web analytics

തലയിണയ്ക്കടിയിൽ മരണദൂതനായി വെള്ളിക്കെട്ടൻ; ഉറക്കത്തിൽ പാമ്പുകടിയേറ്റ് എട്ടുവയസുകാരൻ മരിച്ചു; പത്തുവയസുകാരനായ സഹോദരൻ ഗുരുതരാവസ്ഥയിൽ

തലയിണയ്ക്കടിയിൽ മരണദൂതനായി വെള്ളിക്കെട്ടൻ; ഉറക്കത്തിൽ പാമ്പുകടിയേറ്റ് എട്ടുവയസുകാരൻ മരിച്ചു; പത്തുവയസുകാരനായ സഹോദരൻ ഗുരുതരാവസ്ഥയിൽ

കോടാലി (തൃശൂർ): തലയിണയ്‌ക്കടിയിൽ ഒളിച്ചിരുന്ന വിഷപ്പാമ്പ് കടിച്ചതിനെ തുടർന്ന് ഉറങ്ങിക്കിടന്ന എട്ടുവയസുകാരൻ മരിച്ചു. കടിയേറ്റ സഹോദരൻ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. കടമ്പോട് കാവുങ്ങൽ സിൽജോ–ജോൺസി ദമ്പതികളുടെ ഇളയമകൻ ആൽജോയാണ് മരിച്ചത്. സഹോദരനായ അനോജ് (10) അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനായി. ആൽജോയുടെ കൈയിലും അനോജിന്റെ കാലിലുമാണ് പാമ്പ് കടിച്ചത്.

കുട്ടികൾ ഉറങ്ങിയിരുന്ന മുറിയിലെ തലയിണയ്ക്കടിയിൽ നിന്ന് വെള്ളിക്കെട്ടൻ ഇനത്തിൽപ്പെട്ട വിഷപ്പാമ്പിനെ പിന്നീട് കണ്ടെത്തി. പുലർച്ചെ രണ്ടോടെയാണ് കുട്ടികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. തലേദിവസം വീടിനടുത്ത് നടന്ന വിരുന്നിൽ പങ്കെടുത്ത ശേഷം വീട്ടിലെത്തി ഉറങ്ങാൻ കിടക്കുന്നതിന് മുൻപ് അവർ ജ്യൂസ് കുടിച്ചിരുന്നു. ആദ്യം ഭക്ഷ്യവിഷബാധയാണെന്ന് കരുതിയ രക്ഷിതാക്കൾ ജീരകവെള്ളം നൽകി വീണ്ടും ഉറങ്ങാൻ കിടത്തി.

പുലർച്ചെ നാലോടെ ആൽജോയുടെ വായിൽ നിന്ന് നുരയും പതയും പുറത്തുവന്നതോടെ ഉടൻ സമീപത്തെ ആശുപത്രിയിലും തുടർന്ന് ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിശോധനയിൽ പാമ്പുകടി സ്ഥിരീകരിക്കുകയും ശരീരത്തിൽ കടിയേറ്റ അടയാളങ്ങൾ കണ്ടെത്തുകയും ചെയ്തു. ചികിത്സ തുടരുന്നതിനിടെ ആൽജോ മരിച്ചു. തുടർന്ന് ഗുരുതരാവസ്ഥയിലായ അനോജിനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ആൽജോ രണ്ടാം ക്ലാസ് വിദ്യാർത്ഥിയും അനോജ് നാലാം ക്ലാസ് വിദ്യാർത്ഥിയുമാണ്. ഇരുവരും കടമ്പോട് എ.എൽ.പി സ്കൂളിലെ വിദ്യാർത്ഥികളാണ്. സഹോദരി: ഏയ്ഞ്ചൽ.

English Summary
An eight-year-old boy died after being bitten by a venomous snake that was hiding under his pillow in Thrissur, Kerala. His elder brother is in critical condition and undergoing treatment. The incident was initially mistaken for food poisoning, but later doctors confirmed snakebite. The snake was later found under the pillow. The younger boy succumbed despite treatment, while the elder is undergoing emergency care.

thrissur-snakebite-child-death-brother-critical

Thrissur News, Snake Bite, Kerala Incident, Child Death, Health Emergency, Kerala News, Accident News

spot_imgspot_img
spot_imgspot_img

Latest news

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

Other news

പറന്നുയരുന്നതിനിടെ വിമാനത്തിന് മുന്നിൽ അജ്ഞാതൻ; യുവാവിനെ വിമാനം ഇടിച്ചുതെറിപ്പിച്ചു; എഞ്ചിന് തീപിടിച്ചു

പറന്നുയരുന്നതിനിടെ വിമാനത്തിന് മുന്നിൽ അജ്ഞാതൻ; യുവാവിനെ വിമാനം ഇടിച്ചുതെറിപ്പിച്ചു; അമേരിക്കയിലെ ഡെൻവർ...

കറ്റാനത്ത് നടുറോഡിൽ ഗുണ്ടാവിളയാട്ടം: സ്കൂട്ടർ യാത്രക്കാരിയെ അടിച്ചുവീഴ്ത്തി മൂന്ന് പവന്റെ താലിമാല കവർന്നു

സ്കൂട്ടർ യാത്രക്കാരിയെ അടിച്ചുവീഴ്ത്തി മൂന്ന് പവന്റെ താലിമാല കവർന്നു. ആലപ്പുഴ ജില്ലയിലെ കറ്റാനത്ത്...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോടതി കയറി വിവാഹം കഴിച്ചു, ഒടുവിൽ ദുരൂഹമരണവും; ഗ്രേറ്റർ നോയിഡയിൽ നവവധുവിന്റെ മരണം സ്വത്ത് തട്ടിയെടുക്കാൻ ഭർത്താവ് കൊലപ്പെടുത്തിയെന്ന് പരാതി

നവവധുവിന്റെ മരണം സ്വത്ത് തട്ടിയെടുക്കാൻ ഭർത്താവ് കൊലപ്പെടുത്തിയെന്ന് പരാതി ഉത്തർപ്രദേശിലെ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Related Articles

Popular Categories

spot_imgspot_img