web analytics

ധൈര്യമായി യുപിഎസ് തെരഞ്ഞെടുക്കാം

ധൈര്യമായി യുപിഎസ് തെരഞ്ഞെടുക്കാം

ന്യൂഡൽഹി: ഏകീകൃത പെൻഷൻപദ്ധതി (യുപിഎസ്) തിരഞ്ഞെടുത്ത കേന്ദ്രജീവനക്കാർക്ക് ഇനി പഴയ പെൻഷൻപദ്ധതി (ഒപിഎസ്) പ്രകാരമുള്ള ഗ്രാറ്റ്വിറ്റി ആനുകൂല്യം ലഭിക്കുമെന്ന് കേന്ദ്രം.

യുപിഎസ് തിരഞ്ഞെടുത്തവർ വിരമിക്കുമ്പോഴും സർവീസിലിരിക്കേ മരിച്ചാലും ഒപിഎസ് അനുസരിച്ചുള്ള ഗ്രാറ്റ്വിറ്റി ലഭ്യമാക്കുമെന്ന് വ്യക്തമാക്കി കേന്ദ്ര പഴ്‌സണൽ മന്ത്രാലയത്തിനുകീഴിലെ പെൻഷൻ വകുപ്പ് ഇന്നലെ ഉത്തരവിറക്കി.

ഡിസെബിലിറ്റികൊണ്ടൊ അയോഗ്യതകൊണ്ടോ ജോലിനഷ്ടമായവർക്കും ഒപിഎസ് പ്രകാരമുള്ള ഗ്ര്വാറ്റിറ്റിക്ക് അർഹതയുണ്ടാകും.

വിരമിക്കൽ ആനുകൂല്യത്തിൽ തുല്യതവേണമെന്ന ജീവനക്കാരുടെ ആവശ്യം പരിഗണിച്ചാണ് നടപടിയെന്ന് കേന്ദ്ര പഴ്‌സണൽവകുപ്പ് മന്ത്രി ജിതേന്ദ്ര സിങ് വ്യക്തമാക്കി.

കേന്ദ്രസർക്കാർ കഴിഞ്ഞവർഷം ഓഗസ്റ്റിൽ പ്രഖ്യാപിച്ച യുപിഎസ് പദ്ധതി കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് നിലവിൽവന്നത്.

പെൻഷൻതുക കുറവുള്ള 2004-ലെ പുതിയപദ്ധതിയിൽനിന്ന് പഴയതിലേക്ക് (ഒപിഎസ്) മടങ്ങണമെന്ന ആവശ്യം ശക്തമായി ഉയരുന്നതിനിടെയാണ് അടിസ്ഥാനശമ്പളത്തിന്റെ പകുതി പെൻഷനായി ലഭിക്കുന്ന യുപിഎസ് നടപ്പാക്കിയത്.

എന്നാൽ, ഗ്രാറ്റ്വിറ്റി ആനുകൂല്യം ഒപിഎസുമായി താരതമ്യംചെയ്യുമ്പോൾ യുപിഎസിൽ കുറവായിരുന്നു. അതിനാണ് നിലവിൽ പരിഹാരമായത്.

2021-ലെ കേന്ദ്ര സിവിൽസർവീസ് (നാഷണൽ പെൻഷൻ സിസ്റ്റം പ്രകാരമുള്ള ഗ്രാറ്റ്വിറ്റി നൽകൽ) ചട്ടപ്രകാരമുള്ള വിരമിക്കൽ ഗ്രാറ്റ്വിറ്റിയും ഡെത്ത് ഗ്രാറ്റ്വിറ്റിയും ലഭിക്കാൻ

യുപിഎസ് തിരഞ്ഞെടുത്ത ജീവനക്കാർ അർഹരായിരിക്കുമെന്നാണ് ബുധനാഴ്ച ഇറക്കിയ ഉത്തരവിൽ പറയുന്നത്.

രാജ്യത്തെ 23 ലക്ഷം കേന്ദ്രജീവനക്കാർക്ക് ഇതിന്റെ നേട്ടമുണ്ടാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

ഉത്തരവിനെ അഖിലേന്ത്യാ എൻപിഎസ് എംപ്ലോയീസ് ഫെഡറേഷൻ പ്രസിഡന്റ് മൻജീത് സിങ് പട്ടേൽ സ്വാഗതംചെയ്തു. ഏറെ ആവശ്യമുള്ള ചരിത്രപരമായ തീരുമാനമാണിതെന്ന് അദ്ദേഹം പറഞ്ഞു.

