web analytics

ഒരാളും രക്ഷപെടാൻ സാധ്യതയില്ല; യാത്രയ്‌ക്കിടെ വിമാനം പ്രവർത്തനം നിലച്ചു; തകർന്നു വീണത് വൊയേപാസ് എയർലൈൻസ് വിമാനം

സാവോ പോളോ: ബ്രസീലിൽ തകർന്ന വിമാനത്തിൽ ഉണ്ടായിരുന്നത് 62 യാത്രക്കാർ. സംഭവത്തിൽ ആരും രക്ഷപെടാൻ സാദ്ധ്യതയില്ലെന്നാണ് പ്രാദേശിക മാദ്ധ്യമങ്ങൾ പുറത്തുവിടുന്ന വിവരം. സാവോ പോളോയിലായിരുന്നു സംഭവം.There were 62 passengers on the plane that crashed in Brazil

സാവോ പോളോ ആസ്ഥാനമായുളള വൊയേപാസ് എയർലൈൻസ് വിമാനമാണ് തകർന്നു വീണത്. 58 യാത്രക്കാരും നാല് ജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.

യാത്രയ്‌ക്കിടെ വിമാനം പ്രവർത്തനം നിലച്ച രീതിയിൽ നേരെ ലംബമായി താഴേക്ക് പതിക്കുകയായിരുന്നു. ആരും രക്ഷപെടാൻ സാധ്യതയില്ലെന്ന് പ്രാദേശിക അധികൃതരും സ്ഥിരീകരിക്കുന്നുണ്ട്.

അപകടത്തിന് ഇരയായവരുടെ കുടുംബങ്ങളോടൊപ്പം ചേർന്നുനിൽക്കുകയാണെന്ന് ബ്രസീലിയൻ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ വ്യക്തമാക്കി.

സാവോ പോളോയിൽ വിൻഹെദോ നഗരത്തിന് സമീപം വലിനോസിലാണ് വിമാനം തകർന്നുവീണത്. തെക്കൻ ബ്രസീലിയൻ സംസ്ഥാനത്തെ കാസ്‌കാവലിൽ നിന്നും പറന്നുയർന്ന വിമാനമാണ് അപകടത്തിൽപെട്ടത്.”

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img