web analytics

മാതാപിതാക്കളടക്കം പകച്ചു നിന്നപ്പോൾ ഡോക്ടറുടെ സമയോചിത ഇടപെടൽ; വൈദ്യുതാഘാതമേറ്റ് ഹൃദയമിടിപ്പ് നിലച്ച ആറുവയസ്സുകാരന് പുതുജൻമം

വൈദ്യുതാഘാതമേറ്റ് ഹൃദയമിടിപ്പ് നിലച്ച ആറുവയസ്സുകാരന് രക്ഷകയായി വനിത ഡോക്ടർ. നടുറോഡിൽ വച്ച് സിപിആർ നൽകിയാണ് ജീവൻ രക്ഷിച്ചത് . വിജയവാഡയിലെ അയ്യപ്പനഗറിലാണ് സംഭവം.കുട്ടിയ്‌ക്ക് ഹൃദയമിടിപ്പ് നിലയ്‌ക്കാൻ തുടങ്ങിയതായി മനസിലാക്കിയ റവാലി ഉടൻ തന്നെ സിപിആർ നൽകാൻ തുടങ്ങുകയായിരുന്നു.

സായി എന്ന ആറു വയസുകാരനാണ് റോഡിൽ വച്ച് വൈദ്യുതാഘാതമേറ്റ് കുഴഞ്ഞു വീണത്. ഓടിക്കൂടിയ ആളുകളും , സായിയുടെ മാതാപിതാക്കളും പരിഭ്രാന്തരായി നോക്കി നിൽക്കവേയാണ് അതുവഴി പോകുകയായിരുന്ന റവാലി എന്ന വനിതാ ഡോക്ടർ രക്ഷകയായി എത്തിയത് .

സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ റവാലി താരമായിരിക്കുകയാണ്. വീഡിയോയിൽ ഡോ. റവാലി കുട്ടിയുടെ നെഞ്ചിൽ കൈകൊണ്ട് തുടർച്ചയായി അമർത്തുന്നതും ഏറെ നേരത്തെ ശ്രമങ്ങൾക്ക് ശേഷം, കുട്ടി ബോധത്തിലേക്ക് തിരികെ വരുന്നതും കാണാം. പിന്നീട് കുട്ടിയെ തുടർചികിത്സയ്‌ക്കായി ആശുപത്രിയിലേക്ക് മാറ്റി.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img