web analytics

ഉഷാറായി ചക്ക വിപണി; ഇത്തവണ താരം കുഞ്ഞൻ ചക്കയാണ്: മൂപ്പെത്തുംമുൻപുള്ള ചക്കയ്ക്ക് പൊന്നുംവില വരാനുള്ള കാരണം ഇതാണ്….

സംസ്ഥാനത്ത് ചക്ക സീസൺ ആരംഭിച്ചതോടെ ഉത്തരേന്ത്യൻ ചക്ക വിപണിയും ഉഷാറായി. അച്ചാറുകൾക്കും , ബേബി ഫുഡ് , മസാല ചേർത്ത വെജിറ്റേറിയൻ ഫാസ്റ്റ് ഫുഡ് തുടങ്ങിയ ഉത്പന്നങ്ങൾക്കായാണ് കേരളത്തിലെ ചക്ക അതിർത്തി കടക്കുന്നത്. There is a huge demand for pre-ripe jackfruit.

തമിഴ്‌നാട്ടിലും വടക്കൻ സംസ്ഥാനങ്ങളിലുമാണ് ചക്ക ഉപയോഗിച്ച് ഉപോത്പന്നങ്ങൾ നിർമിക്കുന്നത്. അച്ചാർ കമ്പനികൾക്ക് ഒന്നരയ്ക്കും മൂന്നരയ്ക്കും ഇടയിൽ തൂക്കമുള്ള ചക്കയാണ് ആവശ്യം. സസ്യാഹാരം മാംസ രുചിയിൽ തയാറാക്കുന്ന വീഗൻ വിപണി സജീവമായതും ചക്കയ്ക്ക് ആവശ്യക്കാർ ഏറാൻ കാരണമായിട്ടുണ്ട്.

ചക്കയുടെ കൂഞ്ഞി, മടൽ എന്നിവ സംസ്‌കരിച്ചാണ് മീനിന്റെയും ഇറച്ചിയുടേയും രുചിയുള്ള ഭക്ഷണം തയാറാക്കുന്നത്.
ഒരു കിലോ ചക്കയ്ക്ക് 30 മുതൽ 50 വരെയാണ് വില. വില്ലറവിപണിയിൽ 70 രൂപവരെയും ലഭിക്കും. സീസണൽ അല്ലാതെ കായ്ക്കുന്ന പ്ലാവിൻ തൈകൾ കൃഷി ചെയ്തു തുടങ്ങിയതാണ് കേരളത്തിൽ സ്ഥിരമായി ചക്കയ്ക്ക് വിപണി ഉണ്ടാവാൻ കാരണം. മറ്റു സംസ്ഥാനങ്ങളിൽ പ്ലാവ് വളരുന്നുണ്ടെങ്കിലും കേരളത്തിലെ ചക്കയ്ക്കാണ് ഗുണമേന്മ കൂടുതൽ. ഇതിനാൽ തന്നെ സംസ്ഥാനത്തെ ചക്കവിപണി വരും വർഷങ്ങളിൽ കൂടുതൽ നേട്ടം കൈവരിക്കാനാണ് സാധ്യത.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img