ലയണൽ മെസ്സി ഇന്ത്യയിലേക്ക്

ന്യൂഡൽഹി: ഇതിഹാസ താരം ലയണൽ മെസ്സി ഇന്ത്യയിലേക്കെത്തുമെന്ന വാർത്ത ആവേശത്തോടെയാണ് ഇപ്പോൾ ഫുട്‌ബോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

ഡിസംബർ 13ന് ഇന്ത്യയിൽ എത്തുന്ന മെസ്സി രണ്ട് ദിവസം രാജ്യത്തുണ്ടാകും. കൊൽക്കത്ത, മുംബൈ, ഡൽഹി എന്നിവിടങ്ങൾ അദ്ദേഹം സന്ദർശിക്കും. ഈഡൻ ഗാർഡൻസിൽ വച്ച് മെസ്സിയെ ആദരിക്കുന്ന ചടങ്ങും സംഘടിപ്പിക്കുന്നുണ്ട്.

ഈഡൻ ഗാർഡൻസിൽ സെവൻ-എ-സൈഡ് ഫുട്‌ബോളായ ‘ഗോട്ട് കപ്പ്’ എന്ന ടൂർണമെന്റിൽ മെസ്സി അതിഥിയായി പങ്കെടുക്കുമെന്നാണ് മറ്റൊരു വിവരം. കുട്ടികൾക്കായി ഒരു ഫുട്‌ബോൾ വർക്ക്‌ഷോും ഇവിടെ നടത്തുന്നുണ്ട്.

ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി താരവുമായി കൂടിക്കാഴ്ചയും നടത്തുന്നുണ്ട്. കൂടാതെ മുംബൈ ബ്രാബോൺ സ്റ്റേഡിയത്തിൽ നടക്കുന്ന പ്രത്യേക പരിപാടിയിൽ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറും മെസ്സിയും ഒരുമിച്ച് പങ്കെടുക്കുകയും ചെയ്യും.

ഡൽഹിയിലും മുംബൈയിലും ആരാധകർക്ക് മെസ്സിയെ നേരിൽ കാണാനുള്ള അവസരവും ഉണ്ടാകും.

കേരളത്തിലേക്ക് മെസ്സി എത്തും എന്ന് കായികമന്ത്രി അബ്ദുറഹ്‌മാൻ പ്രഖ്യാപിച്ചെങ്കിലും. ഇക്കാര്യത്തിൽ ഇപ്പോഴും ഒരു വ്യക്തത വന്നിട്ടില്ല.

ഒക്ടോബറിൽ അന്താരാഷ്ട്ര സൗഹൃദ മത്സരത്തിനായി മെസ്സി കേരളത്തിലെത്തും എന്നായിരുന്നു മന്ത്രി പറഞ്ഞത്. എന്നാൽ ഇതിനുള്ള നടപടിക്രമങ്ങൾ ഒന്നും നടന്നിട്ടില്ല.

അർജന്റീന ഫുട്‌ബോൾ ടീം കേരളത്തിലേക്ക്

തിരുവനന്തപുരം: ലോക ചാമ്പ്യന്മാരായ അർജന്റീന ഫുട്‌ബോൾ ടീം കേരളത്തിലേക്ക് എത്തുമെന്ന് ഔദ്യോഗിക പ്രഖ്യാപനവുമായി കായികമന്ത്രി വി അബ്ദുറഹിമാൻ. ഈ മാസം അർജൻറീന ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികൾ കേരളത്തിൽ എത്തും എന്നാണ് വിവരം.

ഒക്ടോബർ – നവംബർ മാസങ്ങളിൽ കേരളത്തിൽ രണ്ട് കളികൾ നടത്താനാണ് ആലോചിക്കുന്നത്. അർജൻറീന ഫുട്ബോൾ അസോസിയേഷൻ കേരളത്തിൽ എത്തിയതിനുശേഷം ആദ്യ തുക ട്രാൻസ്ഫർ ചെയ്യും.

