web analytics

തൊണ്ടിമുതൽ കേസ്; മുൻ മന്ത്രി ആന്റണി രാജുവിനു വൻ തിരിച്ചടി; കുറ്റക്കാരനെന്ന് കോടതി

തൊണ്ടിമുതൽ കേസ്; ആന്റണി രാജുവിനു വൻ തിരിച്ചടി; കുറ്റക്കാരനെന്ന് കോടതി

തിരുവനന്തപുരം ∙ ഏറെ വിവാദമായ തൊണ്ടിമുതൽ കൃത്രിമം കേസിൽ എൽഡിഎഫ് നേതാവും എംഎൽഎയും മുൻ മന്ത്രിയുമായ ആന്റണി രാജു കുറ്റക്കാരനെന്ന് കോടതി വിധിച്ചു.

തിരുവനന്തപുരം നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (ഒന്ന്) ആണ് ആന്റണി രാജുവും കേസിലെ ഒന്നാം പ്രതിയായ കോടതി ക്ലർക്കായ കെ.എസ്. ജോസും കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.

കേസെടുത്തതിന് ഏകദേശം മൂന്ന് പതിറ്റാണ്ടുകൾക്കുശേഷവും, കുറ്റപത്രം സമർപ്പിച്ചതിന് 19 വർഷങ്ങൾക്കുശേഷവുമാണ് വിധി പുറത്തുവരുന്നത്.

1990 ഏപ്രിൽ 4ന് തിരുവനന്തപുരം വിമാനത്താവളത്തിൽ അടിവസ്ത്രത്തിൽ ഒളിപ്പിച്ച് ലഹരിമരുന്ന് കടത്തിയ ഓസ്‌ട്രേലിയൻ പൗരൻ ആൻഡ്രൂ സാൽവദോറിനെ രക്ഷപ്പെടുത്താൻ കോടതിയിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലിൽ കൃത്രിമം നടത്തിയെന്നതാണ് കേസ്.

സാൽവദോറിനെ തിരുവനന്തപുരം സെഷൻസ് കോടതി 10 വർഷം തടവിന് ശിക്ഷിച്ചിരുന്നുവെങ്കിലും, പിന്നീട് ഹൈക്കോടതി പ്രതിയെ വിട്ടയച്ചു.

ഈ വിട്ടയക്കലിൽ നിർണായകമായത് കോടതിയിൽ സൂക്ഷിച്ചിരുന്ന അടിവസ്ത്രത്തിന്റെ അളവിൽ ഉണ്ടായ വ്യത്യാസമായിരുന്നു.

തൊണ്ടിമുതൽ കേസ്; ആന്റണി രാജുവിനു വൻ തിരിച്ചടി; കുറ്റക്കാരനെന്ന് കോടതി

സാൽവദോറിന്റെ അഭിഭാഷകയുടെ ജൂനിയറായി പ്രവർത്തിച്ചിരുന്ന ആന്റണി രാജു, കോടതി ക്ലർക്കായ കെ.എസ്. ജോസിന്റെ സഹായത്തോടെ തൊണ്ടിമുതലായ അടിവസ്ത്രം പുറത്തെടുത്ത് വെട്ടി ചെറുതാക്കി വീണ്ടും കോടതിയിൽ തിരികെ വെച്ചുവെന്നാണ് പ്രോസിക്യൂഷന്റെ കേസ്.

തെളിവായി ഹാജരാക്കിയ അടിവസ്ത്രം പാകമാകാത്തതാണെന്ന വാദമാണ് ഹൈക്കോടതിയിൽ പ്രതിക്ക് അനുകൂലമായത്.

പിന്നീട് മറ്റൊരു കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലായ സാൽവദോർ സഹതടവുകാരനോട് തൊണ്ടിമുതൽ തിരിമറി നടന്ന വിവരം വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

ഇതിന്റെ അടിസ്ഥാനത്തിൽ 1994ൽ കേസ് രജിസ്റ്റർ ചെയ്തു. കോടതിയിൽ സൂക്ഷിച്ചിരുന്ന തെളിവിൽ കൃത്രിമം നടന്നുവെന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ പരാതിയെ തുടർന്നാണ് ആന്റണി രാജുവും കോടതി ജീവനക്കാരനായ ജോസും പ്രതികളായത്.

