web analytics

വെറും 8 മിനിറ്റ്…! തൃശൂർ ആസ്ഥാനമായ ബാങ്കിനു നഷ്ടമായത് 10 കോടിയിലധികം വിലമതിക്കുന്ന സ്വർണവും പണവും

തൃശൂർ ആസ്ഥാനമായ ബാങ്കിനു നഷ്ടമായത് 10 കോടിയിലധികം വിലമതിക്കുന്ന സ്വർണവും പണവും

തൃശൂർ ആസ്ഥാനമായ ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ മധ്യപ്രദേശിലെ ശാഖയിൽ വൻ കവർച്ച നടന്നു. മധ്യപ്രദേശിലെ ഖിതോല ഗ്രാമത്തിലുള്ള ബാങ്കിലാണ് സംഭവം.

ബാങ്കിൽ മൂന്നു ആയുധധാരികൾ വെറും എട്ട് മിനിറ്റിനുള്ളിൽ 10 കോടിയിലധികം വിലമതിക്കുന്ന സ്വർണവും പണവും കവർന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

തിങ്കളാഴ്ച രാവിലെ കൃത്യം 9 മണിയോടെ ജബൽപൂർ ജില്ലാ ആസ്ഥാനത്തുനിന്ന് ഏകദേശം 45 കിലോമീറ്റർ അകലെയുള്ള സിഹോറ പ്രദേശത്താണ് സംഭവം. ബാങ്ക് തുറന്ന് ജീവനക്കാർ ദിവസേനയുടെ ജോലികൾ ആരംഭിക്കാൻ തയ്യാറെടുക്കുന്നതിനിടെയായിരുന്നു സംഭവം.

മോട്ടോർസൈക്കിളിൽ എത്തിയ സംഘം സുരക്ഷാ ജീവനക്കാരൻ ഇല്ലാത്ത മുഖ്യ കവാടം വഴി അകത്ത് കടന്നു. തുടർന്ന് ഓരോരുത്തരായി ബാങ്കിൽ പ്രവേശിച്ച് ആറു ജീവനക്കാരെ നാടൻ തോക്കുകൾ ചൂണ്ടി ഭീഷണിപ്പെടുത്തി.

“ആരെങ്കിലും ശബ്ദമുണ്ടാക്കുകയോ പൊലീസിനെ വിളിക്കാൻ ശ്രമിക്കുകയോ ചെയ്താൽ വെടിവയ്ക്കും” എന്നായിരുന്നു സംഘത്തിന്റെ മുന്നറിയിപ്പ്.

തുടർന്ന് സംഘം 10 കോടിയിലധികം വിലമതിക്കുന്ന സ്വർണവും പണവും കവർന്നു കടന്നുകളയുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

എസ്‌ബി‌ഐക്ക് 1,72,80,000 രൂപ പിഴയിട്ട് റിസർവ് ബാങ്ക്

ന്യൂഡൽഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കും ജന സ്മോൾ ഫിനാൻസ് ബാങ്കിനുംപിഴയിട്ട് റിസർവ് ബാങ്ക്. ആർബിഐയുടെ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ഈ രണ്ട് ബാങ്കുകളും പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പിഴ ചുമത്തിയത്.

എസ്‌ബി‌ഐക്ക് 1,72,80,000 രൂപയാണ് പിഴ. ജന സ്മോൾ ഫിനാൻസ് ബാങ്കിന് ഒരു കോടി രൂപയും.

വായ്പ, മുൻകൂർ വായ്പ എന്നിവ നൽകുന്നതിലെ നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കാതിരിക്കുക, കറന്റ് അക്കൗണ്ടുകൾ തുറക്കുന്നതിലെ വീഴ്ചകൾ എന്നിവ കാരണമാണ് എസ്‌ബി‌ഐക്ക് പിഴ ചുമത്തിയത്.

അതേസമയം, 1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ ചില വ്യവസ്ഥകൾ ലംഘിച്ചതിനാണ് ജന സ്മോൾ ഫിനാൻസ് ബാങ്ക് ലിമിറ്റഡിന് ആർബിഐ പിഴ ചുമത്തിയത്.

രണ്ട് സാഹചര്യങ്ങളിലും, ഈ രണ്ട് ബാങ്കുകളും നേരിട്ട നടപടി ആർബിഐയുടെ നിർദേശങ്ങൾ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണ്.

ബാങ്കുകൾ അവരുടെ ഉപഭോക്താക്കളുമായി ഉണ്ടാക്കിയ ഏതെങ്കിലും ഇടപാടിന്റെയോ കരാറിന്റെയോ സാധുതയെ ഇത് ബാധിക്കുന്നില്ല എന്ന് ആർ‌ബി‌ഐ അധികൃതർ പറഞ്ഞു.

Summary:
A major robbery took place at the ESAF Small Finance Bank branch in Khitola village, Madhya Pradesh. The bank, headquartered in Thrissur, Kerala, was targeted by the robbers.



spot_imgspot_img
spot_imgspot_img

Latest news

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

Other news

എടവപ്പാതി പടിവാതിൽക്കൽ; വരും മണിക്കൂറുകളിൽ അന്തരീക്ഷം മാറും; കേരളത്തിൽ കാലവർഷം എത്തുന്നതിന്റെ തത്സമയ വിവരങ്ങൾ! 

എടവപ്പാതി പടിവാതിൽക്കൽ; വരും മണിക്കൂറുകളിൽ അന്തരീക്ഷം മാറും; കേരളത്തിൽ കാലവർഷം എത്തുന്നതിന്റെ തത്സമയ...

അക്കാദമിക് ലോകത്ത് അപൂർവ്വ റെക്കോർഡ്; 40 പേരെ ‘ഡോക്ടറാക്കി’ ഡോ. എൻ. അജിത്കുമാർ!

അക്കാദമിക് ലോകത്ത് അപൂർവ്വ റെക്കോർഡ്; 40 പേരെ ‘ഡോക്ടറാക്കി’ ഡോ. എൻ....

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Related Articles

Popular Categories

spot_imgspot_img