web analytics

ഇൻസ്റ്റഗ്രാം പ്രണയവല: ‘കിനാവിന്റെ രാജകുമാരൻ’ അറസ്റ്റിൽ

ഇൻസ്റ്റഗ്രാം പ്രണയവല: ‘കിനാവിന്റെ രാജകുമാരൻ’ അറസ്റ്റിൽ

കോഴിക്കോട്: ഇൻസ്റ്റഗ്രാം വഴി പ്രണയം നടിച്ച് യുവതികളെ വശീകരിച്ച് സ്വർണം തട്ടിയെടുത്ത കേസിൽ ‘കിനാവിന്റെ രാജകുമാരൻ’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന യുവാവ് പൊലീസ് പിടിയിലായി.

മലപ്പുറം കോട്ടക്കൽ സ്വദേശി മുഹമ്മദ് ജസീലിനെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്.

വളയം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് നടപടി. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ഇയാൾ യുവതിയെ വിവിധ സ്ഥലങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോയ ശേഷം ലോഡ്ജുകളിൽ എത്തിച്ച് സ്വർണം കൈക്കലാക്കിയെന്നാണ് പരാതി.

ഈ കേസിൽ മാത്രം 12 പവൻ സ്വർണം തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു.

ഇതേ യുവതി നൽകിയ ബലാത്സംഗക്കേസും ഇയാൾക്കെതിരെ നിലവിലുണ്ട്. കൂടാതെ പാലക്കാട് ജില്ലയിൽ മോഷണക്കേസിലും പ്രതിയാണ്.

ഇൻസ്റ്റഗ്രാം വഴി സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച് പിന്നീട് കബളിപ്പിച്ച് സ്വർണം തട്ടിയെടുക്കുന്നതാണ് ഇയാളുടെ പ്രധാന രീതി. നിരവധി സ്ത്രീകൾ സമാന രീതിയിൽ വഞ്ചിക്കപ്പെട്ടിട്ടുണ്ടാകാമെന്നാണ് പൊലീസിന്റെ സംശയം.

‘കിനാവിന്റെ രാജകുമാരൻ’ എന്ന പേരിലാണ് ഇയാൾ സോഷ്യൽ മീഡിയയിൽ അറിയപ്പെട്ടിരുന്നത്. കൂടുതൽ പരാതികൾ ലഭിക്കാനിടയുണ്ടെന്ന് പൊലീസ് അറിയിച്ചു.

English Summary

A man known as the “Prince of Dreams” on Instagram has been arrested for allegedly cheating women by posing as a lover and stealing their gold. The accused, Mohammed Jaseel from Kottakkal, Malappuram, was arrested by Vadakara police following a complaint from a woman in Kozhikode.

He reportedly befriended women through Instagram, gained their trust, and later took them to lodges where he stole their gold. In one case alone, he allegedly stole 12 sovereigns of gold.

He also faces a rape case filed by the same complainant and has been previously accused in a theft case in Palakkad. Police suspect more victims may come forward.

spot_imgspot_img
spot_imgspot_img

Latest news

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

കേരളത്തിന് ഭീഷണിയായി ‘വെറ്റ് ബൾബ്’ ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് പഠനം

കേരളത്തിന് ഭീഷണിയായി 'വെറ്റ് ബൾബ്' ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന്...

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ ബില്ലുകൾ തള്ളി

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ...

Other news

കമ്പനി ഫണ്ടിൽ നിന്ന് 1.64 ലക്ഷം ദിനാർ തട്ടിപ്പ്; കുവൈത്തിൽ പ്രതി പിടിയിൽ

കമ്പനി ഫണ്ടിൽ നിന്ന് 1.64 ലക്ഷം ദിനാർ തട്ടിപ്പ്; കുവൈത്തിൽ പ്രതി...

ദളപതിയുടെ വിവാഹമോചനം: 250 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സംഗീത; വിട്ടുവീഴ്ചയ്ക്ക് തയ്യാറായി വിജയ്

ദളപതിയുടെ വിവാഹമോചനം: 250 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സംഗീത; വിട്ടുവീഴ്ചയ്ക്ക്...

എയർടെൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി; ജനപ്രിയ റീചാർജ് പ്ലാനുകൾക്ക് വില കൂട്ടി, പുതിയ നിരക്കുകൾ അറിയാം

മുംബൈ: രാജ്യത്തെ പ്രമുഖ ടെലികോം സേവനദാതാക്കളായ ഭാരതി എയർടെൽ തങ്ങളുടെ നിരക്കുകൾ...

ഇറാന് മുന്നിൽ മുട്ടുമടക്കി ട്രംപ്; സമാനതകളില്ലാത്ത നയതന്ത്ര പരാജയത്തിൽ പതറി വൈറ്റ് ഹൗസ്

ഇറാന് മുന്നിൽ മുട്ടുമടക്കി ട്രംപ്; സമാനതകളില്ലാത്ത നയതന്ത്ര പരാജയത്തിൽ പതറി വൈറ്റ്...

വേങ്ങരയുടെ ‘പ്രിയപ്പെട്ട ഡോക്ടർ’ യാത്രയായി; ഡോ. ഷംസി ഇനി ഓർമ്മ.

വേങ്ങരയുടെ 'പ്രിയപ്പെട്ട ഡോക്ടർ' യാത്രയായി; ഡോ. ഷംസി ഇനി ഓർമ്മ. തിരൂരങ്ങാടി: വേങ്ങര...

പൂരലഹരിയിൽ തൃശൂർ; ഇനി പൂരപ്പൊലിമയുടെ നാളുകൾ; വിളംബരം 25-ന്, സാമ്പിൾ 26-ന്, തൃശൂർ പൂരം ഏപ്രിൽ 27-ന്

പൂരലഹരിയിൽ തൃശൂർ; ഇനി പൂരപ്പൊലിമയുടെ നാളുകൾ; വിളംബരം 25-ന്, സാമ്പിൾ 26-ന്,...

Related Articles

Popular Categories

spot_imgspot_img