തെന്മല മ്യൂസിക്കൽ ഫൗണ്ടൻ ഉടൻ തുറന്നുനൽകും
തെന്മല : തെന്മലയിലെത്തുന്ന സഞ്ചാരികളുടെ മനസ്സും ശരീരവും ഒരുപോലെ കുളിർപ്പിക്കാൻ ഇക്കോടൂറിസത്തിൻെറ പ്രധാന ആകർഷണമായിരുന്നു മ്യൂസിക്കൽ ഡാൻസിങ് ഫൗണ്ടൻ(സംഗീതജലനൃത്തധാര) വീണ്ടും പ്രവർത്തനമാരംഭിക്കുന്നു.
ആധുനിക സാങ്കേതികതികവിൽ തട്ടുപൊളിപ്പൻ പാട്ടിനൊപ്പം നൃത്തമാടുന്ന ജലധാരയും അതിനൊപ്പം വിവിധവർണ്ണങ്ങളും മിന്നിമറയുമ്പോൾ ഗാലറിയിലിരുന്ന് കാണുന്ന സഞ്ചാരികളുടെ മനസ്സും ആഹ്ലാദംകൊണ്ട് തിരതല്ലും.
വീരമല കുന്നിലും മട്ടലായി കുന്നിലും ഡ്രോൺ സർവേ
25 വർഷത്തോളം പഴക്കമുള്ള തെന്മലയിലെ മ്യൂസിക്കൽ ഫൗണ്ടൻ പൂർണമായുള്ള അറ്റകുറ്റപ്പണിയുടെ ഭാഗമായി കഴിഞ്ഞവർഷം പ്രവർത്തനം താത്ക്കാലികമായി നിർത്തിവെച്ചത്.
1.82 കോടി മുടക്കുള്ള നവീകരണം കഴിഞ്ഞ ആഴ്ചയുടെ പൂർത്തിയായിട്ടുണ്ട്. ബുധനാഴ്ചമുതൽ അത്യാധുനിക സാങ്കേതികവിദ്യയോടെ പ്രവർത്തനമാരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞദിവസം പിഎസ് സുപാൽ എംഎൽഎ,തെന്മല ഇക്കോടൂറിസം ചീഫ് എക്സിക്യൂട്ടിവ് ശ്രീധന്യസുരേഷ് ഐഎഎസ് ഉൾപ്പടെയുള്ളവരുടെ മേൽനോട്ടത്തിൽ നടത്തിയ അന്തിമ ട്രയൽ റണ്ണും വിജയകരമായിരുന്നു.
ഉടൻതന്നെ ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്‌ഘാടനം ചെയ്യുമെന്നാണ് പ്രതീക്ഷ. വൈകിട്ട് ഏഴുമുതൽ 25 മിനിറ്റ് ദൈർഘ്യമുള്ള ഫൗണ്ടനിൽ പുതുമയാർന്ന പാട്ടുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
ലേസർവീഡിയോവാൾ,അക്വാസ്ക്രീൻവഴി വീഡിയോപ്രൊജക്ഷൻ,ചീറ്റിത്തെറിക്കുന്ന വെള്ളത്തിൽ വീഡിയോ പ്രദർശിപ്പിക്കാൻകഴിയുന്ന തരത്തിലുള്ള വാർട്ടർ കർട്ടൻ മുതലായവ പുതിയ ആകർഷണമാണ്.
കൂടുതൽ സഞ്ചാരികൾക്ക് ഇരിക്കാൻ കഴിയുന്നതരത്തിൽ ഗ്യാലറി നവീകരിച്ചിട്ടുണ്ട്.ഫൗണ്ടൻെറകവാടം കൂടുതൽ ആകർഷണമാക്കുകയും കവാടത്തിൻെറ ഭിത്തികൾ കല്ലുകൾപാകി വാട്ടർകർട്ടൻരൂപത്തിൽ വെള്ളമൊഴുക്കി വർണ്ണബൾബുകൾ തെളിയിച്ചുള്ളതും പുതുമയാണ്.
