web analytics

ജ്വല്ലറിയിൽ നിന്നും മോതിരം അടിച്ചുമാറ്റിയത് അതിവിദഗ്ദമായി; ഒടുവിൽ യുവതിയെ പിടികൂടി ചേർത്തല പോലീസ്

ചേർത്തല: ജ്വല്ലറിയിൽ നിന്നും മോതിരം അടിച്ചുമാറ്റി കടന്നുകളഞ്ഞ യുവതി പിടിയിൽ. എറണാകുളം പച്ചാളം പീപ്പിൾസ് റോഡ് ഗോപിക (21) യാണ് അറസ്റ്റിലായത്.

കഴിഞ്ഞ മാസം 15ന് വി ജോൺ എന്ന ജ്വല്ലറിയിൽ നിന്നും മൂന്നു​ഗ്രാം തൂക്കമുള്ള മോതിരം മോഷ്ടിച്ചെന്ന പരാതിയിലാണ് യുവതിയെ ചേർത്തല പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 15 ന് ഒറ്റക്കെത്തിയ ഗോപിക ഉടമ ജിതേജ് ഫോൺ ചെയ്യുന്ന സമയത്താണ് മൂന്ന് ഗ്രാം തൂക്കമുള്ള മോതിരവുമായി കടന്നു കളഞ്ഞത്.

ഗോപിക മോതിരം തിരയുന്നതിനിടെ വിരലിൽ സ്വർണമോതിരം ഇടുകയും മറ്റൊരു വിരലിൽ കിടന്ന ഡ്യൂപ്ലിക്കേറ്റ് മോതിരം പകരം നൽകിയുമാണ് കടന്നത്.

പിറ്റേ ദിവസമാണ് കബളിപ്പിക്കപ്പെട്ടെന്ന് ഉടമ കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ പരാതി നൽകി. കടയ്ക്കുള്ളിലെ സിസിടിവി കേന്ദ്രീകരിച്ചു പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ബുധാഴ്ച രാത്രിയോടെ പ്രതിയെ പിടികൂടിയത്.

ചേർത്തല പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജി അരുൺ, എസ്ഐ കെ പി അനിൽകുമാർ, എഎസ്ഐ ബീന, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സതീഷ്, സുധീഷ് എന്നിവർ അന്വഷണ സംഘത്തിലുണ്ടായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

Other news

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും വൻ ചികിത്സപ്പിഴവ്! പരിക്കേറ്റ കാലിൽ മരക്കഷണം വെച്ച് തുന്നിക്കെട്ടി

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും വൻ ചികിത്സപ്പിഴവ്! പരിക്കേറ്റ കാലിൽ മരക്കഷണം...

കാത്തിരിപ്പിന് വിരാമം; പ്ലസ് ടു, വി.എച്ച്.എസ്.ഇ ഫലം ഇന്ന് വൈകിട്ട് 3-ന്! ഫലം വേഗത്തിൽ അറിയാനുള്ള വഴികൾ ഇതാ

കാത്തിരിപ്പിന് വിരാമം; പ്ലസ് ടു, വി.എച്ച്.എസ്.ഇ ഫലം ഇന്ന് വൈകിട്ട് 3-ന്!...

17-കാരനെ സ്കൂട്ടറിൽ തട്ടിക്കൊണ്ടുപോയി ക്രൂര പീഡനം; കഞ്ചാവ് മാഫിയാ സംഘത്തിലെ രണ്ടുപേർ പിടിയിൽ

17-കാരനെ സ്കൂട്ടറിൽ തട്ടിക്കൊണ്ടുപോയി ക്രൂര പീഡനം; കഞ്ചാവ് മാഫിയാ സംഘത്തിലെ രണ്ടുപേർ...

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; തെക്കൻ ഇറാനിൽ ശക്തമായ സ്ഫോടനങ്ങൾ! ഹോർമുസ് കടലിടുക്കിന് സമീപം അതീവ ജാഗ്രത

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; തെക്കൻ ഇറാനിൽ ശക്തമായ സ്ഫോടനങ്ങൾ! ഹോർമുസ് കടലിടുക്കിന്...

Related Articles

Popular Categories

spot_imgspot_img