പൊലീസ് നടത്തിയ അന്വേഷണത്തിൽ കെ.എസ്. ജോസിനെ ഒന്നാം പ്രതിയാക്കിയും ആന്റണി രാജുവിനെ രണ്ടാം പ്രതിയാക്കിയും കുറ്റപത്രം സമർപ്പിച്ചു.

വിചാരണ അന്തിമഘട്ടത്തിലെത്തിയപ്പോൾ വഞ്ചനാക്കുറ്റം കൂടി ചുമത്തണമെന്ന് ആവശ്യപ്പെട്ട് മാധ്യമപ്രവർത്തകൻ അനിൽ ഇമ്മാനുവൽ ഹൈക്കോടതിയെ സമീപിച്ചു.

തുടർന്ന് ആ വകുപ്പ് കൂടി ഉൾപ്പെടുത്തിയാണ് വിചാരണ പൂർത്തിയാക്കിയത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആന്റണി രാജു സുപ്രീം കോടതിയെ സമീപിച്ചെങ്കിലും വിചാരണ തുടരാൻ കോടതി നിർദേശിക്കുകയായിരുന്നു.

കേസിൽ 29 സാക്ഷികളുണ്ടായിരുന്നുവെങ്കിലും 19 പേരുടെ മാത്രമാണ് മൊഴിയെടുത്തത്. സുപ്രീം കോടതിയുടെ നിർദേശത്തെ തുടർന്നാണ് ഒടുവിൽ വിധി പ്രസ്താവിച്ചത്.

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

പണി തുടങ്ങി: തമിഴ്‌നാട്ടിൽ മദ്യശാലകൾക്ക് പൂട്ടിടാൻ ഉത്തരവിട്ടു വിജയ് സർക്കാർ: വാഗ്ദാനം പാലിച്ച് മൂന്നാം ദിവസം തന്നെ കർശന നടപടി

തമിഴ്‌നാട്ടിൽ മദ്യശാലകൾക്ക് പൂട്ടിടാൻ ഉത്തരവിട്ടു വിജയ് സർക്കാർതമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന്...

പീഡനവും മതപരിവർത്തന ശ്രമവും; ടിസിഎസ് ഓഫീസിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്, റിപ്പോർട്ട് മുഖ്യമന്ത്രിക്ക്

പീഡനവും മതപരിവർത്തന ശ്രമവും; ടിസിഎസ് ഓഫീസിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്, റിപ്പോർട്ട്...

വിനോദയാത്ര കഴിഞ്ഞ് മടങ്ങവേ ദുരന്തം: ടയർ മാറ്റാൻ നിർത്തിയ കാറിൽ ലോറിയിടിച്ച് മലയാളി സഹോദരങ്ങൾ മരിച്ചു

ടയർ മാറ്റാൻ നിർത്തിയ കാറിൽ ലോറിയിടിച്ച് മലയാളി സഹോദരങ്ങൾ മരിച്ചു ബെംഗളൂരുവിൽ നിന്നും...

വിവാഹവിവരം മറച്ചുവെച്ച് പ്രണയം; ഒടുവിൽ യുവാവ് മുങ്ങി, പരാതിയുമായി ശ്രീലങ്കൻ സ്വദേശിനിയും ഭാര്യയും

വിവാഹവിവരം മറച്ചുവെച്ച് പ്രണയം; ഒടുവിൽ യുവാവ് മുങ്ങി വിവാഹിതനാണെന്ന വസ്തുത മറച്ചുവെച്ച്...

ചമ്പക്കര കനാലിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി: മൃതദേഹം ഒഴുകി വന്നത് വാട്ടർവേ അവന്യൂ ഭാഗത്തുനിന്നെന്ന് സൂചന

ചമ്പക്കര കനാലിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തിഎറണാകുളം ചമ്പക്കര കനാലിൽ ഇന്ന് പുലർച്ചെ...

Related Articles

Popular Categories

spot_imgspot_img