കഴിഞ്ഞ സെപ്റ്റംബറിൽ ആദ്യഘട്ട ട്രയൽറൺ നോക്കിയിരുന്നു. പിന്നീട് കൂടുതൽ കാര്യങ്ങൾ ഉൾപ്പെടുത്തിയാണ് കഴിഞ്ഞദിവസം അന്തിമട്രയൽ റൺ നടത്തിയത്.
മ്യൂസിക്കൽ ഫൗണ്ടൻ വരുന്നതോടെ കേരളത്തിൽനിന്നും തമിഴ്നാട്ടിൽനിന്നുമായി തെന്മലയിലേക്കെത്തുന്ന സഞ്ചാരികളുടെയെണ്ണത്തിൽ വർദ്ധനവുണ്ടാകും.
പമ്പിലെ ശുചിമുറികൾ പൊതു ജനങ്ങൾക്കല്ല
സ്വകാര്യ പെട്രോൾ പമ്പിലെ ശുചിമുറികൾ പൊതു ജനങ്ങൾക്ക് ഉപയോഗിക്കാൻ ആകില്ലെന്ന് കേരള ഹൈക്കോടതി. പെട്രോൾ പമ്പിലെ ശുചിമുറികൾ പൊതു സംവിധാനമായി കാണാനാകില്ലെന്ന് കോടതി അറിയിച്ചു.
ഇത് പമ്പിലെത്തുന്ന ഉപഭോക്താക്കൾക്കുള്ളതാണെന്നും ജസ്റ്റിസ് സിഎസ് ഡയസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. പെട്രോളിയം ട്രേഡേഴ്‌സ് ആൻഡ് ലീഗൽ സർവ്വീസ് സൊസൈറ്റിയുടെ ഹർജിയിലാണ് നടപടി…Read More
ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത് അമ്മ!
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടു വയസ്സുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ വീണ്ടുമൊരു ട്വിസ്റ്റ്. പ്രതിയായ കുട്ടിയുടെ അമ്മാവനിൽ നിന്നും നിർണായക മൊഴി പുറത്തുവന്നു.
കുട്ടിയെ കൊന്നത് താൻ അല്ല, ദേവേന്ദുവിന്റെ അമ്മ ശ്രീതുവാണ് കൊലപാതകത്തിനു പിന്നിലെന്നാണ് ഹരികുമാർ മൊഴി നൽകിയത്. ഹരികുമാറിനെ പ്രതിയാക്കി കുറ്റപത്രം സമർപിക്കാൻ പൊലീസ് തയാറാകുന്നതിനിടെയാണ് ഇത്തരത്തിൽ മൊഴി പുറത്തുവന്നത്…Read More
ധൈര്യമായി യുപിഎസ് തെരഞ്ഞെടുക്കാം
ന്യൂഡൽഹി: ഏകീകൃത പെൻഷൻപദ്ധതി (യുപിഎസ്) തിരഞ്ഞെടുത്ത കേന്ദ്രജീവനക്കാർക്ക് ഇനി പഴയ പെൻഷൻപദ്ധതി (ഒപിഎസ്) പ്രകാരമുള്ള ഗ്രാറ്റ്വിറ്റി ആനുകൂല്യം ലഭിക്കുമെന്ന് കേന്ദ്രം.
യുപിഎസ് തിരഞ്ഞെടുത്തവർ വിരമിക്കുമ്പോഴും സർവീസിലിരിക്കേ മരിച്ചാലും ഒപിഎസ് അനുസരിച്ചുള്ള ഗ്രാറ്റ്വിറ്റി ലഭ്യമാക്കുമെന്ന് വ്യക്തമാക്കി കേന്ദ്ര പഴ്‌സണൽ മന്ത്രാലയത്തിനുകീഴിലെ പെൻഷൻ വകുപ്പ് ഇന്നലെ ഉത്തരവിറക്കി.
ഡിസെബിലിറ്റികൊണ്ടൊ അയോഗ്യതകൊണ്ടോ ജോലിനഷ്ടമായവർക്കും ഒപിഎസ് പ്രകാരമുള്ള ഗ്ര്വാറ്റിറ്റിക്ക് അർഹതയുണ്ടാകും…Read More
Summary:
The musical dancing fountain, a major attraction of eco-tourism at Thenmala, has resumed operations.