web analytics

വിഷുക്കണി വിളക്കിൽ നിന്ന് തീപടർന്നു; വീട് ഭാഗീകമായി കത്തിനശിച്ചു!

വിഷുക്കണി വിളക്കിൽ നിന്ന് തീപടർന്നു; വീട് ഭാഗീകമായി കത്തിനശിച്ചു!

Thiruvananthapuram: നഗരത്തിൽ വീട്ടിൽ തീപിടിത്തം. കുടപ്പനക്കുന്ന് തുമ്പിക്കോണം ലൈൻ സ്വദേശിനി ഗീതയുടെ വീട്ടിലാണ് ഇന്ന് പുലർച്ചെ അപകടം ഉണ്ടായത്.

വിഷുക്കണി വെച്ച നിലവിളക്കിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക വിവരം. കണി കാണാനായി പുലർച്ചെ എഴുന്നേറ്റ വീട്ടുകാർ വിളക്കുകൾ കൊളുത്തിയ ശേഷം വീണ്ടും കിടന്നുറങ്ങുകയായിരുന്നു. തുടർന്ന് വിളക്കിൽ നിന്ന് തീ പടർന്ന് വീടിന്റെ ഹാളിലും ഉപകരണങ്ങളിലും വ്യാപിച്ചു.

വീട്ടുകാരുടെ കരച്ചിലും ബഹളവും കേട്ട് എത്തിയ നാട്ടുകാർ ജനാല വഴി വെള്ളം ഒഴിച്ച് തീ നിയന്ത്രിക്കാൻ ശ്രമിച്ചു. പിന്നാലെ വിവരം അറിഞ്ഞ് അഗ്‌നിരക്ഷാസേന എത്തി തീ പൂർണമായി അണച്ചു.

പുക ശ്വസിച്ചതിനെ തുടർന്ന് ശ്വാസതടസ്സവും മറ്റ് ശാരീരിക ബുദ്ധിമുട്ടുകളും ഉണ്ടായ കുടുംബാംഗങ്ങളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

English Summary

A house caught fire in Thiruvananthapuram early morning after flames spread from a Vishu Kani lamp. The incident occurred at a residence in Kudappanakunnu.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img