web analytics

ഒഡീഷയിൽ ട്രെയിൻ പാളം തെറ്റി; നിരവധി പേർക്ക് പരിക്ക്

കട്ടക്ക്: ഒഡീഷയിൽ ട്രെയിൻ പാളം തെറ്റി അപകടം. ഏഴുപേർക്ക് പരിക്കേറ്റു. ഞായറാഴ്ച രാവിലെ 11.54ഓടെയാണ് അപകടമുണ്ടായത്. ബെംഗളൂരു-കാമാക്യ എസി എക്സ്പ്രസ് ട്രെയിനാണ് പാളം തെറ്റിയത്.

കട്ടക്ക് ജില്ലയിലെ നിർഗുണ്ടിയിൽ വെച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഒഡീഷ ഫയർ സർവീസ് ഡയറക്ടർ ജനറൽ സുദൻസു സാരംഗി അറിയിച്ചു. എൻഡിആർഎഫും ഒഡീഷ ഫയർ സർവീസ് സംഘവും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

ബെംഗളൂരുവിൽനിന്ന് അസമിലെ ഗുവാഹത്തിയിലേക്ക് പോവുകയായിരുന്ന ട്രെയിൻ ആണ് പാളം തെറ്റിയത്. ദുരിതാശ്വാസ ട്രെയിൻ സ്ഥലത്ത് എത്തിച്ചിട്ടുണ്ടെന്ന് ഈസ്റ്റ് കോസ്റ്റ് റെയിൽവേ ചീഫ് പബ്ലിക് റിലേഷൻഷ് ഓഫീസർ അശോക് കുമാർ മിശ്ര അറിയിച്ചു. ട്രെയിനിലുണ്ടായിരുന്ന യാത്രക്കാരെ അവരുടെ ലക്ഷ്യസ്ഥാനത്തേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

അപകടത്തെ തുടർന്ന് മറ്റു ട്രെയിനുകൾ വഴിതിരിച്ചുവിട്ടു. ദൗലി എക്സ്പ്രസ്, നീലാച്ചൽ എക്സ്പ്രസ്, പുരുലിയ എക്സ്പ്രസ് എന്നീ ട്രെയിനുകളാണ് വഴിതിരിച്ചുവിട്ടത്. ട്രെയിൻ ഗതാഗതം എത്രയും പെട്ടെന്ന് പുനഃസ്ഥാപിക്കുന്നതിനാണ് മുൻഗണനയെന്നും അശോക് കുമാർ മിശ്ര വ്യക്തമാക്കി.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img