web analytics

ബ്യൂട്ടി പാർലർ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചത് ഇറച്ചിവെട്ടുകാർ; അസമിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പ്രതികൾ പിടിയിൽ

പത്തനംതിട്ട: ബ്യൂട്ടി പാർലർ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മൂന്ന് അതിഥി തൊഴിലാളികൾ പിടിയിൽ.

ഇറച്ചിക്കോഴി കടയിലെ ജീവനക്കാരായ അസം സ്വദേശികളാണ് അറസ്റ്റിലായത്. പത്തനംതിട്ട കോന്നിയിലാണ് സംഭവം.

ബംഗാൾ സ്വദേശിയായ യുവതിയാണ് ഇരയായത്. സംഭവം നടന്ന ശേഷം സ്ഥലംവിട്ട പ്രതികളെ തമിഴ്നാട്ടിൽ നിന്നാണ് പിടികൂടിയത്.

കോന്നി ആനകുത്തിയിലെ വാടക വീട്ടിലാണ് ബ്യൂട്ടി പാർലർ ജീവനക്കാരിയായ യുവതി താമസിച്ചിരുന്നത്. ഒറ്റയ്ക്ക് താമസിച്ചിരുന്ന ഇവരെ ഏറെക്കാലമായി ഇവർ ശല്യം ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം രാത്രി ജോലി കഴിഞ്ഞു മടങ്ങി വന്ന യുവതിയെ പ്രതികൾ കടന്നുപിടിക്കുകയായിരുന്നു.

ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തിയതോടെ പ്രതികൾ രക്ഷപ്പെടുത്തുകയായിരുന്നു. അസം സ്വദേശികളായ ഖരീമുള്ള, അമീർ, റിബുൾ എന്നിവരാണ് പിടിയിലായത്.

പൊലീസ് കേസ് എടുത്തത് അറിഞ്ഞ് സ്ഥലംവിട്ട പ്രതികളെ തമിഴ്നാട്ടിലെ ജോളാർപേട്ടയിൽ നിന്നാണ് പിടികൂടിയത്. അസമിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലാണ് മൂവരും അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img