web analytics

ഇടുക്കിയിലെ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രം ലഹരിയുടെ ഹബ്ബായി മാറുന്നു

ഇടുക്കിയിലെ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രം ലഹരിയുടെ ഹബ്ബായി മാറുന്നു

വിനോദസഞ്ചാര കേന്ദ്രമായ വാഗമൺ ഇപ്പോൾ മയക്കുമരുന്നിന്റെയും ലഹരിയുടെയും കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ്.

ലഹരി വസ്തുക്കളുടെ ഒഴുക്ക് തടയുന്നതിൽ പോലീസ്, എക്സൈസ് സംവിധാനങ്ങൾ നേരിടുന്ന വെല്ലുവിളികളാണ് ഇതിന് പ്രധാന കാരണം.

വാഗമണ്ണിലേക്ക് ഈരാറ്റുപേട്ട, കാഞ്ഞാർ, പീരുമേട്, ഉപ്പുതറ എന്നീ നാല് പ്രധാന വഴികളാണ് ഉള്ളത്. ഈ വഴികളിലുള്ള വാഹന പരിശോധനയുടെ കുറവ് മയക്കുമരുന്നിന്റെ ഒഴുക്കിന് മുഖ്യകാരണമാകുന്നു.

ആവശ്യത്തിന് ചെക്കിംഗ് ഇല്ലാത്തത് ലഹരി സംഘങ്ങൾക്ക് സഹായകമാണ്. ബാംഗ്ലൂർ പോലുള്ള നഗരങ്ങളിൽ നിന്നാണ് സിന്തറ്റിക് ഡ്രഗ്‌സുകൾ പ്രധാനമായും വാഗമണ്ണിലേക്ക് എത്തുന്നത്.

വാഗമൺ പോലീസ് സ്റ്റേഷനിൽ സി.ഐ. ഉൾപ്പെടെ ആകെ 35 പോലീസുകാർ മാത്രമാണുള്ളത്. സ്റ്റേഷനിൽ ഒരു എസ്.ഐ. പോസ്റ്റ് പോലും സ്ഥിരമായി നിയമിച്ചിട്ടില്ല; എസ്.ഐ മറ്റ് സ്റ്റേഷനുകളിൽ നിന്ന്അ റ്റാച്ച് ചെയ്ത നിലയിലാണ്.

ഇടുക്കിയിലെ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രം ലഹരിയുടെ ഹബ്ബായി മാറുന്നു

നിലവിലെ പോലീസുകാർക്ക് കോടതി ആവശ്യങ്ങൾ, സമൻസ് ഡ്യൂട്ടി, ദൈനംദിന ഡ്യൂട്ടികൾ എന്നിവയ്ക്ക് പുറമെ ടൂറിസം കേന്ദ്രങ്ങളായ മുട്ടക്കുന്നിലും പൈൻ കാട്ടിലും സൂയിസൈഡ് പോയിന്റിലുമെല്ലാം ഡ്യൂട്ടിക്ക് നിൽക്കുക എന്നിവർക്ക്മാ ത്രമാണ് തികയുന്നത്.

വാഗമൺ കേന്ദ്രീകരിച്ചുള്ള നൈറ്റ് പട്രോളിങ്ങിനും സാധാരണ പെട്രോളിങ്ങിനുമുള്ള ഓഫീസർമാരുടെ കുറവ് സ്റ്റേഷനിലെ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നു.

പതിനായിരക്കണക്കിന് വിനോദസഞ്ചാരികൾ വന്നുപോകുന്ന ടൗണിൽ ടൂറിസം പോലീസിന്റെ അഭാവം ഏറ്റവും വലിയ പ്രശ്നമായി നിലനിൽക്കുന്നു.

വാഗമണ്ണിനായി എക്സൈസ് ഓഫീസ് പ്രവർത്തിക്കുന്നത് പീരുമേട്ടിൽ നിന്നാണ്. ദൂരക്കൂടുതലുള്ള ഇവരുടെ ചെക്കിങ്ങിന്റെ അഭാവവും മയക്കുമരുന്നിന്റെ ഒഴുക്കിന് ആക്കം കൂട്ടുന്നു.

വാഗമണ്ണിൽ ഒരു എക്സൈസ് ഓഫീസ് അത്യാവശ്യമാണ്. റിസോർട്ടുകൾ കേന്ദ്രീകരിച്ചുള്ള പരിശോധനകളും വളരെ കുറവാണ്.

റിസോർട്ടുകൾ മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും അനാശാസ്യ പ്രവർത്തനങ്ങളുടെയും കേന്ദ്രങ്ങളായി മാറുന്നു.റിസോർട്ടുകളിൽ അന്വേഷണം വളരെ കുറവാണു.

തമിഴ്നാട്ടിൽ നിന്ന് കുമളി വഴി എത്തുന്ന ലഹരിസംഘങ്ങൾ പ്രധാന റോഡുകളിലെ പരിശോധന ഒഴിവാക്കാൻ ആനവിലാസം-ചപ്പാത്ത് വഴി കേറി നാലാം മയിൽ അമ്പലപ്പാറ, പശുപ്പാറ കവല എന്നിവിടങ്ങളിലൂടെ തിരിഞ്ഞ് വാഗമണ്ണിലേക്കും മൊട്ടക്കുന്നിലേക്കും എത്തുന്നുണ്ട്.

ഓടുവഴിയായ ഈ റോഡുകളിൽ പരിശോധനകൾ തീരെയില്ല. രാത്രികാലങ്ങളിൽ ബൈക്കുകളിലാണ് ഭൂരിഭാഗം കച്ചവടങ്ങളും നടക്കുന്നത് എന്നും നാട്ടുകാർ പറയുന്നു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img