web analytics

സ്ത്രീ വേഷമണിഞ്ഞെത്തിയ അയൽവാസി; എത്തിയത് എസ് ഐ ആർ ഫോറം പൂരിപ്പിക്കാനെന്ന വ്യാജേന; തിരുനാവായയിൽ നടന്ന മോഷണം പോലീസ് 22 മണിക്കൂറിനുള്ളിൽ തെളിയിച്ചത് ഇങ്ങനെ:

തിരുനാവായയിൽ നടന്ന മോഷണം പോലീസ് തെളിയിച്ചത് ങ്ങനെ:

തിരുനാവായയിൽ സ്ത്രീവേഷം ധരിച്ചെത്തിവീട്ടമ്മയുടെ മൂന്നു പവൻ സ്വർണാഭരണങ്ങൾ കവർന്നയാളെ കൽപ്പകഞ്ചേരി സി ഐ സലീമിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി.

പൂളമംഗലം പാക്കച്ചിറ കരിങ്കപ്പാറ ഹംസ ഹാജിയുടെ ഭാര്യ നഫീസ (58) യുടെ ദേഹത്തണിഞ്ഞ സ്വർണാഭരണങ്ങളാണ് കവർന്നത്. അയൽവാസിയായ പുത്തൻപീടിയേക്കൽ ഷാക്കിർ (34) നെയാണ് പിടികൂടിയത്.

വെള്ളിയാഴ്ചജുമാ നമസ്കാരത്തിനു ഹംസ ഹാജി പള്ളിയിൽ പോയപ്പോൾ എസ് ഐ ആർ ഫോറം പൂരിപ്പിക്കാനെന്ന വ്യാജേന സ്ത്രീ വേഷത്തിലെത്തിവീട്ടിലെത്തി.

പൂരിപ്പിക്കാനാവശ്യമായ രേഖകൾ എടുക്കാൻ മുറിയിലേക്ക് പോയ സമയം പിറകിലെത്തി മുറി കുറ്റിയിട്ട ശേഷംവീട്ടമ്മയെ ബലമായി കീഴ്പ്പെടുത്തി ഉപദ്രവിക്കുകയും ആഭരണങ്ങൾ കവരുകയുമായിരുന്നു.

ശബ്ദത്തിൽ പുരുഷനാണ് വന്നതെന്നാണ് വീട്ടമ്മ പറഞ്ഞത്. പ്രതി വന്നു പോയപ്പോൾ മറന്നു വെച്ച ബുക്ക് നിർണായക തെളിവാകുകയും പ്രതിയിലേക്ക് പോലീസ് എത്തിച്ചേരുകയുമായിരുന്നു.

22 മണിക്കൂറിനുള്ളിൽ പ്രതിയെ പിടികൂടുകയും ചെയ്തു. പ്രതി വന്ന ദിവസം വീട്ടിൽ നഫീസ മാത്രമാണുണ്ടായിരുന്നത്.
ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർ ഹംസ ഹാജിയെ വിവരമറിയിക്കുകയായിരുന്നു.

അപ്പോഴേക്കും മോഷ്ടാവ് രക്ഷപ്പെട്ടിരുന്നു. കഴുത്തിനും കൈവിരലിനും പരിക്കു പറ്റിയ വീട്ടമ്മ പുത്തനത്താണിയിലെ സ്വകാര്യ ആസ്പത്രിയിൽ ചികിത്സ തേടിയിരുന്നു.

സ്ഥലത്ത് ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ എന്നിവർ വെള്ളിയാഴ്ച പരിശോധന നടത്തിയിരുന്നു. ശനിയാഴ്ച വൈകുന്നേരം 5.30 ഓടെ തെളിവെടുപ്പിനായി വീട്ടിലെത്തിച്ചു.

സ്വർണാ ഭരണങ്ങൾ പ്രതിയുടെ വീട്ടിൽ നിന്നും കണ്ടെത്തി. പ്രതിയെ ഞായറാഴ്ച കോടതിയിൽ ഹാജരാക്കും.

spot_imgspot_img
spot_imgspot_img

Latest news

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

പാലക്കാട്ട് പണവിതരണ വിവാദം: ‘കൈയിലുണ്ടായിരുന്നത് പെൻഷൻ പണം’, കോൺഗ്രസ് ആരോപണം തള്ളി വയോധിക!

പാലക്കാട്ട് പണവിതരണ വിവാദം: 'കൈയിലുണ്ടായിരുന്നത് പെൻഷൻ പണം', കോൺഗ്രസ് ആരോപണം തള്ളി...

ഇറാനുമായുള്ള യുദ്ധത്തിൽ അയവ്; രണ്ടാഴ്ചത്തെ വെടിനിർത്തൽ നിർദേശവുമായി ഡോണൾഡ് ട്രംപ്

ഇറാനുമായുള്ള യുദ്ധത്തിൽ അയവ്; രണ്ടാഴ്ചത്തെ വെടിനിർത്തൽ നിർദേശവുമായി ഡോണൾഡ് ട്രംപ് വാഷിങ്ടൺ: ഡോണൾഡ് ട്രംപ്...

Other news

ശ്രുതിയുടെ അപേക്ഷ സർക്കാർ തള്ളി: വയനാട് ദുരന്തബാധിതയ്ക്ക് ടൗൺഷിപ്പിൽ വീടില്ല

തിരുവനന്തപുരം: ഉരുൾപൊട്ടൽ പ്രളയത്തിൽ ഉറ്റവരും ഉടയവരും ഒരു നിമിഷം കൊണ്ട് ഇല്ലാതായ...

ധനലാഭം, സന്തോഷം, കുടുംബസംഗമം; ഇന്നത്തെ നക്ഷത്രഫലം

ധനലാഭം, സന്തോഷം, കുടുംബസംഗമം; ഇന്നത്തെ നക്ഷത്രഫലം ഇന്നത്തെ നക്ഷത്രഫലം: ദിവസത്തിന്റെ ആദ്യപകുതിയും അവസാനപകുതിയും തമ്മിൽ...

‘സഭക്ക് വേണ്ടെങ്കിൽ സഭയേയും വേണ്ടെന്ന് വയ്‌ക്കേണ്ടി വരും, ചിലർക്കായി വിടുപണി ചെയ്യുന്നവർ സഭയിലുണ്ട്’; ആഞ്ഞടിച്ച് ഷോൺ ജോർജ്

കോട്ടയം: സഭയുടെയും ദീപിക പത്രത്തിന്റെയും നിലപാടുകൾക്കെതിരെ ശക്തമായ വിമർശനവുമായി ബിജെപി സംസ്ഥാന...

കാശ് കൊടുത്താൽ ലിച്ചിയെ കാണാം! സബ്സ്ക്രിപ്ഷനുമായി അന്ന രാജൻ

കാശ് കൊടുത്താൽ ലിച്ചിയെ കാണാം! സബ്സ്ക്രിപ്ഷനുമായി അന്ന രാജൻ സോഷ്യൽ മീഡിയയിൽ താരങ്ങളുടെ...

ചിക്കമംഗളൂരുവിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ചിക്കമംഗളൂരുവിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി ബെംഗളൂരു: കർണാടകയിലെ ചിക്കമംഗളൂരുവിൽ കാണാതായ പാലക്കാട്...

Related Articles

Popular Categories

spot_imgspot_img