കോഴിക്കോട്: മോശം കാലാവസ്ഥയെ തുടർന്ന് മൂന്നു വിമാനങ്ങൾ റദ്ദാക്കി. കരിപ്പൂരിൽ നിന്ന് ഗൾഫിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ മൂന്ന് സർവീസുകളാണ് റദ്ദാക്കിയത്. ഇന്ന് രാത്രി 8.35ന് കരിപ്പൂരിൽ നിന്ന് റിയാദിലേക്കുള്ള സർവീസും, രാത്രി 10.05ന് കരിപ്പൂരിൽ നിന്ന് അബുദാബിയിലേക്കുള്ള സർവീസും, രാത്രി 11.10ന് മസ്കത്തിലേക്കുള്ള സർവീസുമാണ് റദ്ദാക്കിയത്.
കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് അബുദാബി, മസ്ക്കറ്റ് എന്നിവിടങ്ങളിലേക്ക് കഴിഞ്ഞ ദിവസം രാത്രി പുറപ്പെടേണ്ട വിമാനങ്ങൾ മണിക്കൂറുകളോളം വൈകിയിരുന്നു. കനത്ത മഴ മൂലം വിമാനങ്ങൾ വഴിതിരിച്ചു വിടുന്നതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് അധികൃതർ അറിയിച്ചത്. ബുധനാഴ്ച രാത്രി 10.05ന് പുറപ്പെടേണ്ടിയിരുന്ന അബുദാബി വിമാനം വ്യാഴാഴ്ച 11.30ഓടെ പിന്നീട് പുറപ്പെട്ടു. മസ്കറ്റിലേക്കുള്ള വിമാനം 12 മണിയോടെ പുറപ്പെടുമെന്ന് അധികൃതർ അറിയിച്ചു.
ദോഹയിൽ നിന്ന് കരിപ്പൂരിലേക്ക് വരികയായിരുന്ന വിമാനം പ്രതികൂല കാലാവസ്ഥ കാരണം മംഗലാപുരം വിമാനത്താവളത്തിൽ ഇറക്കുകയും ചെയ്തിരുന്നു. ഈ വിമാനവും പിന്നീട് കോഴിക്കോടേക്ക് പുറപ്പെട്ടു. അതേസമയം സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ തുടരുകയാണ്.
Read Also: മഞ്ഞപ്പിത്തം, എച്ച്.1എൻ.1 ഇൻഫ്ലുവൻസ, ടൈഫോയ്ഡ്, ഡെങ്കിപ്പനി……. മഴക്കാല രോഗങ്ങൾക്കെതിരെ ജാഗ്രത വേണം
Read Also: മലിനജലം കുടിച്ച് യുവാവ് മരിച്ചു; ഒട്ടേറെയാളുകൾ ആശുപത്രിയിൽ
Read Also: പൊന്ന് വാങ്ങാനിതാ സുവർണാവസരം; ഒറ്റയടിക്ക് കുറഞ്ഞത് 800 രൂപ, ഇന്നത്തെ സ്വർണവിലയറിയാം