ഭൂമി ഇടപാടുകൾ നടത്തുന്നവർ ഈ രേഖ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക
ന്യൂഡൽഹി: ഭൂമി ഇടപാടുകൾ നടത്തുമ്പോൾ രേഖകൾ കൃത്യമായി ഉപയോഗിക്കുക അത്യാവശ്യമാണ്. ചെറിയ പിശക് പോലും വൻ പ്രശ്നങ്ങളിലേക്ക് നയിക്കാം.
അതുകൊണ്ടുതന്നെ പലരും ഇടപാടുകൾക്കു മുൻപായി രേഖകൾ രണ്ടും മൂന്നും തവണ പരിശോധിച്ച് ഉറപ്പുവരുത്താറുണ്ട്.
എങ്കിലും, ചിലർ മനപൂർവം രേഖകൾ കൃത്രിമമായി സൃഷ്ടിച്ച് തുക കുറച്ച് കാണിക്കാനോ തട്ടിപ്പിന് ശ്രമിക്കാനോ ശ്രമിക്കുന്നു. ഇത്തരക്കാരാണ് ഇപ്പോൾ ആദായ നികുതി വകുപ്പിന്റെ പിടിയിലാകാൻ സാധ്യത.
പാൻ കാർഡിലെ ക്രമക്കേട് വൻ അന്വേഷണം
ഇന്നത്തെ കാലത്ത് ഭൂമി ഇടപാട് നടത്താൻ പാൻ കാർഡ് അനിവാര്യമായ രേഖയായി മാറിയിരിക്കുകയാണ്.
(ഭൂമി ഇടപാടുകൾ നടത്തുന്നവർ ഈ രേഖ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക)
എന്നാൽ, ചിലർ പാൻ നമ്പർ വിവരങ്ങൾ മനഃപൂർവം തെറ്റായി രേഖപ്പെടുത്തുകയോ റിപ്പോർട്ട് ചെയ്യാതിരിക്കുകയോ ചെയ്യുന്നുവെന്നാണ് നികുതി വകുപ്പിന്റെ കണ്ടെത്തൽ.
അവകാശികളില്ലാതെ കിടക്കുന്ന 1.85 ലക്ഷം കോടി
രാജ്യവ്യാപകമായി ആയിരക്കണക്കിന് റിയൽ എസ്റ്റേറ്റ് ഇടപാടുകൾ നികുതി വകുപ്പിന്റെ ശ്രദ്ധയിൽപെട്ടിട്ടില്ലെന്ന സംശയം അതിനാൽ ശക്തമായിട്ടുണ്ട്.
ഇത്തരത്തിലുള്ള വെട്ടിപ്പുകൾ കണ്ടെത്താനായി ആദായ നികുതി വകുപ്പ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
ഇതിനായി വിവിധ വസ്തു രജിസ്ട്രാർ ഓഫിസുകളിലെ രേഖകൾ വിശദമായി പരിശോധിച്ച് വിവരശേഖരണം പുരോഗമിക്കുന്നു.
30 ലക്ഷത്തിലേറെ വിലയുള്ള വസ്തു ഇടപാടുകൾ പ്രത്യേക നിരീക്ഷണത്തിൽ
നിയമപ്രകാരം, 30 ലക്ഷം രൂപയോ അതിലധികമോ വിലയുള്ള വസ്തുക്കളുടെ വാങ്ങൽ-വിൽപ്പന വിവരങ്ങൾ രജിസ്ട്രാർ ഓഫിസുകൾ നികുതി വകുപ്പിന് നിർബന്ധമായും കൈമാറണം.
എന്നാൽ, ചിലർ ഈ നിയമം മറികടക്കാനായി റജിസ്ട്രാർ ഓഫീസ് ഉദ്യോഗസ്ഥരുമായി ഒത്തുകളിച്ച് വ്യാജരേഖകൾ ഉപയോഗിക്കുന്നുവെന്ന സൂചന ലഭിച്ചതോടെ അന്വേഷണങ്ങൾ വ്യാപിപ്പിക്കുകയാണ്.
കുറച്ച് കേസുകളിൽ വസ്തു വിൽക്കുന്നവരും വാങ്ങുന്നവരും തെറ്റായ പാൻ നമ്പറുകൾ അല്ലെങ്കിൽ പേരുകൾ ഉപയോഗിച്ച് ഇടപാട് രജിസ്റ്റർ ചെയ്യുന്നു.
ഇതുവഴി ആദായ നികുതി വകുപ്പിന്റെ ശ്രദ്ധയിൽപ്പെടാതെ വൻ തുകകളുടെ ഇടപാട് പൂർത്തിയാക്കാനാണ് ശ്രമം.
ഈ രീതി ഉപയോഗിച്ച് നികുതി വെട്ടിക്കാനുള്ള ശ്രമം നടത്തിയവരെ ഉടൻ കണ്ടെത്തി നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ആദായ നികുതി വകുപ്പ് വ്യാജ രേഖകൾ ഉപയോഗിച്ചുള്ള ഭൂമി ഇടപാടുകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ ഒരുങ്ങുകയാണ്.
ഇതിനായി ഡിജിറ്റൽ രേഖകളും പാൻ ഡാറ്റയും തമ്മിലുള്ള പൊരുത്തക്കേടുകൾ പരിശോധിക്കുന്ന പ്രത്യേക സംവിധാനവും ആരംഭിച്ചിട്ടുണ്ട്.
വകുപ്പ് ഉറപ്പുനൽകുന്നത് അനുസരിച്ച്, നികുതി വെട്ടിച്ച് വ്യാജരേഖകൾ ഉപയോഗിച്ചവർക്ക് ഇനി ശിക്ഷയും പിഴയും ഉൾപ്പെടുന്ന കടുത്ത നടപടികൾ നേരിടേണ്ടി വരും.









