശയകരമായ സംഭവം. ഗ്യാസ് ക്ഷാമം നേരിടുന്ന കാലത്തും ഈ വീട്ടിലെ അടുക്കളയിൽ അടുപ്പുകൾ ഒരിക്കലും കെട്ടിപ്പോകുന്നില്ല.

രമേശൻ–രത്നമ്മ ദമ്പതികളുടെ വീട്ടിലാണ് 2011 മുതൽ സ്വയം ലഭിക്കുന്ന പ്രകൃതിവാതക ഉപയോഗം തുടരുന്നത്. പുതിയ വീട് പണിതതിനു ശേഷം 20 മീറ്റർ ആഴത്തിൽ കുഴൽക്കിണർ കുഴിച്ചപ്പോഴാണ് ഈ അപൂർവ കണ്ടെത്തൽ ഉണ്ടായത്. മുമ്പ് 5 മീറ്റർ ആഴത്തിൽ ഉണ്ടായിരുന്ന കിണറിൽ നിന്നും ലഭിച്ചത് കലക്കവെള്ളമായിരുന്നു.

പുതിയ കുഴിയിൽ നിന്നു വെള്ളത്തിനുപകരം പ്രകൃതിവാതകമാണ് പുറത്തെത്തിയത്. പൈപ്പ് വെൽഡ് ചെയ്യുന്നതിനിടെ തീ കത്തിച്ചതോടെ വാതകം കത്തിത്തുടങ്ങി, ആ തീ ഒരാഴ്ചയോളം അണഞ്ഞില്ലെന്നാണ് വീട്ടുകാർ പറയുന്നത്.

ശേഷം ഭൂജല വകുപ്പും എണ്ണക്കമ്പനികളിലെ വിദഗ്ധരും പരിശോധന നടത്തി ഇത് പ്രകൃതിവാതകമാണെന്നും പാചകത്തിനായി ഉപയോഗിക്കാമെന്നും സ്ഥിരീകരിച്ചു. തുടർന്ന് പൈപ്പിലൂടെ വാതകം അടുക്കളയിലേക്ക് എത്തിക്കുന്ന സംവിധാനം ഒരുക്കി. വാതകത്തിന്റെ പ്രവാഹം നിയന്ത്രിക്കാൻ റെഗുലേറ്ററും സ്ഥാപിച്ചു.

മഴക്കാലത്ത് വാതകത്തിന്റെ അളവ് കുറയുന്ന സാഹചര്യത്തിൽ മുൻകരുതലായി എൽപിജി സിലിണ്ടർ കരുതുന്നുണ്ടെങ്കിലും, അത് വളരെ അപൂർവമായാണ് ഉപയോഗിക്കുന്നത്. ഒരു വർഷം മുൻപ് വാങ്ങിയ സിലിണ്ടർ ഇന്നും ഉപയോഗിക്കാതെ കിടക്കുന്നതായും രത്നമ്മ പറഞ്ഞു.

ആലപ്പുഴയിലെ മറ്റ് ചില പ്രദേശങ്ങളിലും ഇത്തരത്തിൽ ഇടയ്ക്കിടെ പ്രകൃതിവാതകം ലഭിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. പ്രദേശത്ത് ഭൂഗർഭ പ്രകൃതിവാതക സാന്നിധ്യമുണ്ടാകാമെന്ന് വിദഗ്ധർ വിലയിരുത്തുന്നു.

English Summary

A house in Alappuzha has been using naturally occurring gas for cooking for the past 15 years without any cost. The gas was discovered in 2011 while digging a 20-meter-deep borewell at the residence of Ramesan and Ratnamma.

Instead of water, natural gas started flowing from the borewell and even caught fire during initial testing, burning continuously for about a week. Experts later confirmed it was natural gas and safe for cooking use.

The family set up a pipeline and regulator system to channel the gas into their kitchen. While the supply slightly reduces during heavy rains, it has remained largely uninterrupted, making LPG usage almost unnecessary.

spot_imgspot_img
spot_imgspot_img

Latest news

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു തിരുവനന്തപുരം: വേനൽക്കാല വൈദ്യുതി ആവശ്യകത...

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ കടുത്ത പ്രതിസന്ധിയിൽ

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ...

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ നെടുങ്കണ്ടം...

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി വർഗീസിന്റെ പോരാട്ടഗാഥ

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി...

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം ഇതാണ്!

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം...

Other news

മെഡിക്കൽ കോളേജിന് പറ്റിയ ‘അബദ്ധം’ കണ്ടോ? യുവാവിന് ഗർഭപാത്രമുണ്ടെന്ന് സ്‌കാൻ റിപ്പോർട്ട്! ഗുരുതര വീഴ്ച, അന്വേഷണം പ്രഖ്യാപിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ സി.ടി. സ്‌കാനിൽ യുവാവിന് ഗർഭപാത്രമുണ്ടെന്ന് റിപ്പോർട്ട്...

ഡിജെ പാർട്ടികൾക്ക് നിയന്ത്രണം; 11 മണിക്ക് ശേഷം വിലക്ക്, കർശന നടപടി പ്രഖ്യാപിച്ച് കൊച്ചി പോലീസ്

ഡിജെ പാർട്ടികൾക്ക് നിയന്ത്രണം; 11 മണിക്ക് ശേഷം വിലക്ക്, കർശന നടപടി...

പ്രണയപ്പകയിൽ പൊലിഞ്ഞത്  നവവരന്റെ ജീവൻ; പത്ത് മാസത്തെ ജയിൽവാസത്തിന് ശേഷം സോനം രഘുവംശിക്ക് ജാമ്യം

പ്രണയപ്പകയിൽ പൊലിഞ്ഞത്  നവവരന്റെ ജീവൻ; പത്ത് മാസത്തെ ജയിൽവാസത്തിന് ശേഷം സോനം രഘുവംശിക്ക്...

പാമ്പുകടിയേറ്റ മലപ്പുറം സ്വദേശി ആശുപത്രിയിലെത്തിയത് കടിച്ച പാമ്പിനെ കുപ്പിയിലാക്കി!

പാമ്പുകടിയേറ്റ മലപ്പുറം സ്വദേശി ആശുപത്രിയിലെത്തിയത് കടിച്ച പാമ്പിനെ കുപ്പിയിലാക്കി! മലപ്പുറം: പാമ്പുകടിയേറ്റ യുവാവ് കടിച്ച...

അസ്ഥികൂടം കണ്ടപ്പോൾ ബാങ്കിന് നിയമം മാറി; ‘തെറ്റിദ്ധാരണ’ ആണെന്ന് പറഞ്ഞ് കൈകഴുകി അധികൃതർ!

അസ്ഥികൂടം കണ്ടപ്പോൾ ബാങ്കിന് നിയമം മാറി; 'തെറ്റിദ്ധാരണ' ആണെന്ന് പറഞ്ഞ് കൈകഴുകി...

“വസ്ത്രധാരണം കണ്ടല്ല അവസരം കിട്ടുന്നത്!” സദാചാരവാദികളുടെ വായടപ്പിച്ച് എസ്തർ അനിൽ

"വസ്ത്രധാരണം കണ്ടല്ല അവസരം കിട്ടുന്നത്!" സദാചാരവാദികളുടെ വായടപ്പിച്ച് എസ്തർ അനിൽ തിരുവനന്തപുരം: Esther Anil...

Related Articles

Popular Categories

spot_imgspot_img