web analytics

ഫോൺവിളിയിൽ വിപ്ലവകരമായ മാറ്റം ! ഇമ്മേഴ്‌സീവ് ഓഡിയോ ടെക്നോളജി ഫോൺ കോളുകൾ ഇനി വേറെ ലെവലിലെത്തിക്കും !

ത്രീഡി ശബ്ദം ഉപയോഗിച്ച് ഫോണ്‍ സംഭാഷണങ്ങള്‍ കൂടുതല്‍ മികച്ചതാക്കാന്‍ സാധിക്കുന്ന ഇമ്മേഴ്‌സീവ് ഓഡിയോ ആന്റ് വീഡിയോ സാങ്കേതിക വിദ്യ ഉപയോഗിച്ച് ലോകത്താദ്യമായി ഫോണ്‍ കോള്‍ ചെയ്തിരിക്കുകയാണ് നോക്കിയ സിഇഒ പെക്ക ലണ്ട്മാര്‍ക്ക്.

പങ്കെടുക്കുന്നവരുടെ സ്‌പേഷ്യല്‍ ലൊക്കേഷന്‍ അടിസ്ഥാനമാക്കി അവരുടെ ശബ്ദം വേര്‍തിരിച്ച് കേള്‍ക്കാന്‍ ഈ സാങ്കേതിക വിദ്യയിലൂടെ കഴിയും. സ്മാര്‍ട്‌ഫോണുകളിലുള്ള ഒന്നിലധികം മൈക്രോഫോണുകള്‍ പ്രയോജനപ്പെടുത്തിയാണിത് സാധ്യമാക്കുന്നത്.

പുതിയ സാങ്കേതികവിദ്യയില്‍ 3ഡി ശബ്ദമാണ് ഫോണ്‍ സംഭാഷണം നടത്തുന്നവര്‍ കേള്‍ക്കുക. ഇതുവഴി രണ്ട് പേരും അടുത്ത് നിന്ന് സംസാരിക്കുന്നതിന് സമാനമായ ശബ്ദാനുഭവമായിരിക്കും ഫോണ്‍ വിളിയില്‍ അനുഭവപ്പെടുക. നിലവിലുള്ള ഫോണ്‍വിളികളെല്ലാം മോണോഫോണിക് ആണ്. മാത്രവുമല്ല ശബ്ദം കംപ്രസ് ചെയ്യുകയും ശബ്ദത്തിന്റെ വിശദാംശങ്ങള്‍ നഷ്ടമാവുകയും ചെയ്യും. ഇതിനൊരു പരിഹാരമാണ് സംഭവിക്കാൻ പോകുന്നത്.

മോണോഫോണിക് ടെലിഫോണി ശബ്ദം അവതരിപ്പിച്ചതിന് ശേഷം തത്സമയ വോയ്‌സ് കോളിങ് അനുഭവത്തിലുണ്ടാവുന്ന ഏറ്റവും വലിയ മുന്നേറ്റങ്ങളിലൊന്നാണിതെന്ന് നോക്കിയ ടെക്‌നോളജീസ് പ്രസിഡന്റ് ജെന്നി ലുക്കാന്‍ഡര്‍ പറഞ്ഞു.

രണ്ട് വ്യക്തികള്‍ തമ്മിലുള്ള ഫോണ്‍വിളിക്ക് പുറമെ, കോണ്‍ഫറന്‍സ് കോളുകളിലും ഇമ്മേഴ്‌സീവ് ഓഡിയോ വീഡിയോ കോള്‍ സാങ്കേതിക വിദ്യ ഉപയോഗിക്കാനാവുമെന്ന് നോക്കിയ ടെക്‌നോളജീസ് ഓഡിയോ റിസര്‍ച്ച് മേധാവി ജിറി ഹോപാനിമേയ് പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

കേരളത്തിൽ ‘കൈ’ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു

കേരളത്തിൽ 'കൈ'ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു തിരുവനന്തപുരം: നിയമസഭാ...

Other news

Related Articles

Popular Categories

spot_imgspot_img