web analytics

മഞ്ഞൾ കയറ്റുമതിയിലൂടെ ഈ സംസ്ഥാനങ്ങളിൽ കർഷകർ നേടിയത് 207.45 മില്യൺ യു.എസ്. ഡോളർ…!

അഞ്ചു വർഷത്തിന് ശേഷം ഒരു ബില്യൺ ഡോളറിൽ കയറ്റുമതി എത്തിക്കാനാണ് നീക്കം

അഞ്ചു വർഷത്തിനുള്ളിൽ രാജ്യത്തെ മഞ്ഞൾ ഉത്പാദനം ഇരട്ടിയാക്കാൻ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ മഞ്ഞൾ ബോർഡ് രൂപവത്കരിച്ച വേളയിൽ കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ്‌ഗോയലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. മഞ്ഞൾ കൃഷി വ്യാപകമാക്കുന്നതിനായി ഗവേഷണങ്ങളും വികസന പ്രവർത്തനങ്ങളും പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. Farmers in these states earned 207.45 million US dollars through turmeric exports.

നിലവിൽ ആഗോള തലത്തിൽ ഉത്പാദിപ്പിക്കുന്ന മഞ്ഞളിന്റെ 70 ശതമാനവും രാജ്യത്താണ് ഉത്പാദിപ്പിക്കുന്നത്. ഏറ്റവും അധികം മഞ്ഞൾ കയറ്റുമതി ചെയ്യുന്നതും ഇന്ത്യയാണ്. 11.63 ലക്ഷം ടൺ മഞ്ഞളാണ് പോയ വർഷം രാജ്യത്ത് ഉത്പാദിപ്പിച്ചത്. ഇത് 20 ലക്ഷം ടൺ മഞ്ഞളാക്കി ഉയർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. നിലവിൽ 30 ഇനം മഞ്ഞളുകൾ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ കൃഷി ചെയ്യുന്നുണ്ട്.

കർണാടക, തെലങ്കാന, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നിവിടങ്ങളിലാണ് ഏറ്റവും അധികം മഞ്ഞൾ കൃഷി ചെയ്യുന്നത്. നിലവിൽ മഞ്ഞളിന്റെ ആഗോള വിപണിയുടെ 62 % ആണ് ഇന്ത്യയ്ക്കുള്ളത്. പോയ വർഷം 207.45 മില്യൺ ഡോളറിന്റെ മഞ്ഞളും മഞ്ഞൾ ഉത്പന്നങ്ങളുമാണ് ഇന്ത്യയിൽ നിന്നും കയറ്റുമതി ചെയ്തത്.

യു.എ.ഇ, .യു.എസ്.എ. ബംഗ്ലാദേശ് എന്നിവിടങ്ങളിലേക്കാണ് കയറ്റുമതിയുടെ വലിയ ഭാഗവും. അഞ്ചു വർഷത്തിന് ശേഷം ഒരു ബില്യൺ ഡോളറിൽ കയറ്റുമതി എത്തിക്കാനാണ് നീക്കം. 3.24 ലക്ഷം ഹെക്ടർ സ്ഥലത്താണ് നിലവിൽ മഞ്ഞൾ കൃഷിയുള്ളത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img