നേരത്തെ അർജന്റീന ടീം കേരളത്തിലേക്ക് വരില്ലെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ മന്ത്രിയുടെ ഔദ്യോഗിക പ്രഖ്യാപനമെത്തിയതോടെ ഏറെനാളത്തെ ആശങ്കകൾക്കുകൂടി വിരാമമായി.

READ MORE: കന്യാസ്ത്രീകള്‍ നടത്തിയ അഭയകേന്ദ്രത്തിൻ്റെ സെപ്റ്റിക് ടാങ്കില്‍ 800ലധികം കുഞ്ഞുങ്ങളുടെ ശരീരാവശിഷ്ടങ്ങള്‍! ഞെട്ടിക്കുന്ന സംഭവം അയര്‍ലണ്ടില്‍

ഇതിന് മുമ്പ് അർജന്റീന 2011ലാണ് ഇന്ത്യയിലെത്തിയത്. അന്ന് മെസിയുടെ നേതൃത്വത്തിലിറങ്ങിയ ടീം കൊൽക്കത്ത സാൾട്ട്‌ലേക്ക് സ്റ്റേഡിയത്തിൽ വെനസ്വേലയെ ആണ് നേരിട്ടിരുന്നു. അന്ന് അർജന്റീന ഏകപക്ഷീയമായ ഒരു ഗോളിന് ജയിച്ചു.

2022ൽ ഖത്തറിൽ നടന്ന ഫുട്‌ബോൾ ലോകകപ്പിൽ കിരീടം നേടിയ അർജന്റീന ടീമിന് കേരളത്തിൽ നിന്ന് ലഭിച്ച പിന്തുണക്ക് അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ നന്ദി അറിയിച്ചിരുന്നു.

നേരത്തേ ജൂണിൽ കളിക്കാനെത്തുമെന്നാണ് അർജന്റീന ടീം അറിയിച്ചിരുന്നത്. എന്നാൽ, ആ സമയം മൺസൂൺ കാലമായതിനാൽ കേരള പ്രതിനിധികൾ അടുത്ത വർഷം ഒക്ടോബറിൽ കളിക്കാനെത്തുന്ന കാര്യത്തിൽ ധാരണയായത്.

കേരളവുമായി ഫുട്ബോൾ മേഖലയിൽ സജീവമായ സഹകരണത്തിനുള്ള സന്നദ്ധതയും അർജന്റീന ഫുട്ബോൾ അസോസിയേഷൻ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാന സർക്കാർ നടത്തുന്ന ‘ഗോൾ’ പരിശീലന പദ്ധതിയുമായി ചേർന്ന് 5,000 കുട്ടികൾക്ക് ഫുട്ബോൾ പരിശീലനം നൽകും. അർജന്റീന ദേശീയ ടീമിന്റെ ഇന്റർനാഷനൽ റിലേഷൻസ് ഹെഡ് പാബ്ലോ ഡയസുമായാണ് മന്ത്രി ഉൾപ്പെടുന്ന കേരളസംഘം ചർച്ച നടത്തിയത്.

അർജൻറനീയൻ ടീമിനെ കേരളത്തിലെത്തിക്കാൻ 300 കോടി

300 കോടിയിലധികം രൂപയാണ് അർജൻറനീയൻ ടീമിനെ കേരളത്തിലെത്തിക്കാൻ സർക്കാർ കണക്കാക്കിയ ചെലവ്. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡാണ് സ്പോൺസർ.

കേരളത്തിലേക്ക് എത്തുമെന്ന് അറിയിച്ച ഒക്ടോബറിൽ തന്നെ മെസ്സിയും സംഘവും ചൈനയിൽ കളിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അർജന്റീന മാധ്യമമായ ടിവൈസി സ്‌പോർടാണ് ഇതുസംബന്ധിച്ച് വാർത്ത പുറത്തുവിട്ടത്. ഇതോടെയാണ് കേരളത്തിലേക്കുള്ള വരവ് ഉണ്ടാകില്ലെന്ന് ഏറെക്കുറെ ഉറപ്പായത്.

