എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിയായി റിമാൻഡിൽ തുടരുന്ന മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യക്ക് എതിരെ സിപിഎം സംഘടനാ organizational action നടപടിയില്ല. ദിവ്യക്ക് എതിരെ നടപടി ആവശ്യമില്ലെന്ന നിലപാടാണ് കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് യോഗം എടുത്തത്. ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷ സ്ഥാനത്ത് നിന്നും നീക്കിയിട്ടുണ്ട്. തൽക്കാലം ഈ നടപടി മതി എന്ന തീരുമാനമാണ് യോഗത്തിൽ വന്നത്.
ഇതോടെ ദിവ്യ സിപിഎം ജില്ലാ കമ്മിറ്റി അംഗമായി തുടരുമെന്ന് വ്യക്തമായി. എഡിഎമ്മിന്റെ മരണത്തിൽ പ്രതിയായതോടെ ദിവ്യക്ക് എതിരെ നടപടി വരുമെന്ന് സൂചനയുണ്ടായിരുന്നു. അസാധാരണ സാഹചര്യത്തിൽ അസാധാരണ നടപടി ദിവ്യക്ക് എതിരെ വരുമെന്ന് സിപിഎം കേന്ദ്രങ്ങളിൽ നിന്ന് തന്നെ സൂചന വന്നിരുന്നു. എന്നാൽ നടപടി വേണ്ടെന്നാണ് യോഗത്തിൽ തീരുമാനം വന്നത്.
അതേസമയം ദിവ്യയുടെ റിമാൻഡ് റിപ്പോർട്ട് പുറത്തുവന്നു. ദിവ്യക്ക് എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തിൽ പങ്കെടുക്കാൻ ക്ഷണം ഉണ്ടായിരുന്നില്ലെന്നും കരുതിക്കൂട്ടിയാണ് ദിവ്യ യോഗത്തിന് എത്തിയതെന്നും റിമാൻഡ് റിപ്പോർട്ട്. നടത്തിയത് ഗുരുതരമായ കുറ്റകൃത്യമാണ് നടത്തിയത്. എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തിന്റെ തന്റെ പ്രസംഗം ചിത്രീകരിക്കാൻ ഏർപ്പാട് ആക്കിയതും ദിവ്യതന്നെ എന്ന് റിമാൻഡ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
അന്വേഷണത്തോട് സഹകരിക്കാതെയാണ് ഒളിവിൽ പോയത്. ദിവ്യയുടെ പ്രസംഗം സോഷ്യൽ മീഡിയയിൽ ദിവ്യ പ്രചരിപ്പിച്ചു. ഇത് എഡിഎമ്മിന് ആഘാതമുണ്ടാക്കി. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചത്. പ്രോസിക്യൂഷൻ കോടതിയിൽ എടുത്തതിനേക്കാൾ കർശനമായ കുറ്റപ്പെടുത്തലാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്.