web analytics

ബിവറേജസ് പ്രീമിയം കൗണ്ടറിൽ ഒരേ ദിവസം തന്നെ മൂന്ന് തവണ മോഷണം; കാത്തിരുന്നു കള്ളനെ കയ്യോടെ പിടികൂടി ജീവനക്കാർ

വർക്കലയിലെ ബിവറേജസ് പ്രീമിയം കൗണ്ടറിൽ ഒരേ ദിവസം തന്നെ മൂന്ന് തവണ മോഷണം നടത്തിയ യുവാവ് പിടിയിൽ. വർക്കല സ്വദേശി വിനേഷ് ആണ് പിടിയിലായത്. ലാണ് ഇയാൾ മൂന്ന് തവണ മോഷണം നടത്തിയത്. വർക്കലയിലെ ബിവറേജസ് പ്രീമിയം ഔട്ട്‍ലെറ്റിൽ ഇന്നലെയായിരുന്നു സംഭവം.

മോഷണം ശ്രദ്ധയിൽപ്പെട്ട ജീവനക്കാർ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ നിരീക്ഷിച്ചാണ് വിനേഷിനെ പിടികൂടിയത്. പിന്നാലെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

ആദ്യം ഒരു തവണയെത്തിയ ഇയാൾ വില കൂടിയ മദ്യക്കുപ്പികളെടുത്ത ശേഷം വസ്ത്രത്തിനുള്ളിൽ വെച്ച് കടന്നു. ഇത് . . തിരക്കുള്ള ദിവസമായിരുന്നതിനാൽ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടില്ല. പിന്നീട് കുറച്ച് നേരം കഴിഞ്ഞ് വീണ്ടും ഇയാളെത്തി.

രണ്ടാമതും മദ്യക്കുപ്പികൾ എടുത്ത് പഴയതുപോലെ വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചുവെച്ച് കടന്നുകളഞ്ഞു. ഇതിന്ടെ മദ്യം നഷ്‌ടമായ ത് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടു.

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് മോഷ്ടാവിനെ തിരിച്ചറി‌ഞ്ഞ ജീവനക്കാർ കാത്തിരുന്നു. മൂന്നാം തവണയും മോഷണം നടത്താനായിഎത്തിയ യുവാവിനെ കൈയോടെ പൊക്കി. പിന്നാലെ പോലീസെത്തി യുവാവിനെ അറസ്റ്റ് ചെയ്തു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും വൻ ചികിത്സപ്പിഴവ്! പരിക്കേറ്റ കാലിൽ മരക്കഷണം വെച്ച് തുന്നിക്കെട്ടി

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും വൻ ചികിത്സപ്പിഴവ്! പരിക്കേറ്റ കാലിൽ മരക്കഷണം...

ഇണയെ വിഴുങ്ങുന്ന പെൺ അനാക്കോണ്ടകൾ! വന്യജീവി ലോകത്തെ ചോരയിറങ്ങുന്ന പ്രണയത്തിന്റെ കൂടുതൽ കൗതുകകരമായ ശാസ്ത്ര വിവരങ്ങൾ

ഇണയെ വിഴുങ്ങുന്ന പെൺ അനാക്കോണ്ടകൾ! വന്യജീവി ലോകത്തെ ചോരയിറങ്ങുന്ന പ്രണയത്തിന്റെ കൂടുതൽ...

Related Articles

Popular Categories

spot_imgspot_img