web analytics

14 കിലോ സ്വർണം നടി രന്യ റാവു ശരീരത്തിൽ ഒളിപ്പിച്ചു കടത്തിയത് ഇങ്ങിനെ:

ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവള ത്തിൽ 14.2 കിലോഗ്രാം സ്വർണ വുമായി അറസ്റ്റിലായ കന്നഡ നടി രന്യ റാവു (31) ഒരു വർഷ ത്തിനിടെ സ്വർണക്കടത്തിനായി 30 തവണ ദുബായ് യാത്ര നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി. ഓരോ യാത്രയിലും സ്വർണത്തിന്റെ അളവനുസരി ച്ച് 13 ലക്ഷം രൂപവരെ കമ്മിഷൻ പറ്റിയിരുന്നതായും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസിന്റെ (ഡി.ആർ.ഐ.) അന്വേഷണ ത്തിൽ കണ്ടെത്തി.

കർണാടക പോലീസ് ഹൗസിങ് കോർപ്പറേഷൻ ഡി.ജി.പി. രാ മചന്ദ്രറാവുവിന്റെ വളർത്തുമകളായ രന്യ അദ്ദേഹത്തിന്റെ പേരുപറഞ്ഞ് ഗ്രീൻ ചാനൽ വഴിയായിരുന്നു സുരക്ഷാപരിശോധന ഇല്ലാ തെ വിമാനത്താവളത്തിൽനിന്ന് പുറത്തു കടന്നിരുന്നത്.

സ്വർണം കടത്താൻ രൂപമാറ്റം വരുത്തിയ ജാക്കറ്റുകളും ബെൽറ്റുകളും നടി ഉപയോഗിച്ചിരുന്നതായി കണ്ടെത്തി. അതിനിടെ, രന്യ റാവുവിൻ്റെ ഭർത്താവും ആർക്കിടെക്ടുമായ ജതിൻ ഹുക്കേരിയെയും പോലീസ് നിരീക്ഷിച്ചുവരികയാണ്.

രന്യയൊപ്പം ജതിനും പലതവണ ദുബായിൽ പോയിരുന്നെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. നാലുമാസം മുൻപായി രുന്നു ഇരുവരുടെയും വിവാഹം. സ്വർ ണക്കടത്ത് കേസിലെ ഒരു കണ്ണിമാത്രമാണ് രന്യ യെന്നാണ് ഡി.ആർ.ഐ. സം ശയിക്കുന്നത്.

വളർത്തച്ഛനായ ഡി.ജി.പി. രാമചന്ദ്ര റാവു ഉൾ പ്പെടെയുള്ള പോലീസ് ഉദ്യോഗ സ്ഥർക്കും രാഷ്ട്രീയ നേതാക്കൾ ക്കും സ്വർണക്കടത്തിൽ പങ്കുണ്ടോയെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.

അതിനിടെ, ജുഡീഷ്യൽ കസ്റ്റ ഡിയിലുള്ള രന്യയുടെ ജാമ്യാപേ ക്ഷ സാമ്പത്തിക കുറ്റകൃത്യങ്ങൾ ക്കായുള്ള കോടതി വിധി പറയാൻ മാറ്റി. വെള്ളിയാഴ്ച വിധിയുണ്ടായേ ക്കും. ദേശസുരക്ഷയുമായി ബന്ധ പ്പെട്ട ആശങ്കയുള്ളതിനാൽ വി ശദമായി ചോദ്യം ചെയ്യാൻ ഡി .ആർ.ഐ. മൂന്നുദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടെങ്കിലും പ്രതിഭാഗം എതിർത്തു.

തിങ്കളാഴ്ച ദുബായിൽനിന്ന് ബെം ഗളൂരുവിൽ വിമാനമിറങ്ങിയപ്പോഴാണ് സ്വർണവുമായി രന്യ പിടിയിലായത്. ഇതിനുപിന്നാലെ അപ്പാർട്ട്മെന്റിൽ നടത്തിയ പരിശോധനയിൽ 2.06 കോടി രൂപയുടെ സ്വർണാഭരണങ്ങളും 2.67 കോടി രൂപയും പിടിച്ചെടുത്തിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും വൻ ചികിത്സപ്പിഴവ്! പരിക്കേറ്റ കാലിൽ മരക്കഷണം വെച്ച് തുന്നിക്കെട്ടി

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും വൻ ചികിത്സപ്പിഴവ്! പരിക്കേറ്റ കാലിൽ മരക്കഷണം...

ഹർഷിനയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ സ്ഥിരം ജോലി! “ഇത് സമരത്തിന് ലഭിച്ച നീതി, പരിഹസിച്ചവർക്കുള്ള മറുപടി”

ഹർഷിനയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ സ്ഥിരം ജോലി! “ഇത് സമരത്തിന് ലഭിച്ച...

​‘റെഡ് ആർമി’ പേജും വ്യാജ പ്രൊഫൈലുകളും കുടുങ്ങും! സ്ക്രീൻഷോട്ടുകൾ സഹിതം പരാതി നൽകി കോൺഗ്രസ് നേതാവ്

​‘റെഡ് ആർമി’ പേജും വ്യാജ പ്രൊഫൈലുകളും കുടുങ്ങും! സ്ക്രീൻഷോട്ടുകൾ സഹിതം പരാതി നൽകി...

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; തെക്കൻ ഇറാനിൽ ശക്തമായ സ്ഫോടനങ്ങൾ! ഹോർമുസ് കടലിടുക്കിന് സമീപം അതീവ ജാഗ്രത

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; തെക്കൻ ഇറാനിൽ ശക്തമായ സ്ഫോടനങ്ങൾ! ഹോർമുസ് കടലിടുക്കിന്...

Related Articles

Popular Categories

spot_imgspot_img