READ MORE: ഫുട്ബോൾ മിശിഹായെ കാത്തിരിക്കുന്നവർക്ക് സന്തോഷ വാർത്ത, ഒപ്പം ക്രിക്കറ്റ് ദൈവവുമുണ്ട്; ഡിസംബര്‍ 13ന് മെസി ഇന്ത്യയിലെത്തും

ഒക്ടോബറിൽ അർജന്റീന ടീം ചൈനയിൽ രണ്ട് സൗഹൃദ മത്സരങ്ങളാണ് കളിക്കുകയെന്ന് ടിവൈസി സ്‌പോർട്‌സ് റിപ്പോർട്ട് ചെയ്തു. എന്നാൽ ഒക്ടോബറിൽ അർജൻറീന ടീം കേരളത്തിൽ എത്തുമെന്നും രണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കുമെന്നും കഴിഞ്ഞവർഷം നവംബറിലാണ് കായിക മന്ത്രി വി. അബ്ദുറഹിമാൻ അറിയിച്ചത്.

ഇക്കാര്യം പിന്നീട് സ്‌പോൺസർമാരായ എച്ച്എസ്ബിസി സ്ഥിരീകരിക്കുകയും ചെയ്തു. മത്സരം നടത്തുന്നതിനായി പ്രത്യേക സ്റ്റേഡിയം പണിയുമെന്നും അറിയിച്ചിരുന്നു.

നിലവിൽ സ്‌പോൺസർഷിപ്പിൽ അർജന്റീനയുടെ വരവ് മുടങ്ങിയതോടെ പരസ്യമായി പ്രഖ്യാപിച്ച കായിക മന്ത്രി വി. അബ്ദുറഹ്‌മാനും സർക്കാരും വെട്ടിലായിരിക്കുകയാണ്.

English Summary:

The Central Government has announced that central government employees who opted for the New Pension Scheme (NPS) will now be eligible to receive gratuity benefits under the Old Pension Scheme (OPS). This decision aims to provide enhanced retirement benefits to selected employees.

spot_imgspot_img
spot_imgspot_img

Latest news

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

കേരളത്തിൽ ‘കൈ’ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു

കേരളത്തിൽ 'കൈ'ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു തിരുവനന്തപുരം: നിയമസഭാ...

Other news

ഇടുക്കിയിൽ വീട്ടമ്മയുടെ മരണം കൊലപാതകം;  ‘കുഴഞ്ഞുവീണതല്ല’; പിന്നിൽ സഹോദരി ഭർത്താവ് രാമകൃഷ്ണൻ

ഇടുക്കിയിൽ വീട്ടമ്മയുടെ മരണം കൊലപാതകം;  'കുഴഞ്ഞുവീണതല്ല'; പിന്നിൽ സഹോദരി ഭർത്താവ് രാമകൃഷ്ണൻ തൊടുപുഴ: ഇടുക്കി ശാന്തൻപാറ...

ബംഗാളിൽ വിജയാഘോഷം അക്രമത്തിന് വഴിമാറുന്നു; തൃണമൂൽ പ്രവർത്തകർക്ക് നേരെ ക്രൂരമർദ്ദനം; ബംഗാൾ കത്തുന്നു?

ബംഗാളിൽ വിജയാഘോഷം അക്രമത്തിന് വഴിമാറുന്നു; തൃണമൂൽ പ്രവർത്തകർക്ക് നേരെ ക്രൂരമർദ്ദനം; ബംഗാൾ...

പാമ്പ് ഭീതി; അടുക്കളയിൽ വരെ അണലിയെത്തുന്നു; വേനൽച്ചൂടിൽ ജാഗ്രത പാലിക്കാം

പാമ്പ് ഭീതി; അടുക്കളയിൽ വരെ അണലിയെത്തുന്നു; വേനൽച്ചൂടിൽ ജാഗ്രത പാലിക്കാം മാന്നാർ: വേനൽ കനത്തതോടെ...

പുതിയ അവസരങ്ങളും പ്രവർത്തന വിജയവും ലഭിക്കാവുന്ന ദിനം; ഇന്നത്തെ നക്ഷത്രഫലം

പുതിയ അവസരങ്ങളും പ്രവർത്തന വിജയവും ലഭിക്കാവുന്ന ദിനം; ഇന്നത്തെ നക്ഷത്രഫലം മേടം: കാര്യങ്ങളിൽ തടസ്സങ്ങളും...

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

Related Articles

Popular Categories

spot_imgspot_img