web analytics

ന്യൂസ് 4 മീഡിയക്ക് ഇത് അഭിമാന നിമിഷം; പ്രധാനമന്ത്രിയെ വരവേറ്റ് ചീഫ്എഡിറ്റർ എബിൻ ഷാജി കണ്ണിക്കാട്ട്

തിരുവനന്തപുരം: തിരുവനന്തപുരത്തെത്തിയ പ്രധാനമന്ത്രിയെ വരവേറ്റ് ന്യൂസ് 4 മീഡിയ. രാജ്യത്തിന്റെ തന്നെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം കമ്മിഷൻ ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാനുള്ള സംഘത്തിനൊപ്പം ന്യൂസ് 4 മീഡിയ ചീഫ് എഡിറ്റർ എബിൻ ഷാജി കണ്ണിക്കാട്ടിനും ക്ഷണം ലഭിച്ചിരുന്നു.

അതേസമയം പ്രൗഢഗംഭീരമായ ചടങ്ങിലാണ് പ്രധാനമന്ത്രി വിഴിഞ്ഞം പദ്ധതി കമ്മീഷൻ ചെയ്‌തത്. മലയാളത്തിലാണ് പ്രധാനമന്ത്രി സംസാരിച്ചത്. വിഴിഞ്ഞം പദ്ധതിയുടെ നേട്ടങ്ങളും സാധ്യതകളും ഉയർത്തിക്കാട്ടിയാണ് പ്രധാനമന്ത്രി ചടങ്ങിൽ സംസാരിച്ചത്.

രാജ്യത്തിന്റെ പണം ഇനി പുറത്തേക്ക് പോകില്ലെന്നും രാജ്യത്തിന്റെ പണം രാജ്യത്തിനാണെന്നും ഉദ്ഘാടന ചടങ്ങിനിടെ പ്രധാനമന്ത്രി പറഞ്ഞു. ഈ പദ്ധതിയിലൂടെ കേരളത്തിനും രാജ്യത്തിനും പുതിയ സാമ്പത്തിക സ്ഥിരതയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

വിഴിഞ്ഞം തുറമുഖം താൻ കണ്ടുവെന്നും ഇത്രയും വലിയ തുറമുഖം ഗൗതം അദാനി കേരളത്തിൽ നിർമിച്ചതിന് ഗുജറാത്തുകാർ അദ്ദേഹത്തോട് പിണങ്ങുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗത്തിനിടെ പറഞ്ഞു.

രാവിലെ ഹെലികോപ്റ്റർ മാർഗമാണ് പ്രധാനമന്ത്രി തുറമുഖത്ത് എത്തിയത്. തുടർന്ന് പദ്ധതി പ്രദേശം നടന്നുകണ്ട ശേഷമാണ് അ​ദ്ദേഹം വേദിയിലേക്ക് എത്തിയത്. ചടങ്ങിൽ ഗൗതം അദാനി നേരിട്ടെത്തി പ്രധാനമന്ത്രിയെ പൊന്നാടയണിയിച്ചു.

തുറമുഖ വകുപ്പ് മന്ത്രി വിഎൻ വാസവൻ ആണ് പരിപാടിക്ക് സ്വാഗതം ആശംസിച്ച് സംസാരിച്ചത്. ഇടതുപക്ഷ സർക്കാരിൻ്റെ നേട്ടമാണ് വിഴിഞ്ഞം കമ്മീഷനിങ് എന്നാണ് മന്ത്രി പറഞ്ഞത്.

മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ രാജേന്ദ്ര ആർലേക്കർ, കേന്ദ്ര തുറമുഖവകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, മന്ത്രി വി.എൻ. വാസവൻ, ശശി തരൂർ എംപി, മന്ത്രിമാർ ഉദ്യോ​ഗസ്ഥർ എന്നിവരുടെ സാനിധ്യത്തിലാണ് ഹൊറൈസൺ ​ഗ്രൂപ്പ് മാനേജിം​ഗ് ഡയറക്ടറും ന്യൂസ്4മീഡിയ ചീഫ് എഡിറ്ററുമായ എബിൻ ഷാജി കണ്ണിക്കാട്ട് പ്രധാനമന്ത്രിയെ സ്വീകരിക്കാൻ എത്തിയത്.

കെ.ജെ ജോസഫ് ആൻ്റ് കമ്പനി, ഹോറൈസൺ മോട്ടോഴ്സ് ഇൻഡ്യാ പ്രൈവറ്റ് ലിമിറ്റഡ്, കണ്ണിക്കാട്ട് ട്രേഡ് ലിങ്ക്സ്, ലൂസൈൻ അ​ഗ്രോടെക് ഇൻഡ്യാ പ്രൈവറ്റ് ലിമിറ്റഡ്,ഹൊറൈസൺ ക്രഷേഴ്സ് ഇൻഡ്യാ പ്രവറ്റ് ലിമിറ്റഡ്, ഹൊറൈസൺ ഹബ് മോട്ടോഴ്സ് ഓട്ടോകെയർ എൽ.എൽ.സി ദുബൈ, ന്യൂസ്4മീഡിയ, ഹൊറൈസൺ ഇൻഷൂറൻസ്, ഹൊറൈസൺ ഡിജിറ്റൽസ്, ഹെറിറ്റേജ് ലൂംസ് തുടങ്ങിയവയാണ് ഹൊറൈസൺ ​ഗ്രൂപ്പിന് കീഴിലുള്ള സ്ഥാപനങ്ങൾ.

spot_imgspot_img
spot_imgspot_img

Latest news

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

Other news

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും വൻ ചികിത്സപ്പിഴവ്! പരിക്കേറ്റ കാലിൽ മരക്കഷണം വെച്ച് തുന്നിക്കെട്ടി

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും വൻ ചികിത്സപ്പിഴവ്! പരിക്കേറ്റ കാലിൽ മരക്കഷണം...

ഹർഷിനയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ സ്ഥിരം ജോലി! “ഇത് സമരത്തിന് ലഭിച്ച നീതി, പരിഹസിച്ചവർക്കുള്ള മറുപടി”

ഹർഷിനയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ സ്ഥിരം ജോലി! “ഇത് സമരത്തിന് ലഭിച്ച...

കോലഞ്ചേരിയിൽ വെള്ളം കോരുന്നതിനിടെ 30 അടി താഴ്ചയുള്ള കിണറ്റിലേക്ക് കാൽവഴുതി വീണ് വീട്ടമ്മ; പിന്നാലെ ഇറങ്ങി ജീവൻ കാത്ത് ഭർത്താവ്

കോലഞ്ചേരിയിൽ വെള്ളം കോരുന്നതിനിടെ 30 അടി താഴ്ചയുള്ള കിണറ്റിലേക്ക് കാൽവഴുതി വീണ് വീട്ടമ്മ; പിന്നാലെ...

Related Articles

Popular Categories

spot_imgspot_img