web analytics

ഭൂമിയെ ലക്ഷ്യമാക്കി രാക്ഷസന്‍ സൗരജ്വാല വരുന്നു ! പതിനൊന്നു വര്‍ഷത്തെ സൗരചക്രത്തില്‍ വച്ചേറ്റവും വലുത് ; ഈ ദിവസങ്ങളിൽ ഭൂമിയിൽ റേഡിയോ സേവനങ്ങൾ തടസ്സപ്പെടും

സൗര കൊടുങ്കാറ്റ് ഉണ്ടായതിന് പിന്നാലെ സൂര്യൻ അതിഭീകരമായ സൗരജ്വാലകളെ ഭൂമിയിലേക്ക് പുറന്തള്ളുന്നതായി ശാസ്ത്രജ്ഞർ. സൂര്യന്റെ ദൃശ്യമായ ഭാഗത്തുനിന്നും പുറപ്പെട്ടിരിക്കുന്ന ഈ സൗര ജ്വാലകൾ പ്രത്യാഘാതം വളരെ കൂടുതലുള്ള വികിരണങ്ങളാണ്. എ.ആര്‍ 3664  എന്ന സൗരകളങ്കത്തിനുള്ളിലെ ഊര്‍ജം പുറന്തള്ളപ്പെട്ടതോടെയാണ് മേയ് പത്തിന് എക്സ്5.8 ക്ലാസിലുള്ള സൗരജ്വാല പുറന്തള്ളപ്പെട്ടത്. ഈ സൗരജ്വാല 11 വര്‍ഷത്തെ സൗരചക്രത്തില്‍ വച്ചേറ്റവും വലിയതാണെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. 2025 ലെ സൂര്യ ചക്രത്തിന് തുടക്കമായെന്നും സൗരകളങ്കങ്ങള്‍ ഇനി പതിവാകുമെന്നും ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു. 2025ല്‍ സൗര കളങ്കങ്ങള്‍ അതിന്‍റെ പാരമ്യത്തിലെത്തും.

ഇവ കഴിഞ്ഞയാഴ്ച വീശിയ സൗര കൊടുങ്കാറ്റിനേക്കാൾ ശക്തിയേറിയതാണെന്നും ഇവ മൂലം റേഡിയോ സേവനങ്ങൾ വ്യാപകമായി തടസ്സപ്പെടാൻ സാധ്യതയുണ്ടെന്നും ശാസ്ത്രജ്ഞർ പറയുന്നു. അമേരിക്കയിലെ നാഷണൽ ഓഷ്യനിക് ആൻഡ് അറ്റ്മോസ്ഫിറിക് അഡ്മിനിസ്ട്രേഷൻ രേഖകളിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. നിലവിൽ ഭൂമിയെ ലക്ഷ്യമാക്കി നീങ്ങുന്ന ഭീകര സൗരജ്വാല ധ്രുവദീപ്തിക്കോ ഭൗമകാന്തിക കാറ്റിനോ കാരണമാകില്ല.

Rad also: ആദ്യം ബാറ്റ് ചെയ്യാനുള്ള തീരുമാനം പാളിയോ ? പഞ്ചാബിനെതിരെ തോൽവിക്കുള്ള വിചിത്രകാരണം വെളിപ്പെടുത്തി സഞ്ജു സാംസൺ

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img